കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ളം മുടങ്ങി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ളം മുടങ്ങി. ഇതേ തുടർന്ന് രോഗികളും, കൂട്ടിരിപ്പുകാരും വലഞ്ഞു. കൂടാതെ പ്രഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാതെ ജനങ്ങൾ ഒന്നടങ്കം അസ്വസ്ഥരായി. സ്ഥിതി രൂക്ഷമായതിനെ തുടർന്ന് രാത്രിയോടെ ടാങ്കർ ലോറികളിൽ ജലം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജിൽ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ രോഗികളെയും, കൂട്ടിരിപ്പുകാരെയും സാരമായി ബാധിക്കുന്നുവെന്ന് ജനങ്ങൾ ആരോപിച്ചു. ഇത് തീർത്തും അധികാരികളുടെ അനാസ്ഥയാണെന്നും ആക്ഷേപമുണ്ട്.
Read more

