Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: വിവാദമായ ഖനന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ കേരളം ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളാണ് പരമോന്നത കോടതിയെ സമീപിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്ന് കയറുന്ന നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. വിഷയത്തില്‍ ഭരണഘടന വിദഗ്ദരായ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. കേരളത്തിന് പുറമെ കര്‍ണാടകം, തെലങ്കാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് പാര്‍ലമെന്റ് പാസ്സാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, […]
Read more

യൂത്ത് കോൺഗ്രസ്‌ നേതാവ് വസന്ത് തെങ്ങുംപള്ളിയുടെ ഫേസ്ബുക്ക് പേജ് സസ്‌പെൻഡ് ചെയ്ത് മെറ്റ

യൂത്ത് കോൺഗ്രസ്‌ നേതാവായ വസന്ത് തെങ്ങുംപള്ളിയുടെ ഫേസ്ബുക്ക് പേജും സസ്‌പെൻഡ് ചെയ്ത് മെറ്റ. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റീച്ച് കുറയ്ക്കാനും അക്കൗണ്ട് ഇല്ലാതാക്കാനും കഴിഞ്ഞേക്കാം. പക്ഷേ ഒരു രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ജനങ്ങളോട് സംസാരിക്കുന്ന ഒരു ശബ്ദത്തെ സസ്പെൻഡ് ചെയ്യാനും കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം ഇനിയും സംസാരിക്കുമെന്നും നിലപാട് വ്യക്തമാക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ പേടിക്കല്ലേ കൂട്ടരേ… പ്രിയപ്പെട്ടവരേ, ശബ്ദങ്ങളെ അടിച്ചമർത്താൻ കഴിയുമെന്ന് ആരും കരുതേണ്ട. നിരന്തരമായ മാസ് റിപ്പോർട്ടിംഗിന്റെ ഭാഗമായി, ഏകദേശം […]
Read more

ചിപ്സും ശർക്കര വരട്ടിയും ദിവസങ്ങളോളം ക്രിസ്പിയായി സൂക്ഷിക്കാനുള്ള ടിപ്സ്

ചിപ്സ് ക്രിസ്പിയായി സൂക്ഷിക്കാൻ ചിപ്സ് വറുത്തെടുത്ത ഉടൻ തന്നെ പാത്രത്തിൽ അടച്ചുവയ്ക്കരുത്. ചൂട് പൂർണമായും മാറിയ ശേഷം മാത്രമേ പാത്രത്തിലാക്കാവൂ. ചൂടോടെയിരിക്കുമ്പോൾ മൂടിവെച്ചാൽ ആവി പാത്രത്തിനുള്ളിൽ കെട്ടിനിൽക്കുകയും ചിപ്സ് മൃദുവാകുകയും ചെയ്യും. വായു കയറാത്ത എയർടൈറ്റ് കണ്ടെയ്‌നറുകളിൽ ചിപ്സ് സൂക്ഷിക്കുന്നതാണ് നല്ലത്. വലിയ അളവിൽ ചിപ്സ് ഉണ്ടെങ്കിൽ ചെറിയ ചെറിയ പാത്രങ്ങളിലായി സൂക്ഷിക്കാം. പാത്രം ഇടയ്ക്കിടെ തുറക്കുന്നതിലൂടെ വായുവും ഈർപ്പവും അകത്തുകയറുന്നത് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ചിപ്സിൻ്റെ ചൂട് നിലനിർത്തണമെങ്കിൽ വൃത്തിയുള്ള, വരണ്ട പാത്രത്തിൽ അടച്ചുവെക്കാം. ചിപ്സ് […]
Read more

റീലിന് വേണ്ടി ക്രൂരത! ട്രെയിനിന് കല്ലെറിഞ്ഞ് പൊട്ടിച്ചിരിച്ച് യുവാവ്, ഒടുവിൽ മാപ്പ് പറച്ചിൽ- VIDEO

മുംബൈ: നവി മുംബൈയിൽ ഒടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുകയും അസഭ്യ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത യുവാവ് വീഡിയോ വൈറലായതിനെ തുടർന്ന് മാപ്പുപറഞ്ഞു. റീൽ നിർമിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്നും കല്ല് ട്രെയിനിലേക്കല്ല, വശത്തേക്കാണ് എറിഞ്ഞതെന്നുമാണ് യുവാവിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ യുവാവ് കൈകൂപ്പി ജനങ്ങളോട് ക്ഷമ ചോദിക്കുന്നത് കാണാം. നല്ല തിരക്കുള്ള ട്രെയിനിന് നേരെയായിരുന്നു ഇയാളുടെ ക്രൂരത. ദിഘയിലെ റെയിൽവേ ട്രാക്കിന് സമീപം നിൽക്കുന്ന യുവാവ് […]
Read more

തുമ്പ പൂവാലേ… പാട്ടുകാരനായി മന്ത്രി പിസി വിഷ്ണുനാഥ്; ഓണപ്പാട്ട് പ്രകാശനം നാളെ

തിരുവനന്തപുരം: സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് ​ഗായകനായി എത്തുന്ന പൂവാലേ.. തുമ്പപ്പൂവാലേ എന്ന ഓണപ്പാട്ടിന്റെ ഓഡിയോ ലോഞ്ച് നാളെ തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം ഹോട്ടൽ സൗത്ത് പാർക്കിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ​ഗാനം പുറത്തിറക്കുന്നത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന പോളി​ഗൺ ഐ മീഡിയ പുറത്തിറക്കുന്ന ​ഗാനം എഴുതിയിരിക്കുന്നത് രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച ​ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിത്ത ബികെ ഹരികുമാറാണ്. പ്രശസ്ത സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് ഈണം […]
Read more

