ആലപ്പുഴ എസ്ഡി കോളേജിൽ ചോദ്യപേപ്പർ മാറി നൽകിയത്തിൽ എസ്‌എഫ്‌ഐ പ്രതിഷേധം
ആലപ്പുഴ: എസ്ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച്ച. സപ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നൽകി. വീഴ്‌ചയുണ്ടായതിന് പിന്നാലെ പരീക്ഷാഫലം കേരള സർവകലാശാല തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ കോളേജിൽ സമരം ആരംഭിച്ചിരിക്കുകയാണ്. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. സപ്ളിമെന്ററി പരീക്ഷയ്ക്കെത്തിയവർക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയ്ക്കെത്തിയവർക്ക് സപ്ളിമെന്ററിയുടെ ചോദ്യപേപ്പറും നൽകുകയായിരുന്നു. ഡിസംബർ അവസാനവും ജനുവരി ആദ്യവുമാണ് പരീക്ഷകൾ നടന്നത്. ഫെബ്രുവരി നാലുമുതൽ ഫലം വന്നുതുടങ്ങി. എന്നാൽ ചോദ്യപേപ്പർ […]
Read more

