ഇസ്രയേലും ലെബനനും തമ്മിൽ യുഎസിൽ നേരിട്ടുള്ള ചർച്ച
വാഷിങ്ടൺ: ദീർഘകാല ശത്രുതയ്ക്ക് വിരാമമിടുന്ന തരത്തിൽ ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് അമേരിക്കയിൽ തുടക്കമായി. 1993ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും നേരിട്ട് ചർച്ചയ്ക്കിരിയ്ക്കുന്നത്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ കഴിഞ്ഞ ഒരു മാസമായി തുടരുന്ന സംഘർഷത്തിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്ന നടപടികളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കരാറുകൾ അമേരിക്കയുടെ മധ്യസ്ഥതയിൽ സർക്കാരുകൾ തമ്മിൽ മാത്രമായിരിക്കണമെന്ന […]
Read more

