സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

വി​മാ​ന ഗ​താ​ഗ​ത തടസം പരിഹരിച്ചതായി എ​യ​ർ ഇ​ന്ത്യ

ന്യൂഡൽഹി: ചെക്ക്–ഇൻ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും വിമാന ഗതാഗതം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയതായും എയർ ഇന്ത്യ അറിയിച്ചു. അമേഡിയസ് എന്ന ത്രീഡ് പാർട്ടി സോഫ്റ്റ്‌വെയറിൽ ഉണ്ടായ പ്രശ്നമാണ് എയർലൈൻസുകളുടെ ബുക്കിംഗ്, റിസർവേഷൻ നടപടികൾ തടസ്സപ്പെടുത്തിയത്. തകരാറിനെ തുടർന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള നിരവധി വിമാനങ്ങൾ വൈകിയപ്പോൾ, മൂന്ന് മണിക്കൂറിലേറെ ചെക്ക്–ഇൻ സേവനങ്ങൾ തകരാറിലായിരുന്നു. സോഫ്റ്റ്‌വെയർ പൂർണ്ണമായി പുനഃസ്ഥാപിച്ചതിനാൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ചെക്ക്–ഇൻ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുവെന്നും മുൻനിശ്ചയിച്ച പ്രകാരം സർവീസുകൾ നടത്തിവരുന്നതായും എ​യ​ർ ഇ​ന്ത്യ എ​ക്സി​ൽ […]
Read more

എസ് ഐ ആർ നിർത്തിവെക്കണം; ലോകസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്

ഡൽഹി: എസ്ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്. കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് നോട്ടീസ് നൽകിയത്.ബിഎൽഒമാരുടെ മരണത്തിൽ കോൺഗ്രസ് എംപി രേണുക ചൗധരിയും പ്രത്യേകം നോട്ടീസ് നൽകി. എസ്ഐആറുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയും അബ്ദുൽ വഹാബ് എംപിയും നോട്ടീസ് നൽകി.പാർലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ആണവോർജബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ, ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 10 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക. മോദിഅധികാരത്തിലേറിയതിനുശേഷം നടക്കാൻ പോകുന്ന ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് ഇത്തവണ […]
Read more

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണം വേണം സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളില്‍ സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകുമെന്നും. അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിന് ആര്‍ബിഐയുടെ സഹായം തേടുമെന്നും കോടതി അറിയിച്ചു. വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ രണ്ട് ആഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഐടി അതോറിറ്റി സിബിഐ അന്വേഷണത്തിന് എല്ലാ സഹായങ്ങളും […]
Read more

ഡല്‍ഹിയിലെ വായുമലിനീകരണം; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. മലീനീകരണത്തിന്റെ ഉറവിടവും കാരണങ്ങളും സംബന്ധിച്ച പഠനം വേഗത്തിലാക്കാനാണ് നിര്‍ദ്ദേശം. എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊടി നിയന്ത്രിക്കുന്നതിനായി റോഡ് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനോടൊപ്പം സമയബന്ധിതമായ കര്‍മ്മ പദ്ധതി തയ്യാറാക്കാനും നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. എട്ട് പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും ഡല്‍ഹിയിലെയും […]
Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മൂന്ന് പേർ മരിച്ചു. . ഡെൽറ്റ ജില്ലകളിലെ കനത്ത മഴ വ്യാപക കൃഷിനാശമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. ചെന്നൈ ഉൾപ്പെടെ വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറിയിട്ടുണ്ട്. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ അടക്കം ചെന്നൈയിൽ നിന്നുള്ള 50 ലധികം […]
Read more

ചെങ്കോട്ട സ്ഫോടനം; മതപണ്ഡിതനും സഹായികളും പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദവാനിയിൽ നിന്ന് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫും രണ്ട് സഹായികളുമാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്നതായാണ് അന്വേഷണം വ്യക്തമാക്കുന്നത്. കേസിൽ വിദേശ നയത്തിന്‍റെ തെളിവുകൾ കൂടുതൽ ശക്തമാകുകയാണ്. 2020 മുതൽ ഉകാസ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിദേശത്തിരുന്ന ഭീകരൻ ഉമർ അടക്കമുള്ള പ്രതികളുമായി സ്ഥിരബന്ധം പുലർത്തിയതായി എൻഐഎ കണ്ടെത്തി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമടക്കമുള്ള രാജ്യങ്ങളിലേക്കുള്ള […]
Read more

ചെങ്കോട്ട സ്ഫോടനം; ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതി. കേസിൽ പ്രതിയായ ഡോ. ഷഹീന്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപയാണ് എൻഐഎ തെളിവെടുപ്പിനിടെ കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ ചടങ്ങിൽ 12 പേർ പങ്കെടുത്തതായി എൻഐഎ സ്ഥിരീകരിച്ചു. ഇതിനിടെ കസ്റ്റഡിയിലുള്ള ഡോ. ആദിലിനെ ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇന്ന് ഫരീദാബാദിലേക്ക് മാറ്റും. അതോടൊപ്പം അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലുമായി ഇഡിയും രംഗത്തെത്തി. മരിച്ചവരുടെ പേരിലടക്കം […]
Read more

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെ അപകടകരമായ വായുമലിനീകരണ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ അലംഭാവത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചു. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ച അമ്മമാരുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ഷെയർ ചെയ്ത അദ്ദേഹം, “കുട്ടികൾക്ക് ശ്വസിക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ പ്രധാനമന്ത്രി മോദി എന്തുകൊണ്ട് നിശബ്ദൻ?” എന്നായിരുന്നു ചോദ്യം. മലിനീകരണം ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നതായി ചൂണ്ടിക്കാട്ടിയ രാഹുൽ, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നും ഫലപ്രദമായ കർമ്മപദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. “കുട്ടികൾക്ക് ഇപ്പോൾ ഏറ്റവും വേണ്ടത് ശുദ്ധവായുവാണ്, രാഷ്ട്രീയ കളികൾ അല്ല,” […]
Read more

മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബർ 4നും 5നും ഇന്ത്യയിലെത്തും. പുടിന്റെ സന്ദർശനം 23-ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിക്കായാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിലവിലെ സഹകരണത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ പുടിനെ ഔപചാരികമായി സ്വീകരിച്ച് വിരുന്ന് നൽകും. തുടർന്ന് പ്രധാനമന്ത്രി മോദിയുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള […]
Read more

ലഹരിക്കടത്തിലെ മുഖ്യകണ്ണി ഡൽഹിയിൽ പിടിയിൽ

വയനാട്: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുൻ എൻജിനീയർ വയനാട് പോലീസിൻ്റെ പിടിയിലായി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) ആണ് അറസ്റ്റിലായത്. അതിസാഹസികമായ നീക്കത്തിനൊടുവിൽ സൗത്ത് ന്യൂ ഡൽഹിയിലെ കാൺപൂർ രാജുപാർക്കിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 26-ന് പുലർച്ചെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്. തിരുനെല്ലി സ്റ്റേഷനിലെ ലഹരി റിമാൻഡിലായിരുന്ന ഇയാൾ, വിവാഹാവശ്യത്തിനെന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.