പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പദ്മശ്രീ
ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായ കാല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പദ്മശ്രീ. ആലപ്പുഴ സ്വദേശിയാണ് കൊല്ലക്കയില്‍ ദേവകി അമ്മ. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തില്‍ 3000-ത്തിലധികം ഔഷധസസ്യങ്ങളെയും വന്‍മരങ്ങളെയും പരിപാലിക്കുന്നു. തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിര്‍മ്മിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നല്‍കിയ സംഭാവനയ്ക്കാണ് അംഗീകാരം. […]
Read more

