സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

വിദ്യാഭ്യാസ ചട്ടങ്ങൾ ലംഘിക്കരുത്: കൊട്ടാരക്കര സ്കൂൾ മാനേജർക്ക് കോടതിയുടെ താക്കീത്

കൊച്ചി: കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ്. നായർക്ക് ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി ശക്തമായ ഇടപെടൽ നടത്തിയിരിക്കുകയാണ്. അധ്യാപികയ്ക്ക് ജോലിസ്ഥലത്ത് ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സ്കൂൾ മാനേജർ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു. സ്കൂൾ മാനേജർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കോടതിയെ ബോധ്യപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.​ഫെബ്രുവരി നാലിനാണ് വിവാദമായ ഈ സംഭവം നടന്നത്. ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ […]
Read more

പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

എറണാകുളം: ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു. മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡി.ടി.പി കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ഡാറ്റാ എൻട്രിയോ അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് […]
Read more

മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോട്ടയം: കാരുണ്യത്തിന്റെയും സേവനത്തിന്റെയും കാൽനൂറ്റാണ്ട് പിന്നിടുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷൽ സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ആകാശത്തേക്ക് 25 ബലൂണുകൾ പറത്തിക്കൊണ്ട് ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. അങ്കമാലി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ റോസിലി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 25 വർഷമായി സ്കൂൾ നൽകിവരുന്ന സ്തുത്യർഹമായ സേവനങ്ങൾ സമൂഹത്തിന് […]
Read more

എസ്പിസി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി

മലപ്പുറം: ജിവിഎച്ച്എസ് പറവണ്ണ 2023 – 25 ബാച്ചിന്റെ SPC PASSING OUT PARADE വർണ്ണാഭവും പ്രൗഢവുമായി നടക്കുകയുണ്ടായി .ചടങ്ങിന്റെ വിശിഷ്ടാതിഥിയായി തിരൂർ പോലീസ് സ്റ്റേഷ സബ് ഇൻസ്പെക്ടർ ശ്രീ നസീർ തിരൂർക്കാട് മുഖ്യാതിഥിയായി പരേഡ് പരിശോധിച്ചു. സ്കൂൾ മൈതാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങ് പ്രധാനാധ്യാപിക ശ്രീമതി ജലജ ടീച്ചർ നിർവഹിച്ചു.40 കാഡറ്റുകൾ രണ്ട് പ്ലറ്റുണുകളായി അണിനിരന്ന പരേഡിന് സെക്കന്റ് ഇൻ കമാ ൻഡറായ ഹനയിൽ നിന്നും പൂർണ്ണ ചുമതല സ്വീകരിച്ച് SPC സംസ്ഥാന ക്യാമ്പിലും […]
Read more

കെസിബിസി ടീച്ചേഴ്സ് ഗിൽഡ് അവാർഡുകളിൽ തിളങ്ങി പാലാ രൂപത; മികച്ച ഏജൻസിയായി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി

കോട്ടയം: കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്റെ സംസ്ഥാനതല ടീച്ചേഴ്സ് ഗിൽഡ് അവാർഡുകളിൽ വൻ നേട്ടം കൊയ്ത് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി. സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഏജൻസിയായി പാലാ രൂപത കോർപ്പറേറ്റ് ഏജൻസി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ വിഭാഗങ്ങളിൽ മികച്ച ഹയർസെക്കൻഡറി സ്കൂളായി പാലാ സെൻ്റ് തോമസും, മികച്ച ഹൈസ്കൂളായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും, മികച്ച എൽ.പി സ്കൂളായി ളാലം സെൻ്റ് മേരിസ് സ്കൂളും തിരഞ്ഞെടുക്കപ്പെട്ടതോടെ അവാർഡുകളിൽ പാലാ രൂപത തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. വ്യക്തിഗത […]
Read more

ആലപ്പുഴ എസ്‌ഡി കോളേജിൽ ചോദ്യപേപ്പർ മാറി നൽകിയത്തിൽ എസ്‌എഫ്‌‌ഐ പ്രതിഷേധം

ആലപ്പുഴ: എസ്ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച്ച. സപ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നൽകി. വീഴ്‌ചയുണ്ടായതിന് പിന്നാലെ പരീക്ഷാഫലം കേരള സർവകലാശാല തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ കോളേജിൽ സമരം ആരംഭിച്ചിരിക്കുകയാണ്. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. സപ്ളിമെന്ററി പരീക്ഷയ്ക്കെത്തിയവർക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയ്ക്കെത്തിയവർക്ക് സപ്ളിമെന്ററിയുടെ ചോദ്യപേപ്പറും നൽകുകയായിരുന്നു. ഡിസംബർ അവസാനവും ജനുവരി ആദ്യവുമാണ് പരീക്ഷകൾ നടന്നത്. ഫെബ്രുവരി നാലുമുതൽ ഫലം വന്നുതുടങ്ങി. എന്നാൽ ചോദ്യപേപ്പർ […]
Read more

