സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Bengaluru

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ്

ബെംഗളൂരു: മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ചു. ബെംഗളൂരുവിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം. തലയ്‌ക്കും മുഖത്തിനും ​ഗുരുതരമായി പരിക്കേറ്റ 34 കാരി അപകടനില തരണം ചെയ്തു ചികിത്സയിൽ കഴിയുകയാണ്. പൊലീസ് പറയുന്നത്, പരിക്കേറ്റ യുവതി ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണ്. രാത്രി 9 മണിയോടെ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവ് വഴക്കുണ്ടാക്കാൻ തുടങ്ങി. ശാരീരിക ഉപദ്രവം തുടങ്ങിയതോടെ യുവതി പണം നൽകി. പിന്നീട്, മദ്യപിച്ച് വീട്ടിലെത്തിയ […]
Read more

മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ വീഡിയോ മോശമായി ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. ‘മെട്രോ ചിക്സ്’ എന്ന പേരിൽ 13 വീഡിയോകളും മറ്റ് ചിത്രങ്ങളുമാണ് ഇയാൾ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ബെംഗളൂരു പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന ‘ബാംഗ്ലൂർ മെട്രോ ചിക്സ്’ എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ബെംഗളൂരു […]
Read more

ജാമ്യം ആഘോഷമാക്കി കൂട്ടബലാത്സംഗ കേസിലെ പ്രതികൾ

ബംഗളൂരു: ക‍‍ർണാടകയിൽ 26 കാരിയെ കൂട്ടബലത്സം​ഗത്തിനിരയാക്കിയ കേസിൽ കോടതി ജാമ്യം അനുവദിച്ചതോടെ റോഡിൽ ആഹ്ലാദ പ്രകടനവുമായി പ്രതികൾ. ഹാവേരിയിലെ അക്കി ആലൂർ പട്ടണത്തിലാണ് വിജയാഘോഷം നടന്നത്. നഗരത്തിലൂടെ ഉച്ചത്തിൽ പാട്ട് വെച്ച് ആഘോഷ പ്രകടനം നടത്തി. റോഡുകളിൽ നടന്ന ആഘോഷത്തിൽ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. പുഞ്ചിരിച്ചും വിജയചിഹ്നങ്ങളും കാണിച്ചായിരുന്നു ആഘോഷം. കർണാടകയിലെ ഹാവേരിയിൽ യുവതിയെ തട്ടിക്കൊണ്ട് പോയി വനത്തിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളിൽ ഏഴ് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നേക്കാൽ വർഷങ്ങൾക്ക് […]
Read more

വിവാഹവാഗ്ദാനം നൽകി പീഡനം; കന്നഡ ഹാസ്യതാരം അറസ്റ്റിൽ

ബെംഗളൂർ: വിവാഹ വാഗ്ദാനം നൽകി 33 കാരിയെ പീഡിപ്പിച്ച കേസിൽ കന്നഡ ഹാസ്യ താരം അറസ്റ്റിൽ. പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ ഹാസ്യതാരം മദേനൂർ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33 കാരിയായ നടി നൽകിയ പരാതിയിലാണ് മനു അറസ്റ്റിലായത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് അറസ്റ്റ് നടന്നത്. പൊലീസിൽ യുവതി പരാതി നൽകിയതിനു പിന്നാലെ മനു ഒളിവിൽ പോയിരുന്നു. തുടർന്ന് വ്യാഴാഴ്ച ഹാസൻ ജില്ലയിലെ സ്വന്തം […]
Read more

എം.എൽ.എ ഓഫീസിൽ വെച്ച് കൂട്ടബലാത്സംഗം; ബി.ജെ.പി എം.എൽ.എ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

കർണാടക: ബംഗളുരുവിൽ ബിജെപി എംഎൽഎയുടെ നേരെ കടുത്ത പീഡന പരാതി. എം എൽ എ യുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. ബിജെപിയുടെ രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്‌നയ്‌ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാൽപ്പതുകാരിയുടെ പരാതിയെ തുടർന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുനിരത്‌ന എംഎൽഎ, വാസന്ത, ചെന്നകേശവ, കമൽ എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂൺ 11-ന് മാതിക്കെരെയിലെ ജെ.പി […]
Read more

വ്യാജവാർത്ത: അർണബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും കേസ്

ബംഗളൂരു: ഇസ്താബുൾ കോൺഗ്രസ് സെന്‍റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഓഫീസ് എന്ന വ്യാജവാർത്ത നൽകിയ അർണാബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും എതിരെ കേസ് എടുത്തു. ബംഗളുരു ഹൈ ഗ്രൗണ്ട്സ് പൊലീസാണ് കേസ് എടുത്തത്. കർണാടക യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ആണ് കേസ്. കോൺഗ്രസിനെതിരെ ദേശീയ വികാരം ആളിക്കത്തിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. വിവാദ ചിത്രത്തിലുള്ളത് ഇസ്താബുളിലെ ഒരു കൺവെൻഷൻ സെന്‍റര്‍ ആണ്. അതിനെയാണ് കോൺഗ്രസ് ഓഫിസ് എന്ന തരത്തിൽ റിപ്പബ്ലിക് ചാനലും […]
Read more

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. തുറവൂര്‍ സ്വദേശി ജിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം. ഒരു കിലോമീറ്ററോളം ബോണറ്റിൽ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ. ജിജോ […]
Read more

2025 -ല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈ; രണ്ടാമത് ന്യൂഡൽഹി

ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം കേരളത്തിലാണ്. എന്നാല്‍ ഇത് നമ്പറുകളാക്കി മാറ്റുന്നതിൽ കേരളം പരാജയമാണ്. വരും വർഷങ്ങളിൽ കേരളവും ഇത്തരത്തിൽ ഉയരുമെന്ന് കരുതാം. 2025 ലെ ലിസ്റ്റ് പ്രകാരം രാജ്യത്തെ ഏറ്റവും സാമ്പത്തികമായി മുൻപന്തിയിലുള്ള ആറ് നഗരങ്ങൾ കാണാം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈയാണ് ലിസ്റ്റില്‍ മുന്നില്‍. ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ജിഡിപി മുംബൈയ്ക്കാണ്, ഏകദേശം 310 ബില്യണ്‍ യുഎസ് ഡോളര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, […]
Read more

പത്മശ്രീ ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്‍ മരിച്ച നിലയില്‍; മൃതദേഹം കാവേരി നദിയില്‍

ബംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ICAR) മുന്‍ തലവനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ(70) മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയില്‍ ഒഴുകിവന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് നദിയിലൂടെ മൃതദേഹം ഒഴുകിവന്നത്. പ്രദേശവാസികളാണ് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ […]
Read more

70 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി പാലക്കാട് സ്വദേശി ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: 70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി പാലക്കാട് സ്വദേശിയെ ബംഗളൂരു പൊലീസ് പിടികൂടി. പാലക്കാടി സ്വദേശി സച്ചിന്‍ തോമസിനെ(25) ആനേക്കലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവര്‍ കടന്നുകളഞ്ഞു. 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകള്‍ എന്നിവയും പൊലീസ് ഇയാളില്‍നിന്നു പിടികൂടിയിട്ടുണ്ട്. ഇവര്‍ വാടകയ്ക്കു താമസിക്കുന്ന കുര്‍പൂരിലെ പണിതീരാത്ത അപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കാനെത്തിയ സിവില്‍ എന്‍ജിനീയര്‍മാരെ കണ്ട് പൊലീസ് എന്നു തെറ്റിദ്ധരിച്ച് കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് […]
Read more

Recent News

Advertisement