സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

ഒറ്റപ്പാലം പത്തിരിപ്പാലയിൽ ലോറിക്ക് തീപിടിച്ചു

പാലക്കാട്: പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം പത്തിരിപ്പാലയിൽ ലോറിക്ക് തീപിടിച്ചു. പത്തിരിപ്പാല മൗസീന കോളേജിന് സമീപത്ത് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വരികയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. പത്തിരിപ്പാലയിലെ ഗോഡൗണിൽ ലോഡ് ഇറക്കാനായി വരുന്നതിനിടയാണ് അപകടം എന്നാണ് വിവരം. ലോറിയുടെ മുൻഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. കർണാടക രജിസ്ട്രേഷൻ ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. പാലക്കാട് നിന്നും […]
Read more

പാലക്കാട് ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കുന്ന് ചക്കംതൊടി സ്വദേശി അബ്ദു സലാം ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുതൽ ഇയാളെ കാണാതായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കുളത്തിൽ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

അട്ടപ്പാടിയിലെ കർഷകന്‍റെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കാവുണ്ടിക്കലെ കർഷകനായ കൃഷ്ണസ്വാമിക്ക് ഭൂമിയുടെ തണ്ടപ്പേര് ലഭിക്കാതിരുന്നതിനെ തുടർന്നാണ് ആത്മഹത്യയുണ്ടായതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025 ഒക്ടോബറിലാണ് സംഭവം നടന്നത്. അന്വേഷണത്തിൽ കൃഷ്ണസ്വാമി ആർക്കും ഭൂമി വിറ്റിട്ടില്ലെന്നതാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ ഭൂമിയുടെ കൈമാറ്റം നടന്നതായി രേഖകളിൽ കാണപ്പെടുന്നതായും, റവന്യൂ രേഖകളിൽ പഴയ ഉടമയുടെ പേര് നീക്കം […]
Read more

ജനവാസ മേഖലയിൽ പുതുതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ തിങ്കളാഴ്ച പ്രതിഷേധറാലി നടത്തും

പാലക്കാട്: മണപ്പാടം പ്രദേശത്തെ ജനവാസ മേഖലയിൽ പുതുതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 9ന് തിങ്കളാഴ്ച വലിയ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന രീതിയിൽ ക്വാറി പ്രവർത്തനം ആരംഭിക്കുന്നതിനെതിരെയാണ് നാട്ടുകാർ ഒന്നടങ്കം പ്രതിഷേധത്തിനിറങ്ങുന്നത്. തിങ്കളാഴ്ച രാവിലെ മണപ്പാടം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ക്വാറി പ്രവർത്തനം നടക്കാനിരിക്കുന്ന മലൻകാട് പ്രദേശം വരെ നീളും. ജനവാസ മേഖലയോട് ചേർന്ന് […]
Read more

ആലത്തൂർ നിയോജകമണ്ഡലത്തിൽ വികസന സന്ദേശയാത്രക്ക് ഉജ്ജ്വല തുടക്കം

പാലക്കാട്: ആലത്തൂർ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസന നേട്ടങ്ങളും സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി സംഘടിപ്പിച്ച വികസന സന്ദേശയാത്രക്ക് ആലത്തൂർ ദേശീയ മൈതാനത്ത് നിന്ന് ഉജ്ജ്വല തുടക്കം കുറിച്ചു. ജാഥാ ക്യാപ്റ്റനായി ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ നേതൃത്വം നൽകി. ഉദ്ഘാടന യോഗത്തിൽ മുൻ എംഎൽഎ ചെന്താമരാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. വികസന സന്ദേശയാത്രയുടെ ആദ്യദിന പര്യടനം കിഴക്കഞ്ചേരി കുണ്ടുകാട്ടിൽ നിന്ന് ആരംഭിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കുട്ടൻ ജാഥ ഉദ്ഘാടനം ചെയ്തു. തുടർന്ന് […]
Read more

വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ ഇനി സ്മാർട്ട് പോലീസ് സ്റ്റേഷൻ; 35 ലക്ഷം രൂപയുടെ നവീകരണം പുരോഗമിക്കുന്നു

പാലക്കാട്: മുഖ്യമന്ത്രിയുടെ സി.എം.ഒ പോർട്ടൽ വഴി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തരൂർ നിയോജക മണ്ഡലത്തിലെ വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ സ്മാർട്ട് പോലീസ് സ്റ്റേഷനായി നവീകരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. 2025–26 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ പൊതുജന സൗഹൃദ പോലീസ് സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നവീകരണ പ്രവൃത്തികളുടെ ഭാഗമായി നിലവിൽ ഏകദേശം 50 ശതമാനം പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള നിർമാണവും സാങ്കേതിക പ്രവർത്തനങ്ങളും ഒരു […]
Read more

