Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

യുഡിഎഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണം; മൂന്ന് പേർ ആശുപത്രിയിൽ

കോഴിക്കോട് : തിരുവള്ളൂർ ചാനിയം കടവിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണമുണ്ടായെന്ന പരാതിയിൽ സംഘർഷാവസ്ഥ. സംഭവത്തിൽ പരിക്കേറ്റ യുഡിഎഫ് പ്രവർത്തകരായ ആശിഖ്, മുഹമ്മദ്, ഷഫീഖ് എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. കഴിഞ്ഞദിവസം ബോർഡുകൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പുതിയ ബോർഡുകൾ സ്ഥാപിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നതെന്ന് പരിക്കേറ്റവർ ആരോപിച്ചു. സംഘടിച്ചെത്തിയ സി.പി.എം […]
Read more

‘കെ എം ഷാജി അത്ര നല്ലവനല്ലെങ്കിലുംവേങ്ങരയിൽ സതീശന് വേണ്ടി വോട്ട് ചെയ്യും “

വേങ്ങരയിലെ രാഷ്ട്രീയ ഗോദയിൽ ഇപ്പോൾ അരങ്ങേറുന്നത് അക്ഷരാർത്ഥത്തിൽ ഒരു നാടകമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എം. ഷാജി കളം നിറയുമ്പോൾ, അദ്ദേഹത്തിന് വോട്ട് ചോദിക്കാൻ ഇറങ്ങുന്ന സ്വന്തം മുന്നണിയിലെ കോൺഗ്രസുകാർ അനുഭവിക്കുന്ന ആത്മസംഘർഷം കണ്ടാൽ ചിരി വരാത്തവർ ചുരുക്കമായിരിക്കും. ഷാജിക്ക് വോട്ട് ചെയ്യണം, പക്ഷേ അത് ഷാജിക്കല്ല എന്ന വിചിത്രമായ വാദവുമായാണ് കോൺഗ്രസ് ഗ്രൂപ്പ് യോഗങ്ങൾ ഇപ്പോൾ സജീവമായിരിക്കുന്നത്. ഷാജി നല്ലവനല്ല, കോൺഗ്രസിനെ എന്നും അധിക്ഷേപിക്കുന്ന ആളാണ്, എന്നാലും കൈപ്പത്തിക്ക് പകരം ഏണിയിൽ കുത്തണം എന്ന നിലപാടിലാണ് പ്രാദേശിക […]
Read more

എസ്‌ഡിപിഐയുമായി നീക്കുപോക്കില്ല; എം.എ. ബേബി

​കണ്ണൂർ: എസ്‌ഡിപിഐയുമായി യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. എസ്‌ഡിപിഐയുടെ പ്രവർത്തന ശൈലി ജനാധിപത്യ പ്രക്രിയക്ക് ഒട്ടും അനുയോജ്യമല്ലെന്നും അവർ തങ്ങളുടെ നിലപാടുകൾ തിരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. എല്ലാത്തരം വർഗീയതകളുമായും അനുരഞ്ജനത്തിൽ പോകുന്ന ശൈലിയാണ് കോൺഗ്രസിന്റേതെന്നും സ്വന്തം വീഴ്ചകൾ മറച്ചുവെക്കാനാണ് കോൺഗ്രസ് സിപിഎമ്മിനെതിരെ ‘ഡീൽ’ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ​പല ദിശകളിൽ സഞ്ചരിക്കുക എന്നത് കോൺഗ്രസിന്റെ രീതിയാണെങ്കിൽ സിപിഎമ്മിന് എക്കാലത്തും ഒരൊറ്റ നയവും വ്യക്തമായ നിലപാടും മാത്രമേയുള്ളൂ. […]
Read more

നേമം മണ്ഡലത്തിലെ പരസ്യ സംവാദം; അസൗകര്യമെങ്കിൽ തിയതി മാറ്റാം

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിന് തീയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി. ശിവൻകുട്ടി അറിയിച്ചു. 29-ാം തീയതി അസൗകര്യമാണെങ്കിൽ മറ്റേതെങ്കിലും തീയതി നിർദേശിക്കാമെന്നും രാജീവ് ചന്ദ്രശേഖർ സ്ഥലവും സമയവും തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറാകൂ എന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് മര്യാദകേടാണെന്നും, പരസ്യ സംവാദം നടന്നാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാർക്കും തനിക്ക് എ പ്ലസുമാകും എന്നും ശിവൻകുട്ടി പരിഹസിച്ചു. നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് രാജീവ് […]
Read more

പോറ്റിയെ കേറ്റിയെ പാട്ടുപാടി റാന്നിയിൽ യുഡിഎഫ് പ്രചാരണം

പത്തനംതിട്ട: ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി പാരഡി ഗാനവുമായി രംഗത്തെത്തി യുഡിഎഫ് സ്ഥാനാർഥി പഴകുളം മധു. “പോറ്റിയെ കേറ്റിയെ” എന്ന പാട്ട് പാടി പ്രവർത്തകരോടൊപ്പം പര്യടനം നടത്തുകയാണ് അദ്ദേഹം. എന്നാൽ ഈ രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി വിമർശിച്ചു. മതവിഷയങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് അനുചിതമാണെന്നും, ഇതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ കേസ് പിൻവലിച്ചിട്ടില്ലെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല വ്യക്തമാക്കി. വിഷയം ശക്തമായി […]
Read more

