സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി. ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ക്യാംപസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായത്. ഭക്ഷണം കഴിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാംപസിനുള്ളില്‍വെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാള്‍ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Read more

യുകെയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് ടിസിഎസ്

മുംബൈ: യുകെയിൽ പ്രവർത്തനം വിപുലീകരിക്കുന്നതായി ഇന്ത്യൻ ഐടി ഭീമൻ ടാറ്റ കൺസൾട്ടൻസി സർവീസസ് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5,000 പുതിയ തൊഴിൽ അവസരങ്ങൾ യുകെയിൽ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി ലണ്ടനിൽ എഐ എക്‌സ്‌പീരിയൻസ് സോൺ, ഡിസൈൻ സ്റ്റുഡിയോ എന്നിവയും ആരംഭിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിലെ ന്യൂയോർക്കിൽ ആദ്യ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ചതിന് പിന്നാലെയാണ് യുകെയിലേക്കുള്ള പുതിയ വിപുലീകരണം. ടിസിഎസ് യുകെയിൽ അമ്പത് വർഷത്തിലേറെയായി പ്രവർത്തിക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ 3.3 ബില്യൺ (ഏകദേശം […]
Read more

പിടിഐ വാര്‍ത്താ ഏജന്‍സിയുടെ ഓഫീസിന് ബോംബ് ഭീഷണി

ചെന്നൈ: വാര്‍ത്താഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി ടി ഐ) ചെന്നൈ ഓഫീസിന് ബോംബ് ഭീഷണി. കോടമ്പാക്കത്തുള്ള ഓഫീസിനാണ് വെള്ളിയാഴ്ചയോടെ ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം പോലീസ് വ്യക്തമാക്കിയിട്ടില്ല. സന്ദേശമെത്തിയതിന് തൊട്ടുപിന്നാലെ ബോംബ് സ്‌ക്വാഡും പോലീസുമടങ്ങുന്ന സംഘം വാര്‍ത്താ ഏജന്‍സിയുടെ ഓഫീസിലെത്തി പരിശോധന ആരംഭിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം ഓഫീസില്‍നിന്ന് പുറത്തിറക്കിയായിരുന്നു പരിശോധന നടത്തിയത്.
Read more

ഡി.കെ. ശിവകുമാര്‍ ഇടപെട്ടു; ബിഗ് ബോസ് കന്നഡ പതിപ്പ് പുനരാരംഭിച്ചു

ബെംഗളൂരു: കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിയെത്തുടര്‍ന്ന് ചിത്രീകരണം പുനരാരംഭിച്ചു. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോയുടെ പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്റ്റുഡിയോ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചു അനുമതിനേടാന്‍ 10 ദിവസംകൂടി അനുവദിച്ചു. ഇതോടെ സ്റ്റുഡിയോ വീണ്ടുംതുറന്നു. ഷോയിലെ താരങ്ങള്‍ തിരിച്ചെത്തി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്റ്റുഡിയോയ്ക്ക് വീണ്ടും പ്രവർത്തനാനുമതി ലഭിച്ചത്. ഷോ അവതാരകനും കന്നഡ സൂപ്പര്‍താരവുമായ കിച്ച സുദീപ്, ഡി കെ ശിവകുമാറിനും സര്‍ക്കാരിനും നന്ദി അറിയിച്ചു.
Read more

രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്‍റർ ആന്ധ്രയിൽ

വിശാഖപട്ടണം: ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിലെ ചരിത്രപരമായ നിക്ഷേപവുമായി ഗൂഗിൾ മുന്നോട്ട്. വിശാഖപട്ടണത്തിൽ ഒരു ജിഗാവാട്ട് (GW) ശേഷിയുള്ള ഡാറ്റാ സെൻറർ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി അമേരിക്കൻ ടെക് ഭീമൻ 10 ബില്യൺ ഡോളർ (ഏകദേശം 88,000 കോടി രൂപ) നിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ ഹബ്ബായിരിക്കും ഈ പദ്ധതി. 188,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ക്ലസ്റ്റർ, വിശാഖപട്ടണം ജില്ലയിലെ അദവിവാരം, തർലുവാഡ, അനകപ്പള്ളി ജില്ലയിലെ റാമ്പിള്ളി ഗ്രാമം എന്നിവിടങ്ങളിലായി മൂന്ന് കാമ്പസുകളിൽ […]
Read more