ഒലിപ്പാറയിൽ നിന്ന് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു

പാലക്കാട്: ഒലിപ്പാറയിൽ നിന്ന് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള പുതിയ കെഎസ്ആർടിസി ബസ് സർവീസുകൾക്ക് തുടക്കമായി. നെന്മാറ നിയോജകമണ്ഡലം എംഎൽഎ കെ. ബാബു സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ദീർഘനാളമായി പ്രദേശവാസികൾ നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചത്. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒലിപ്പാറയിൽ നിന്ന് സർവീസുകൾ അനുവദിച്ചതെന്ന് ഉദ്ഘാടന ചടങ്ങിൽ എംഎൽഎ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എൽദോ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരടക്കം നിരവധി ജനപ്രതിനിധികളും […]
Read more

അത്താണിയും ഉങ്ങുമരങ്ങളും നശിപ്പിച്ചതിൽ പ്രതിഷേധം

പാലക്കാട്: ചിറ്റിലഞ്ചേരിയിലെ ‘ഉങ്ങിൻചുവട്’ എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ ചരിത്രസാക്ഷികളായ ഉങ്ങുമരങ്ങളും, ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള പൈതൃക സ്മാരകമായ അത്താണിയും സ്വകാര്യ വ്യക്തി നശിപ്പിച്ചതായി പരാതി. റോഡരികിലെ ഉങ്ങുമരങ്ങളുടെ കൊമ്പ് മുറിക്കാനുള്ള അനുമതിയുടെ മറവിലാണ് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ പൂർണ്ണമായും മുറിച്ചുമാറ്റുകയും അത്താണി തകർക്കുകയും ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമീപത്ത് ഇയാൾ നിർമിച്ച കെട്ടിടത്തിലേക്ക് റോഡിൽ നിന്നുള്ള കാഴ്ച ഉറപ്പാക്കുന്നതിനാണ് ഈ അതിക്രമം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ പഞ്ചായത്തംഗം എ. അജിത ആലത്തൂർ പോലീസിൽ പരാതി നൽകി.ഉങ്ങുമരങ്ങൾ തിങ്ങിക്കൂടി […]
Read more

കുന്നത്ത് ഹെൽത്ത് കെയർ ഉദ്ഘാടനം ചെയ്തു

പാലക്കാട്: കോട്ടായി മേജാർ റോഡിൽ പുതുതായി ആരംഭിച്ച കുന്നത്ത് ഹെൽത്ത് കെയർ സ്ഥാപനം പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികൾക്ക് ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽത്ത് കെയർ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ രംഗത്തെ വിദഗ്ധരും പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു. സാധാരണ ചികിത്സകൾക്ക് പുറമെ, രോഗനിർണയ സേവനങ്ങളും മറ്റ് ആരോഗ്യപരമായ സൗകര്യങ്ങളും കുന്നത്ത് ഹെൽത്ത് കെയറിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കോട്ടായിയും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് […]
Read more

ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 65 അടി ഉയരത്തിൽ നിലപ്പന്തൽ ഉയരും

പാലക്കാട്: വള്ളുവനാട്ട് ചരിത്രപ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ നടന്നുവരികയാണ്. മാർച്ച് രണ്ട് നാണ് പൂരം. ഒറ്റപ്പാലം ദേശം ഇത്തവണ വൈവിധ്യങ്ങളായ പരിപാടികളാണ് നടത്തുന്നത്. ഒറ്റപ്പാലത്ത് പൂരത്തോടനുബന്ധിച്ച് 65 അടി ഉയരത്തിൽ നില പന്തൽ ഉയരും. ചിനക്കത്തൂർ പൂരം ഒറ്റപ്പാലം ദേശ കമ്മിറ്റിയുടെ ദേശപന്തൽ എൻഎസ്എസ് കെ പി ടി സ്ക്കൂളിൽ പണി തുടങ്ങി. 65 അടി ഉയരത്തിൽ നിർമ്മിക്കുന്ന നില പന്തലിൻ്റെ കാൽനാട്ട് കർമ്മം ഭക്ത്യാദരപൂർവ്വം നടന്നു. ഇത്തവണ അഞ്ചു ദിവസം മുൻപ് തന്നെ പന്തലിൽ ദീപാലങ്കാരം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.