സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ലഹരിക്ക് പണം നല്കിയില്ല; ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ സംഭവം

ആലപ്പുഴ: അരൂരിൽ വ്യായാമത്തിനുള്ള ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂർ ആറാം വാർഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂൺ ഒൻപതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകൾ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്. […]
Read more

ഭക്ഷണം കഴിക്കുന്നതിനിടെ 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി സ്വദേശിയായ അജിയുടെ മകൻ ആന്റോൺ ആണ് മരിച്ചത്. രാവിലെ പള്ളിയിൽ പോയി വീട്ടിലെത്തിയ ശേഷം ആന്റോൺ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ആദ്യം ഒരു പഫ്സ് കഴിച്ചു, പിന്നീട് ഉപ്പുമാവ് കഴിച്ചു. അതിനിടയിലാണ് പെട്ടെന്ന് ആന്റോൺ അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നാലെ കുഴഞ്ഞുവീണതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോൺ. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ, […]
Read more

ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഒരു വീട്ടിലെ ആറു പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം.വീട്ടില്‍ തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്നയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ ഷഹലയ്ക്കും മറ്റൊരു മകള്‍ മിന്‍സയ്ക്കും കടുത്ത […]
Read more

അഫ്ഗാനിൽ പാകിസ്താന്റെ മിന്നലാക്രമണം; 17 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ മിന്നലാക്രമണം നടത്തിയതായി പാകിസ്താൻ. ന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിന്നലാക്രമണം നടത്തിയതായി പാകിസ്താൻ അറിയിച്ചു. അഫ്ഗാൻ ഭൂമിയിൽ ആസ്ഥാനം സ്ഥാപിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് പാക് വാർത്താവിതരണ മന്ത്രി അത്തൗല്ല തരാർ എക്സിൽ കുറിച്ചു.പാക് ആക്രമണത്തിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അടുത്തിടെ പാക്കിസ്ഥാൻ നേരിട്ട ചാവേറാക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനകളാണെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാൻ -പാകിസ്താൻ ബന്ധം സംഘർഷഭരിതമായിരുന്നുവെങ്കിലും, സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ […]
Read more

രണ്ട് സഹോദരിമാർ നദിയിൽ മുങ്ങി ദാരുണാന്ത്യം; തിരുച്ചന്തൂരിൽ തീർഥാടനത്തിനിടെയാണ് സംഭവം

ഇടുക്കി : തമിഴ്‌നാട്ടിലെ തിരുച്ചന്തൂരിൽ തീർഥാടനത്തിന് പോയ സഹോദരിമാർ താമ്രപർണി നദിയിൽ മുങ്ങിമരിച്ചു. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരികളും തേനി സ്വദേശികളുമായ ശങ്കർ-ലക്ഷ്മി ദമ്പതിമാരുടെ മക്കളായ മീനാക്ഷി (12), അബിനയ (16) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. തേനിയിൽനിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാമധ്യേ തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ എത്തി. അവിടെ നദിയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങി താഴുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റു മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Read more

കാസർകോട്ട് വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുളിയാർ പൊവ്വൽ സ്വദേശി ജസീല ആണ് മരിച്ചത്. ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജസീലയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു സ്വർണമോഷണ പരാതിയിൽ യുവതിയെ ആദൂർ […]
Read more

കുവൈറ്റിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ

കുവൈറ്റ്: സ്വന്തം വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കുവൈറ്റിലെ ജാബർ അൽ- അലിയിലാണ് സംഭവം. കുവൈറ്റ് ബാലനാണ് മരണപ്പെട്ടത്. ബുധനാഴ്ച നടന്ന ഈ ദാരുണമായ അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ പട്രോളിംഗ് സംഘവും ആംബുലൻസ് യൂണിറ്റുകളും അഗ്നിശമന സേനയും സ്ഥലത്തെത്തി. വിദഗ്ധ സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചില്ല. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം തുടർനടപടികൾക്കായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി.
Read more

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ ആണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ മാസം 16-നാണ് ഒൻപത് മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ പത്തരയോടെ ശ്വാസതടസ്സവും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വാണിയംകുളത്തെ പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിശോധന നടത്തിയപ്പോൾ […]
Read more

കൈകള്‍ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടേ മൃതദേഹം വേളി കടലിൽ; കൊലപാതകമോയെന്ന് പരിശോധിക്കുന്നു

തിരുവനന്തപുരം∙ വേളിയില്‍ കടലില്‍ ഒഴുകി എത്തിയ യുവതിയുടെ മൃതദേഹം കരയ്‌ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലുള്ള മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. കൊലപാതകത്തിന് ശേഷം കടലിൽ എറിഞ്ഞതാണോ അതോ ജീവനോടെ ചാക്കിൽ കെട്ടി കടലിലേക്ക് തള്ളിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതെ ഉള്ളു. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു. രാവിലെ വേളി പള്ളിക്കു സമീപം മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് […]
Read more

ഞാറയ്ക്കലിലെ 17കാരൻ്റെ മരണം; ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം

കൊച്ചി: എറണാകുളം ഞാറയ്ക്കലിലെ 17കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം. കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. 17കാരനായ അർജുൻ കുമാർ ആണ് കടലിൽ ചാടി ആത്മഹത്യ ചെയ്തത്. ഫുട്ബോൾ കളിക്കാനെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മ […]
Read more

Recent News

Advertisement