സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

ക്യാപ്റ്റനായി ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേട്ടവുമായി ശുഭ്മാന്‍ ഗില്‍

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേട്ടത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍. ഹെര്‍ബി ടെയ്‌ലര്‍, അലിസ്റ്റര്‍ കുക്ക്, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ക്കു ശേഷം ക്യാപ്റ്റനായി ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന നാലാമത്തെ പ്രായംകുറഞ്ഞ താരമായിരിക്കുകയാണ് ഗില്‍. 25ാം വയസ്സിലാണ് ഗില്ലിന്റെ നേട്ടം. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 175 പന്തില്‍ നിന്ന് 127 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഗില്‍. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു ഇത്. ഇന്ത്യയ്ക്ക് പുറത്തെ […]
Read more

ഇംഗ്ലണ്ട് ഏറ്റവും അധികം ഭയക്കുന്ന ഇന്ത്യൻ ബൗളര്‍ ആര് : തുറന്ന് പറഞ്ഞ് നിക്ക് നൈറ്റ്

ലണ്ടൻ: ഇംഗ്ലണ്ട് ഏറ്റവും അധികം ഭയക്കുന്ന ഇന്ത്യൻ ബൗളര്‍ ആരെന്ന് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുൻ താരം നിക്ക് നൈറ്റ്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയാണ് തങ്ങൾ ഏറ്റവും അധികം ഭയക്കുന്നതെന്ന് നിക്ക് നൈറ്റ് പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിൻ്റെ തുറന്നു പറച്ചിൽ. നിലവിൽ ജസ്പ്രീത് ബുമ്രയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏതൊക്കെ ടെസ്റ്റുകളിലാവും ജസ്പ്രീത് ബുമ്ര ഇന്ത്യക്കായി ഇറങ്ങുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ജോലിഭാരം കണക്കിലെടുത്ത് […]
Read more

ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഐസിസി

ദുബായ്: ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങൾ ഔദ്യോഗികമായി നടപ്പാക്കാനൊരുങ്ങി ഐസിസി. ഐസിസി ചെയര്‍മാന്‍ ജയ് ഷായും അനുകൂല നിലപാട് എടുത്തതോടെയാണ് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ നടപ്പാക്കാനുളള തീരുമാനത്തിലേക്ക് എത്തിയത്. 2027-2029 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളിലാകും ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ ഐസിസി അവതരിപ്പിക്കുക. ചെറിയ ടീമുകള്‍ക്കും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കൂടുതല്‍ അവരസമൊരുക്കാനാണ് ഐസിസി നിര്‍ണായ തീരുമാനം എടുക്കുന്നത്. അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങള്‍ നടത്താനുള്ള ഭീമമായ ചെലവും സമയവുമാണ് ചെറിയ ടീമുകളെ ടെസ്റ്റ് പരമ്പരകളില്‍ നിന്ന് പിന്‍വലിപ്പിക്കുന്നത് […]
Read more

കാവ്യ മാരനും അനിരുദ്ധും വിവാഹിതരാകുന്നു? ‘അഭ്യൂഹം പരത്തല്ലേ’യെന്ന് അനിരുദ്ധ്

ചെന്നൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസ്സിപ് കോളങ്ങളിൽ ഇടം നേടിയ രണ്ട്‍ വ്യക്തികളായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും. ഇരുവരുടെയും വിവാഹം നടത്തുന്നതിനുള്ള നീക്കങ്ങൾ കുടുംബങ്ങളിൽ ആരംഭിച്ചിരിക്കുന്നുവെന്നും, ഇരുവരും പ്രണയത്തിലാണെന്നുമുള്ള അവ്യൂഹങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം, വിവാഹവാർത്ത തെറ്റാണെന്ന് വ്യക്തമാക്കി അനിരുദ്ധ് രംഗത്തെത്തി. എക്സിൽ പോസ്റ്റ് ചെയ്ത ഒറ്റ വരി പോസ്റ്റിലാണ് വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അനിരുദ്ധ് അഭ്യർഥിച്ചത്. 32 വയസ്സുകാരിയായ കാവ്യ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ […]
Read more