വീട് നിർമ്മാണത്തിന് തടസ്സമായ ലൈനും പോസ്റ്റും മാറ്റാം; KSEB നൽകും 50,000 രൂപ

ലൈഫ് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിന് തടസ്സമാകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ 50,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കെഎസ്ഇബി പുനഃസ്ഥാപിച്ചു. 2027 മാർച്ച് 31 വരെ കാലാവധിയുണ്ടാകും. ഭൂമിയുടെ ഉടമസ്ഥാവകാശ വ്യവസ്ഥയിലും ഇളവു വരുത്തി. 2025 ഓഗസ്റ്റ് 16 ലെ ഉത്തരവ് പ്രകാരം, ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ബിപിഎൽ വിഭാഗത്തിലുള്ളവർക്കു വീടുപണിക്കു തടസ്സമാകുന്ന 11 കെവി/എൽടി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ ഓരോ അപേക്ഷയിലും 50,000 രൂപ […]
Read more

ഓണം ഉണ്ണാൻ പോക്കറ്റ് കീറും! റോക്കറ്റ് പോലെ കുതിച്ച് സാധനങ്ങളുടെ വില

ഓണാഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് മലയാളികൾ. എന്നാൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഓണത്തിന്റെ മാറ്റ് കുറയ്ക്കുകയാണ്. മൂന്ന് തവണയായി 15 രൂപയ്ക്ക് മുകളിലാണ് പഞ്ചസാരയ്ക്ക് മാത്രം വില കൂടിയത്. ഓണത്തിന് ഇത്തവണ മധുരം കുറയുമെന്നുറപ്പ്. പഞ്ചസാരയുടെ വില മൂന്ന് തവണയാണ് വർധിച്ചത്. അതും 15 രൂപയ്ക്ക് മുകളിലുള്ള വർധനവ്. മറ്റ് സാധനങ്ങളുടെ വിലയും ഒട്ടും കുറവല്ല. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കാം എന്ന് കരുതുന്ന മലയാളികൾ വിലവിവര പട്ടിക നോക്കിയാൽ തലയിൽ കൈവെച്ചിരിക്കും. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. […]
Read more

പൊലീസിലെ പെൺപുലി, ലഹരിമാഫിയയുടെ പേടിസ്വപ്നം; 22-ാം വയസിൽ ഐപിഎസ് നേടിയ മെറിൻ ജോസഫ്

കേരള പോലീസിന്റെ അഭിമാനങ്ങളിൽ ഒരാളായ മെറിൻ ജോസഫ് ഐ.പി.എസ് ഇപ്പോൾ കോഴിക്കോട് റൂറലിൽ ലഹരിമാഫിയയുടെ പുതിയ പേടിസ്വപ്നമാണ്. അടുത്തിടെ ജില്ലയിൽ നടന്ന വൻ എം.ഡി.എം.എ. വേട്ടയ്ക്ക് നേരിട്ട് നേതൃത്വം നൽകിയതോടെ റൂറലിന്റെ നെടുംതൂണും ജനങ്ങളുടെ വിശ്വസ്തത നേടിയ ഉദ്യോഗസ്ഥയുമായി അവർ മാറിയിരിക്കുന്നു. കേസിൽ ലഹരി ശൃംഖലയുടെ വേരുകൾ കണ്ടെത്താൻ വിപുലമായ തുടരന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് കോഴിക്കോട് റൂറലിലെ ക്രമസമാധാന പാലനത്തിലും ലഹരി വിരുദ്ധ പോരാട്ടത്തിലും മെറിൻ ജോസഫ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. ജില്ലയിലെ […]
Read more

പുതിയ ഡാമിന്റെ ചെലവ് വഹിക്കാം, എവിടെ നിർമ്മിക്കണമെന്ന് തമിഴ്നാടിന് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം. ഇതിനൊപ്പം പുതിയ ഡാമിൽ നിന്നുള്ള വെള്ളം പൂർണ്ണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും കേരളം ഉറപ്പുനൽകി. തമിഴ്നാടിന് വെള്ളം, കേരളത്തിന് […]
Read more

ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പ്: ട്രീസ ജോളി-ഗായത്രി സഖ്യം പ്രീ-ക്വാര്‍ട്ടറില്‍

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പിലെ വനിതാ ഡബിള്‍സില്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറി ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. അമേരിക്കന്‍ ജോഡിയായ ലോറന്‍ ലാം-അലിസണ്‍ ലീ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-15, 21-12) പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം തങ്ങളുടെ കരുത്ത് തെളിയിച്ചത്. 38 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ആക്രമണോത്സുകമായ പോരാട്ടമാണ് ഇരുവരും പുറത്തെടുത്തത്. പുരുഷന്മാരുടെ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. ഓസ്ട്രിയയുടെ കോളിന്‍സ് വാലന്റൈന്‍ ഫിലിമോണിനെതിരെയായിരുന്നു സെന്നിന്റെ വിജയം. ആദ്യ ഗെയിം നഷ്ടമായെങ്കിലും മികച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix