Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

എറണാകുളം ശിവക്ഷേത്രത്തിലെ ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ 2025–26 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ദേവസ്വം കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയതിനെക്കുറിച്ച് ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. ക്ഷേത്ര ഉപദേശക സമിതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഉത്സവം കഴിഞ്ഞതിന് ശേഷവും ഏകദേശം 35 ലക്ഷം രൂപയുടെ ബാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് ദേവസ്വം ഓഫീസർ അറിയിച്ചതോടെയാണ് സാമ്പത്തിക കണക്കുകളിൽ വ്യക്തത ആവശ്യപ്പെട്ട് ഉപദേശക സമിതി രംഗത്തെത്തിയത്. ഉത്സവത്തിനായി 3 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് സമിതിയുടെ വാദം. ഇതിന്റെ വരവ്-ചെലവ് കണക്കുകൾ, […]
Read more

തലശ്ശേരി ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനെയാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ 11.20ഓടെയാണ് മസ്ജിദിൽ മോഷണം നടന്നത്. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുന്ന ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഏകദേശം 10,000 രൂപയാണ് പ്രതി കവർന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് […]
Read more

ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസ്; പ്രതി പിടിയിൽ

എറണാകുളം: ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ മകൻ വിഷ്ണു കണ്ണൻ (37) ആണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ‘മൈൻഡ് കണ്ണൻ’ എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. എറണാകുളം ജലഗതാഗത വകുപ്പിലെ ജീവനക്കാരനും ചേർത്തല പൂച്ചാക്കൽ സ്വദേശിയുമായ മാഹിനും സുഹൃത്ത് നവാസിനുമാണ് ഓഫീസിൽ കയറി ആക്രമണമുണ്ടായത്. മാഹിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 5-നാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. […]
Read more

താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; മുഖ്യ ആസൂത്രകൻ പിടിയിൽ

മലപ്പുറം: താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. താനൂർ ചെറിയകത്ത് സ്വദേശി സലാമിനെയാണ് താനൂർ ഡാൻസഫ് സംഘം കൊല്ലം ആയിരംതെങ്ങിൽ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതി ജില്ല വിട്ട് ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ആയിരംതെങ്ങിലെത്തിയ അന്വേഷണ സംഘം സലാമിനെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് […]
Read more

ആരേയും തിരിച്ചറിയുന്നില്ല, ഒരു രാത്രിയും പകലും ക്രൂരമായി പീഡിപ്പിച്ചു; യുവതിയെ കൂടുതൽ ഉപദ്രവിച്ചത് അമ്മു

കൊച്ചി: കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടും ക്രൂര പീഡനങ്ങളെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. യുവതികളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് പൊലീസ് കരുതുന്നത്. കേസിൽ നാലിൽ […]
Read more

സുരേഷ് ബാബുവിനെതിരെ കേസെടുക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെപിസിസി സെക്രട്ടറി

തിരുവനന്തപുരം: മുൻ പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ പരാതി നൽകി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പരാതി നൽകിയത്. സ്ത്രീസുരക്ഷ ഉറപ്പാക്കുക സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അതിനാൽ ആരോപണത്തിൽ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പീഡന പരാതി അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read more

പുൽപ്പള്ളിയിൽ മദ്യലഹരിയിലെ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു, രണ്ട് പേർ അറസ്റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേകാടി തോണിക്കടവ് സ്വദേശി ടി.എസ്. ശേഖരൻ (52), തമിഴ്നാട് നാഗപട്ടണം സ്വദേശി പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയിൽ ലൈജു (40) ആണ് മരിച്ചത്. ലൈജുവിന്റെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖ് (35) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ മാസം മൂന്നാം തീയതി […]
Read more

അവിഹിതം കണ്ടെത്തിയ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യയും കാമുകനും

ഡെറാഡൂൺ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിൽ തള്ളി ഭാര്യയും കാമുകനും. ഉത്തരാഘണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മദന്റെ ഭാര്യ മീന ദേവി (30), അവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സഹർസ സ്വദേശിയായ മദൻ മുഖിയ. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മദന്റെ മൃതദേഹം കൊക്കയിൽ തള്ളുകയായിരുന്നെന്നാണ് വിവരം. ശനിയാഴ്ചയാണ് മദന്റെ മൃതദേഹം മണ്ഡുവാല കാട്ടിലെ കൊക്കയിൽനിന്ന് കണ്ടെടുക്കുന്നത്. കഴുത്തിലെ […]
Read more

വെള്ളറടയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. വെള്ളറട അനന്ത ശ്രീരാഗം വീട്ടിൽ അനന്തു (27) ആണ് അറസ്റ്റിലായത്. വെള്ളറട ജംഗ്ഷന് സമീപം എംഡിഎംഎ വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനന്തു പിടിയിലായത്. ഇയാളിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യുവാക്കൾ ഇവിടെ കൂട്ടം കൂടുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് എംഡിഎംഎ കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചത്. […]
Read more

ചിറയിൻകീഴിൽ പൊലീസ് മർദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി; കുടുംബം DYSPക്ക് പരാതി നൽകി

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടിന് വൈകുന്നേരമാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ചിറയിൻകീഴ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സജിയെ മർദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നൽകി. പ്രദേശത്ത് മദ്യവിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതിനിടെ പ്രദേശവാസിയായ വയോധികനെ പൊലീസ് മർദിക്കുന്നത് കണ്ട സജി ഇടപെട്ട് തടയാൻ ശ്രമിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിനെ പിടിച്ചുമാറ്റാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix