സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

എകരൂലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഏഴുപേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട് വാകേരി സ്വദേശികൾ സഞ്ചരിച്ച ഓട്ടോയും, സമസ്ത സമ്മേളനം കഴിഞ്ഞ് വരികയായിരുന്ന നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ യാത്രക്കാരായ രവീന്ദ്രൻ, സുജാത, സുമ, കോമള, മറ്റൊരാൾക്കും കാർ യാത്രക്കാരായ സംജിത് (24) നിലമ്പൂർ. സൽമാനുൽ ഫാരിസ് (24) കാളികാവ് എന്നിവർക്കുമാണ് പരിക്കേറ്റത്. പരുക്കേറ്റവരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ […]
Read more

തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്പ്രസ് ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃശൂർ ചൂലിശ്ശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അർജുൻ ആണ് മരിച്ചത്. പനങ്ങാട് ഫിഷറീസ് കോളേജിലെ ബി.ടെക് ഫുഡ് ടെക്‌നോളജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അർജുൻ. പത്തനംതിട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. അപകടസമയത്ത് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം […]
Read more

കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. റെഡ് ബേർഡ് ഏവിയേഷനുടേതായ വിമാനം വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിലാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അപകടസ്ഥലത്ത് നിന്ന് ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. വിജയപുര ജില്ലയിലെ ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കലബുറഗിയിൽ […]
Read more

ഫരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണ സംഭവം; 2 പേര്‍ അറസ്റ്റില്‍

ഹരിയാന: ഹരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. യന്ത്ര ഊഞ്ഞാല്‍ ഓപ്പറേറ്ററും സ്റ്റാഫുമാണ് അറസ്റ്റിലായത്. സൂരജ്കുണ്ഡ് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്സ് മേളക്കിടെ ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ഒരു പൊലീസുകാരന് ജീവന്‍നഷ്ടപെട്ടിരുന്നു. 12 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഊഞ്ഞാലിന്റെ ഒരു ഭാഗം മുഖത്തും തലയിലുമായി ഇടിച്ചാണ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദിന് ജീവന്‍ നഷ്ടമായത്. യന്ത്ര ഊഞ്ഞാലില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. മുഖ്യമന്ത്രി നയാബ് സിങ് സൈനി […]
Read more

മേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി, 12 മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞു

ഷില്ലോങ്: മേഘാലയിലെ കല്‍ക്കരി ഖനി അപകടത്തില്‍ മരണം 27 ആയി. 12 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ട് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ തെരച്ചില്‍ തുടരുകയാണ്. അപകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഈസ്റ്റ് ജയന്തിയാ ഹില്‍സില്‍ മയന്‍സങ്ത്-താങ്‌സ്‌കോ മേഖലയില്‍ പ്രവര്‍ത്തിച്ച ഖനിയില്‍ അപകടമുണ്ടായത്. ഖനനത്തിനുപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ഖനിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ ഖനിയിലുണ്ടായിരുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ധാരണ […]
Read more

ഫോണിൽ സംസാരിച്ചു നടന്ന പട്ടുവം സ്വദേശിയായ യുവാവ് കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്സ്

കണ്ണൂർ: ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറില്‍ വീണ യുവാവിന് പരിക്കേറ്റു. പട്ടുവം സ്വദേശിയായ ആകാശാ(20)ണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കാര്യാമ്പലം അമ്പാടി റോഡിലെ കിണറില്‍ വീണത്. അഗ്നിരക്ഷാസേന എത്തി സാഹസികമായിട്ടാണ് ഇയാളെ പുറത്തെടുത്തത്.സുഹൃത്തിന്റെ വീട്ടിലെത്തിയ ആകാശ് ഫോണില്‍ സംസാരിച്ച്‌ നടക്കവെ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. കിണറില്‍ കെട്ടിയ നെറ്റില്‍ തങ്ങി നിന്ന ആകാശിനെ തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്. പരിക്കേറ്റ ആകാശിനെ […]
Read more

അപകടം; ജെസിബി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: നിർമ്മാണ പ്രവൃത്തി സ്ഥലത്ത് വെച്ച് ജെസിബി അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തി പരിക്കേൽപ്പിച്ചതിന് ജെസിബി ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. സ്കൈ ലൈൻ ബിൽഡേഴ്‌സിന്റെ സൂപ്പർവൈസർ പൊതുവാച്ചേരി തലവിൽ താമസിക്കുന്ന കടലായി അവേരയിലെ കെ.രാജീവൻ്റെ (54) പരാതിയിലാണ് കെ.എൽ. 13.എ എൻ. 3303 നമ്പർ ജെസിബി ഡ്രൈവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 27ന് വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. പരാതിക്കാരൻ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മേലേ ചൊവ്വയിലെ വർക്ക് സൈറ്റിൽ […]
Read more

സഹോദരിയെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ അപകടം; കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കോട്ടയം: സഹോദരിയെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്നതിനിടെ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്. ശ്രീനാഥ് (22) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്മിയെ (27) ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിന് സമീപമായിരുന്നു അപകടം. എറണാകുളത്ത് ജോലിസ്ഥലത്ത് നിന്നും എത്തിയ ശ്രീലക്ഷ്മിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ ബൈക്കിലിടിക്കുകയും ഇരുവരെയും റോഡിലൂടെ […]
Read more

വടക്കഞ്ചേരിയിൽ ആക്രി കടക്ക് തീപിടിച്ചു

തൃശൂർ: തൃശ്ശൂർ വടക്കഞ്ചേരി ആറു വരി പാതയിൽ മുളയം റോഡിൽ ആക്രിക്കടക്ക് വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു തീ പിടിച്ചത്. കടയിലെ ആക്രി സാധനങ്ങൾ എല്ലാം കത്തിച്ചു. പ്ലാസ്റ്റിക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുക മൂടി. ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ പൊട്ടിത്തെറിച്ചു. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടരുന്നു.
Read more

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണിയാപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പോത്തൻകോട് മേലേ ചന്തവിളയിൽ വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു അപകടം. കണിയാപുരം വാടയിൽ മുക്ക് ക്രസന്റ് ഹൗസിൽ സുധി സുലൈമാനാണ് (28) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ഷാഹിറിന് (26) ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ വെട്ടുറോഡ് ഭാഗത്ത് നിന്നും പോത്തൻകോട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി എതിർദിശയിൽ […]
Read more

Recent News

Advertisement