അസമിൽ ബിജെപിക്ക് തിരിച്ചടി:മുൻ കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ രാജിവെച്ചു

ഗുവാഹത്തി: അസമിൽ ബിജെപി മുൻ കേന്ദ്രസഹമന്ത്രിയും മുതിർന്ന നേതാവുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. അസം ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും, ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് സംസ്ഥാനത്ത് സ്ഥിരതാമസത്തിന് അനുമതി നൽകി തദ്ദേശീയരുടെ അവകാശങ്ങളെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. 1999 മുതൽ 2019 വരെ നാഗോൺ നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാല് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗൊഹെയ്ൻ, 2016-2019 കാലഘട്ടത്തിൽ റെയിൽവേ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. “പാർട്ടി മുമ്പ് പ്രവർത്തകരിൽ വിശ്വാസം വച്ചു, […]
Read more

ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി അംബാനി

ന്യൂഡൽഹി: സമ്പന്ന പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി മുകേഷ് അംബാനി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയിലാണ് എണ്ണ-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. 105 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ഇപ്പോഴും ഒരു “സെന്റിബില്യണയർ” ആണ്. രണ്ടാം സ്ഥാനത്ത് 92 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനിയുണ്ട്. യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നപ്പോൾ അദാനി ഓഹരികൾ പിന്നോട്ട് […]
Read more

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് യുകെ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും കാലാവസ്ഥ മേഖലയിൽ സംയുക്ത നിധി രൂപീകരിക്കാനും നേതാക്കൾ തീരുമാനിച്ചു. ചർച്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ, യുകെ പ്രധാനമന്ത്രി സ്റ്റാമർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിക്കുകയും ബ്രിട്ടീഷ് സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കുമെന്നും അറിയിച്ചു. ഗാസയിലെ സംഘർഷം, യുക്രെയ്ന്‍ പ്രശ്നങ്ങൾ എന്നിവയും സന്ദർശനത്തിൽ ചർച്ച ചെയ്തു. സ്റ്റാമർ മധ്യസ്ഥ ചർച്ചകളെക്കുറിച്ച് അഭിനന്ദനവും […]
Read more

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ; അമിത് ഷാ, മോദിയുമായി ചർച്ച നടത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലുള്ള നിർണായക ചർച്ചകൾക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ. ഇന്ന് മുഖ്യമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും, നാളെ പ്രധാനമന്ത്രിയേയും കാണും. ചർച്ചകളിൽ മന്ത്രി കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും, ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരിക്കും. ചർച്ചയിലെ പ്രധാന വിഷയങ്ങൾ വയനാടിന്‍റെ പുനർ നിർമ്മാണം, കേന്ദ്രസഹായം, കേരളത്തിലെ പ്രധാന പദ്ധതികൾ ഉൾപ്പെടെ ആയിരിക്കും. സംസ്ഥാന സർക്കാർ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന […]
Read more

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം:ബന്ധുവും അസം പൊലീസ് ഉദ്യോഗസ്ഥനുമായ യുവാവ് അറസ്റ്റില്‍

ഡല്‍ഹി: ഗായകന്‍ സുബിന്‍ഗാര്‍ഗിന്റെ മരണത്തില്‍ ബന്ധു അറസ്റ്റില്‍. സുബീന്റെ ബന്ധുവും അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപന്‍ ഗാര്‍ഗിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മരണത്തിന് തൊട്ടുമുന്‍പ് സിംഗപൂരിലെ കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ സുബീനൊപ്പം ഇയാളും പങ്കെടുത്തിരുന്നു. കേസില്‍ ഇയാളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. നേരത്തെ സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ്മയെയും ഫെസ്റ്റിവല്‍ ഓര്‍ഗനൈസര്‍ ശ്യാംകാനു മഹന്തയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സിംഗപ്പൂരില്‍ നിന്നും തിരിച്ചെത്തിയ മഹന്തയെ ദില്ലി വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.