സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Ernakulam

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഫസ്റ്റ് ലുക്ക് പുറത്ത്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, […]
Read more

ആദ്യ ബലാത്സംഘ കേസ് രാഹുൽ; മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും

കൊച്ചി: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തിരുവനന്തപുരത്തും പാലക്കാടും വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കാലയളവിൽ രാഹുൽ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും കൈമാറിയില്ല. ഫോണുകള്‍ വിറ്റുവെന്നും നഷ്ടമായെന്നുമാണ് മറുപടി. ചില ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. രാഹുലിന് ഈ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് […]
Read more

സൂരജ് ലാമയുടെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ

കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട് കേരളത്തിൽ എത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തെക്കുറിച്ച് എറണാകുളം റേഞ്ച് ഉപമഹാനിരീക്ഷകൻ അന്വേഷണം നടത്തും. അന്വേഷണത്തിന് അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരടങ്ങിയ ഇരട്ട ബെഞ്ച് നിർദേശിച്ചു. സൂരജ് ലാമയുടെ കാണാതാകലുമായി ബന്ധപ്പെട്ട് മകൻ സാന്തൻ ലാമ സമർപ്പിച്ച ശരീരസമർപ്പണ അപേക്ഷയാണ് കോടതി പരിഗണിച്ചത്. മരണത്തെക്കുറിച്ച് പ്രത്യേക […]
Read more

വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ 28 കാരൻ തട്ടിയത് 16 പവനും, 1,00000 രൂപയും

കാലടി: എറണാകുളം): ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലൈംഗികമായി ഉപദ്രവിച്ചും, ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവൻ സ്വർണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സ്വർണവും പണവും തിരികെ ആവശ്യപ്പെട്ട […]
Read more

സ്വിമ്മിംഗ് പൂളിൽ വീണ നാല് വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: തേവര ഫെറിക്കടയ്ക്ക് സമീപമുള്ള ഒരു അപാർട്മെന്റിലെ സ്വിമ്മിംഗ് പൂളിൽ വീണ് നാല് വയസുകാരി മരിച്ചു. കുണ്ടന്നൂർ വലിയവീട്ടിൽ ഗോകുലിന്‍റയും സന്ധ്യയുടെയും മകൾ ഇനിയയാണ് മരിച്ചത്. ഈ മാസം ഒന്നിന് അമ്മയോടൊപ്പം അപാർട്മെന്റിൽ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇനിയയെ പൂളിൽ വീണ നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ആദ്യം എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ അഭ്യർഥന അനുസരിച്ച് ആറാം തീയതി കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. […]
Read more

ജോലി സ്ഥലങ്ങളിലെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തലിന് ഏറെ പ്രാധാന്യം

പര്‍മേഷ് ഷഹാനി ഗോദ്റെജ് ഇന്‍ഡസ്ട്രീസ് എല്ലാവരേയും ഉള്‍പ്പെടുത്തുന്നതും മാനസിക ആരോഗ്യവും ജോലി സ്ഥലങ്ങളില്‍ പ്രത്യേകമായി കാണേണ്ട ഒന്നല്ല. ഓരോ വ്യക്തിക്കും തങ്ങളുടേതായ സ്വത്തം കൈവിടാതെ തന്നെ തങ്ങളുടെ വ്യക്തിത്വം സൂക്ഷിച്ചു കൊണ്ട് മികച്ച രീതിയില്‍ തൊഴിലിടങ്ങളില്‍ മുന്നോട്ടു പോകാനാവണം. എല്‍ജിബിടിക്യൂഐഎപ്ലസ് ജീവനക്കാര്‍ക്ക് അവരുടെ ക്ഷേമം എന്നത് വ്യക്തിത്വവുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ലിംഗഭേദത്തോടു കൂടിയ മാനസിക ആരോഗ്യ ചട്ടക്കൂടുകള്‍ക്കും അപ്പുറത്താണ് തൊഴിലിടങ്ങളിലെ ക്ഷേമത്തിന്‍റെ പ്രാധാന്യമെന്ന് ഇന്നു പുരോഗമന സ്ഥാപനങ്ങള്‍ മനസിലാക്കുന്നുണ്ട്. ലിംഗം, ലൈഗിതക, ഭിന്നശേഷി, ന്യൂറോ വൈവിധ്യം, ജീവനക്കാരുടെ […]
Read more

എളമക്കരയിൽ അച്ഛനും മകളും മരിച്ച സംഭവം; കുട്ടി മരിക്കുന്നതിനുമുൻപും പീഡനത്തിനിരയായി, പോസ്റ്റുമാർട്ടം റിപ്പോർട്ട്

കൊച്ചി: എളമക്കരയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെയും 33കാരനായ പിതാവിന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോ‌ർട്ട് ലഭിച്ചതോടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയ്ക്ക് വിഷം നൽകിയതിനുശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു. ജനുവരി 16നായിരുന്നു സംഭവം. പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്​റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. പോക്‌സോ കേസ് രജിസ്​റ്റർ ചെയ്താണ് പൊലീസ് അന്വേഷണം തുടരുന്നത്. കുട്ടിയുടെ അമ്മ കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരിയാണ്. […]
Read more

മുത്തൂറ്റ് ഫിനാന്‍സിന് ചരിത്രനേട്ടം: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു

കൊച്ചി: കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയുമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 7,048 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 3,693 കോടി രൂപയെ അപേക്ഷിച്ച് 91 ശതമാനം വര്‍ധനവാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ്പാ ആസ്തികള്‍ 48 ശതമാനം വാര്‍ഷിക വര്‍ദ്ധനവോടെ എക്കാലത്തെയും ഉയര്‍ന്ന നിലയിലായ 1,64,720 […]
Read more

കൊച്ചി മെട്രോ ഞായറാഴ്ച മുതല്‍ രാത്രി 11 മണിവരെ സര്‍വ്വീസ്

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണിവരെ ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11:00 മണിക്ക് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും. ഫെബ്രുവരി 15, 2026 (ഞായര്‍ ശിവരാത്രി): തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഗോവര്‍ധന്‍റെ വീട്ടിൽ എസ്ഐടി പരിശോധന

കൊച്ചി: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കർണാടകത്തിലെ ബെല്ലാരിയിൽ എസ്എടിയുടെ പരിശോധന. അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ ബെല്ലാരിയിൽ എത്തിയത്. കേസിൽ അറസ്റ്റിലുള്ള റൊഡ്ഡം ജ്വല്ലറി ഉടമ ഗോവർധന്‍റെ വീട്ടിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഗോവ‌ർധന്‍റെ ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ എസ്ഐടി ഉദ്യോഗസ്ഥർ ശേഖരിച്ചു. ഗോവർധന്‍റെ ബാങ്കിടപാടുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയ്ക്കാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം. മൂന്നാം തവണയാണ് പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ പരിശോധനയ്ക്കായി എത്തിയത്. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുമായ തെളിവെടുപ്പ് […]
Read more

Recent News

Advertisement