ശ്രേയസ് അയ്യരെ ഒഴിവാക്കി: ബിസിസിഐ യെ വിമര്‍ശിച്ച് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയ ബിസിസിഐ നടപടിയെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കഴിഞ്ഞ ഒരു വര്‍ഷമായി ശ്രേയസ് അയ്യര്‍ മികച്ച ഫോമിലാണെന്നും അദ്ദേഹത്തെ ടീമീല്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു. ഈ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ടോപ് സ്‌കോറര്‍ ശ്രേയസ് അയ്യരായിരുന്നു. വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ മധ്യനിരയില്‍ ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി വ്യക്തമാക്കി. ‘കഴിഞ്ഞ ഒരുവര്‍ഷമായി ശ്രേയസ്സിന്റെത് മികച്ച പ്രകടനമായിരുന്നു. ഈ ടീമില്‍ […]
Read more

വിരമിച്ചതിന് പിന്നാലെ നിക്കോളാസ് പുരാന് പുതിയ ചുമതല

ന്യൂയോര്‍ക്ക്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന് പുതിയ ചുമതല. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം ഐ ന്യൂയോര്‍ക്കിന്‍റെ നായകനായാണ് പുരാനെ നിയമിച്ചത്. 2023ലെ മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണില്‍ 388 റണ്‍സെടുത്ത പുരാനായിരുന്നു ടോപ് സ്കോറര്‍. 29കാരനായ പുരാന്‍ അപ്രതീക്ഷിതമായാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മറ്റന്നാളാണ് മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്. ശനിയാഴ്ച ടെക്സാസ് സൂപ്പര്‍ കിംഗ്സിനെതിരെ ആണ് എം […]
Read more

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. 29-ാം വയസിലാണ് പുരാൻ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നത്. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പുരാനാണ്. കഴിഞ്ഞ വര്‍ഷം ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (170) നേടിയ താരം പുരാനായിരുന്നു. ഇപ്പോള്‍ അവസാനിച്ച ഐപിഎല്ലില്‍, ഒരു സീസണില്‍ ആദ്യമായി 500 റണ്‍സ് തികയ്ക്കാനും 40 സിക്‌സറുകള്‍ നേടാനും കഴിഞ്ഞു. […]
Read more

ഇം​ഗ്ലണ്ടിൽ പറന്നിറങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഇനി ടെസ്റ്റ് പരമ്പര സ്വന്തമാക്കണം

ടെസ്റ്റ് പരമ്പരകൾക്കായി ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലെത്തി. ഇന്നലെ രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ശുഭ്മൻ ​ഗില്ലും സംഘവും ഇന്ന് പുലർച്ചെയോടെയാണ് ഇം​ഗ്ലണ്ടിൽ എത്തിയത്. ഈ മാസം 20നാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ഇന്ത്യ-ഇം​ഗ്ലണ്ട് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകുന്നത്. പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. 2007ന് ശേഷം ഇം​ഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Read more

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പിയൂഷ് ചൗള

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് പിയൂഷ് ചൗള. 2006ല്‍ പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. 13 വര്‍ഷം മുമ്പ് ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ച പിയൂഷ് ചൗള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ താരമായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കളി ജീവിതത്തിനൊടുവില്‍ വിരമിക്കേണ്ട സമയം വന്നിരിക്കുന്നുവെന്ന് പിയൂഷ് ചൗള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ […]
Read more

ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ബംഗളൂരു; പഞ്ചാബിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചു

ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്. ഫൈനലില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗളൂരുവിന്റെ കന്നി കിരീടം . അതേസമയം പഞ്ചാബിനായി ശശാങ്ക് സിങിന്റെ ഒറ്റയാള്‍ പോരാട്ടം ഫലംകണ്ടില്ല. പഞ്ചാബിന് ജയപ്രതീക്ഷ നല്‍കുന്ന പ്രകടനമായിരുന്നു ശശാങ്ക് സിങ് പുറത്തെടുത്തത്. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിലാണ് കൊഹ്ലി കപ്പ് നേടുന്നത്. ബംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.