ഒരു ബില്യൺ ഡോളറും സുന്ദരിയേയും തരണം; ഭീഷണിയുമായി യുഗാണ്ടയുടെ സൈനികമേധാവി
കംപാല: തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ട സൈനിക മേധാവി മുഹൂസി കെയ്‌നെരുഗാബ വീണ്ടും വിവാദത്തിൽ. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് വിവാഹം കഴിക്കാൻ തുർക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയേയും നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഈ പരാമർശം നടത്തിയിരിക്കുന്നത്. യുഗാണ്ട പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി. സൊമാലിയയിൽ തുർക്കി സാമ്പത്തികമായി നേട്ടം കൈവരിക്കുമ്പോൾ, ഭീകരസംഘടനയായ അൽ ഷബാബിനെതിരായ പോരാട്ടത്തിൽ യുഗാണ്ട വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അതിന്റെ പ്രതിഫലമായാണ് ഈ ആവശ്യമെന്നുമാണ് മുഹൂസിയുടെ വിശദീകരണം. […]
Read more