വളവന്നൂർ ബാഫഖി യത്തീം ഖാന ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ “നാമ്പുകൾ” പ്രകാശനം ചെയ്തു

മലപ്പുറം: വായന ശീലം മനുഷ്യന് നൽകുന്ന ഊർജ്ജം മഹത്തരമാണെന്നും ഡിജിറ്റൽ വായന വ്യാപിച്ചെങ്കിലും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കുമ്പോൾ ലഭിക്കുന്ന ഉണർവ്വും ആവേശവും അനുഭവത്തിൻ്റെ വെളിച്ചത്തിൽ ബോധ്യപ്പെട്ടതാണെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും എഴുത്തുകാരനുമായ ബഷീർ രണ്ടത്താണി അഭിപ്രായപ്പെട്ടു. വളവന്നൂർ ബാഫഖി യത്തീം ഖാന ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ നാമ്പുകൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പിടിഎ പ്രസിഡണ്ട് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രിൻസിപ്പൽ ഐ പി […]
Read more

കുമരകം എബിഎം സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെയും കോട്ടയം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും (DCPU) ആഭിമുഖ്യത്തിൽ കുമരകം എ.ബി.എം. ജി.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘ഒ.ആർ.സി സ്മാർട്ട്-40 ക്യാമ്പിന്റെ’ ഭാഗമായി നടന്ന പരിപാടി ഹെഡ്മാസ്റ്റർ മനോജ് വി. പോൾ ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും ഡിജിറ്റൽ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒ.ആർ.സി റിസോഴ്സ് പേഴ്സൺ ആർ. സന്ദീപ് സൈബർ സുരക്ഷ, ലൈഫ് സ്കില്ലുകൾ എന്നീ വിഷയങ്ങളിൽ […]
Read more

പരപ്പനങ്ങാടി സബ്ജില്ല അറബിക് അക്കാദമിക് ശിൽപശാല സംഘടിപ്പിച്ചു

മലപ്പുറം: പരപ്പനങ്ങാടി സബ്ജില്ല അറബിക് അക്കാദമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ മൂന്നാമത് അറബിക് ശിൽപശാല സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ തലങ്ങളിലെ അറബിക് അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ ശിൽപശാലയിൽ പുതിയ ചോദ്യപേപ്പർ രൂപകൽപ്പനയുടെ വിശകലനം, മൂല്യനിർണയത്തിലെ പുതുമകൾ, അറബിക് എഴുത്തുമായി ബന്ധപ്പെട്ട വ്യാകരണ-ലിപിനിയമങ്ങളുടെ വിശദ പഠനം എന്നിവ നടന്നു.അറബിക് എഴുത്തുമായി ബന്ധപ്പെട്ട ക്ലാസ് എസ്.സി.ഇ.ആർ.ടി ടെക്സ്റ്റ് പുസ്തക സമിതി അംഗമായ എം. അസ്മാസ്റ്റർ നയിച്ചു. അധ്യാപകർക്ക് പ്രായോഗികമായി ഉപയോഗിക്കാവുന്ന രീതിയിൽ എഴുത്തിലെ ശരിതെറ്റുകൾ, അക്ഷരശുദ്ധി, ഉച്ചാരണസംബന്ധമായ കാര്യങ്ങൾ എന്നിവ […]
Read more

കെസിബിസി ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡ് കോട്ടയം സെൻ്റ് ആൻസിന്

കോട്ടയം: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലും (കെ.സി.ബി.സി) കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച വിദ്യാലയങ്ങൾക്കുള്ള ഒൗട്ട്സ്റ്റാൻ്റിംഗ് ഹയർ സെക്കൻററി സ്കൂൾ അവാർഡിന് കോട്ടയം സെൻ്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. 2026 ഫെബ്രുവരി 13, 14 തിയതികളിൽ ചങ്ങനാശ്ശേരിയിൽ വെച്ച് നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. പ്രിൻസിപ്പൽ ജോബി […]
Read more

Recent News

Advertisement