പോളിങ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ടുചെയ്യാൻ പ്രത്യേക സെന്ററുകൾ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന് ഇത്തവണ രണ്ട് വ്യത്യസ്ത ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് അവർ ഡ്യൂട്ടി ചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (വി.എഫ്.സി.) സജ്ജമാക്കും. അതേസമയം, അവശ്യസേവന വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തം നിയോജകമണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടിങ് സെന്ററുകൾ (പി.വി.സി.) ഒരുക്കും. വോട്ട് ചെയ്ത് തപാലിൽ അയക്കുന്ന പഴയ സംവിധാനം ഇത്തവണ ഇല്ല. വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പോളിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ഫോം 12 ഉപയോഗിച്ച് ഏപ്രിൽ 2 വരെ […]
Read more

പൊന്നാനിയിൽ നോട്ടയ്ക്ക് വോട്ടഭ്യർഥിച്ച് ‘സഖാക്കളുടെ’ പേരിൽ ബോർഡ്

മലപ്പുറം: നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു പുതുപൊന്നാനിയിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു. ‘44-ാം വാർഡ് സഖാക്കൾ പുതുപൊന്നാനി’ എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയർത്തിയിരിക്കുന്നത്. ‘അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങൾ ചങ്ങലകളാൽ ബന്ധനസ്ഥരല്ല’ എന്ന വാചകത്തോടൊപ്പം വി.എസ്. അച്യുതാനന്ദന്റെയും ചെഗുവേരയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും കാലത്തിന്റെ ചുവരിൽ എഴുതപ്പെട്ട പരാജയത്തിന്റെ വരികൾ വായിക്കാൻ നിർബന്ധിതരാകും’ എന്ന സന്ദേശവും ഫ്‌ളക്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അരിവാൾ-ചുറ്റിക-നക്ഷത്രത്തിനും കൈപ്പത്തിക്കും നേരെ ‘തെറ്റ്’ എന്നും നോട്ടയ്ക്ക് നേരെ ‘ശരി’ എന്നും രേഖപ്പെടുത്തി […]
Read more

തമിഴ്‌നാട് ഡിഎംകെ സഖ്യത്തിൽ എസ്ഡിപിഐക്ക് ഒരു സീറ്റ്; നെല്ലൈ മുബാറക് സ്ഥാനാർത്ഥിയായേക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ ഡിഎംകെ നേതൃത്വം നൽകുന്ന മതേതര പുരോഗമന സഖ്യത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനമുറപ്പിച്ചു. സഖ്യത്തിന്റെ ഭാഗമായി തിരുവാരൂർ ജില്ലയിലെ നണ്ണിലം മണ്ഡലമാണ് എസ്ഡിപിഐക്ക് അനുവദിച്ചിരിക്കുന്നത്. മൂന്ന് സീറ്റുകൾ എന്ന പ്രാഥമിക ആവശ്യത്തിൽ ഉറച്ചുനിന്ന എസ്ഡിപിഐക്ക് ഒടുവിൽ ഒരു സീറ്റ് മാത്രമാണ് ഡിഎംകെ നേതൃത്വം നൽകിയത്. ചെന്നൈയിൽ ഒരു സീറ്റ് വേണമെന്ന ആവശ്യവും തള്ളിപ്പോയിട്ടുണ്ട്. നിലവിൽ അനുവദിച്ച നണ്ണിലം മണ്ഡലത്തിന് പകരം മറ്റേതെങ്കിലും മണ്ഡലം ലഭിക്കുമോ എന്ന കാര്യത്തിൽ […]
Read more

പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പൻ: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണ് എന്നാണ് സതീശന്‍റെ പുതിയ വിമർശനം. ശബരിമലയിൽ നാല് വോട്ടിന് വേണ്ടി അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവർ പിന്നെ വീട് കയറി മാപ്പ് പറഞ്ഞുവെന്നുമാണ് സതീശന്റെ പുതിയ വാദം. ഭാഷാപ്രയോഗത്തിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ആർഎസ്എസിന്റെ പിന്തുണയോടെയാണ് 1977ൽ പിണറായി വിജയൻ എംഎൽഎയായതെന്നും, കോൺഗ്രസിനെ തോൽപ്പിക്കാൻ ആരുമായും കൈകോർക്കുന്ന […]
Read more

ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ എന്നെ മാറ്റിനിർത്താനാവില്ല; എം.കെ. മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാനാർഥി നിർണ്ണയത്തിൽ ജമാഅത്തെ ഇസ്‌ലാമി ഇടപെട്ടു എന്ന എളമരം കരീമിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി ഡോ. എം.കെ. മുനീർ. ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ തന്നെ മാറ്റിനിർത്താൻ കഴിയില്ലെന്നും ആരുടെയും ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീഗ് എന്നും അദ്ദേഹം വ്യക്തമാക്കി. ​മുസ്‌ലിം ലീഗിന്റെ കരുത്തനായ നേതാവായ മുനീറിന് ഇത്തവണ സീറ്റ് നൽകാതിരുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മർദ്ദം മൂലമാണെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിന്റെ ആരോപണം. രാഷ്ട്രീയ ഇസ്‌ലാമിനോടും ജമാഅത്തെ ഇസ്‌ലാമിയോടും മുനീർ […]
Read more

Recent News

Advertisement
WhiteswanTV Footer