പയ്യാമ്പലം ബീച്ച് കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ ചാലാട് സ്വദേശിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 40,000 രൂപ പിഴയും വിധിച്ചു. ചാലാട് മുള്ളകണ്ടിപാലത്തിന് സമീപം പുരത്താൻകണ്ടി വീട്ടിൽ പി.എം. ഷൈജുവിനെ (41) കൊലപ്പെടുത്തിയ കേസിൽ എറണാകുളം വൈപ്പിൻ സ്വദേശി എം.വി. ശ്രീഗുരുവിനെയാണ് (44) ശിക്ഷിച്ചത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (രണ്ട്) ജഡ്ജി ടിറ്റി ജോർജാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ഷൈജുവിന്റെ അമ്മയ്ക്കും സഹോദരനും നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം.2018 […]
Read more

