സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Opinion

ഇന്ത്യ–വെനസ്വേല എണ്ണ കരാർ: ധാരണയായതായി ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച കരാറിന്റെ രൂപരേഖ പൂർത്തിയായതായി ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതെന്നും, ഇതിലൂടെ ഉണ്ടാകുന്ന കുറവ് വെനസ്വേലയിലൂടെയായി നികത്താനുള്ള ശ്രമങ്ങളാണെന്നും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊർജ സഹകരണത്തെക്കുറിച്ച് സംസാരിച്ചതായും, ധാരണയിലെത്തിയതായും ട്രംപ് അറിയിച്ചു. ഇതിന് മുമ്പ് വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയുമായി ഊർജ മേഖലയിൽ സഹകരണ ധാരണയായതായി […]
Read more

സൗഹൃദ അന്തരീക്ഷത്തിൽ കേരളം ലോകത്തിന് മാതൃക’; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :വ്യാവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാമത് ലോക കേരളസഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് എംബസി ഇല്ലാത്ത രാജ്യങ്ങളിൽ നോർക്ക പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം ഉയർന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. എംബസി പോലും ഇല്ലാത്ത രാജ്യങ്ങളിൽ കേരള സർക്കാരിന് എന്തെല്ലാം ഇടപെടലുകൾ നടത്താൻ സാധിക്കുമെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, ഇക്കാര്യത്തിൽ ഗൗരവമായ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സുരക്ഷിതത്വമാണ് ഏറ്റവും പ്രധാനം എന്നും, […]
Read more

ആദായനികുതി റെയ്ഡിലെ നടപടികളിൽ സംശയം; സി.ജെ. റോയിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ

കണ്ണൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ ഫലപ്രദവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവപൂർവം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് നടന്ന സാഹചര്യങ്ങൾ സ്വാഭാവികമായും സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്നും, അതിനാൽ തന്നെ ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണം അനിവാര്യമാണെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. “വലിയൊരു വ്യവസായ ശൃംഖലയുടെ ഉടമയാണ് റെയ്ഡിനിടെ സ്വയം വെടിവച്ച് മരണപ്പെട്ടത്. മരിച്ചതിന് ശേഷവും ഒന്നര […]
Read more

സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടേണ്ടത് ഖേദം: അവസ്ഥ വെളിപ്പടുത്തി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടേണ്ടിവരുന്ന സാഹചര്യം വളരെ വേദനാജനകമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഈ ഒരു അവസ്ഥയിൽ അങ്ങേയറ്റം ലജ്ജയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്‌പകൾ തേടുന്നത് ആത്മാഭിമാനത്തിന് വലിയ ആഘാതമാണെന്നും ഇതുമൂലം പലയിടത്തും തൻ്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും തലകൾ നാണക്കേടുകൊണ്ട് കുനിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരുമായി ശനിയാഴ്‌ച ഇസ്ലാമാബാദിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. 2008 മുതൽ പാകിസ്ഥാൻ്റെ സാമ്പത്തിക നില […]
Read more

മുഖം കണ്ടാൽ അറിയാം; മനസ്സില്ലാ മനസ്സോടെയാണ് ശശി തരൂർ കോൺഗ്രസ് വേദിയിലെത്തിയത്” – മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: മുഖം കണ്ടാൽ തന്നെ ശശി തരൂർ മനസ്സില്ലാ മനസ്സോടെയാണ് കോൺഗ്രസ് വേദിയിൽ എത്തിയതെന്ന് മനസ്സിലാക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടി. ശശി തരൂരിനെ ഭീഷണിപ്പെടുത്തിയാകാം കോൺഗ്രസ് വേദിയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. ശശി തരൂർ സിപിഎമ്മിലേക്ക് വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, പാർട്ടി ആരെയും വേണ്ടെന്ന് പറയില്ലെന്നും, പാർട്ടിയുടെ തത്വവും നയവും അംഗീകരിക്കുന്ന ആരെയും സിപിഎമ്മിൽ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, ഒറ്റയ്ക്ക് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പറവൂർ മണ്ഡലത്തിൽ ജയിക്കാൻ യുഡിഎഫിന് […]
Read more

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ തന്നെ ബിജെപിയും കോൺഗ്രസ്സും ഐക്യപ്പെട്ടു:പ്രസ്താവനയുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ തന്നെ കോൺഗ്രസ്സും ബിജെപിയും ഐക്യപ്പെട്ട് പോകുന്ന വാർത്തകളാണ് പുറത്ത് വരുന്നതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. മറ്റത്തൂർ വൈസ് പ്രസിഡണ്ടിന് വേണ്ടിയാണ് അവർ വീണ്ടും യോജിക്കുന്നതെന്നാണ് ഗോവിന്ദന്റെ പരാമർശം. ബിജെപിയെയും ആർഎസ്എസിനെയും ചേർത്തുനിർത്തിയാണ് പലയിടത്തും കോൺഗ്രസ് ഇപ്പോഴും ജയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പൗരത്വ റജിസ്റ്റർ തയ്യാറാക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.ചില മണ്ഡലങ്ങളിൽ 10000 കണക്കിന് വോട്ടുകൾ ചേർക്കപ്പെട്ടതായാണ് കണക്കുകൾ വരുന്നത്. സുതാര്യമായി അല്ല കാര്യങ്ങൾ നടക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണത്. […]
Read more

സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് മഹാത്മാവിനെ അടർത്തിമാറ്റാനുള്ള നീക്കം സാധ്യമാകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് ഇന്ത്യ എന്ന രാജ്യം നിലനിൽക്കുന്നത് മഹാത്മാഗാന്ധി എന്ന വ്യക്തി നിലനിൽക്കുന്നതുകൊണ്ടെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വർഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ അന്ന് വെളിപ്പെട്ടത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന ഒരു വ്യക്തിയല്ല. അയാൾ സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ആൾരൂപങ്ങളിൽ ഒന്നു മാത്രമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും ഇല്ലാതാക്കാനാണ് ഇന്ന് ശ്രമം നടക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് […]
Read more

സ്വയം സ്ഥാനാർത്ഥികാളകാൻ ആരും നിൽക്കണ്ട; സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും, തുടർഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ പാർട്ടിക്ക് നേരിടുന്നതായ എല്ലാ വീഴ്ചകളും ഈ വരുന്ന തെരഞ്ഞെടുപ്പോടെ ഇല്ലാതാകും. ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എൽ.എമാർ ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങൾ തന്നെ സ്ഥാനാർത്ഥിയാകും. ചിലപ്പോൾ മാറേണ്ടിവരുമെന്നും മുഖ്യമന്ത്രി സൂചന നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം […]
Read more

ഫെഡറലിസം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരെയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ഓരോ കാലഘട്ടത്തിലും പോരാട്ടം നയിച്ചവരെയും സ്മരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. അതിര്‍ത്തി കാക്കുന്ന സൈനികരെയും വീരമൃത്യു വരിച്ചവരെയും വിവിധ സേനാ വിഭാഗങ്ങളെയും ആദരിക്കുന്നതിനുള്ള അവസരമായി റിപ്പബ്ലിക് ദിനം വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരേ ലക്ഷ്യത്തിനായി തീവ്രമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അതിദാരിദ്ര്യമുക്ത കേരളമെന്ന് മന്ത്രി വ്യക്തമാക്കി. സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തനങ്ങളും സര്‍വേകളും നടത്തിയാണ് […]
Read more

ചികിത്സാ പിഴവിന്റെ പിന്നിലെ രാഷ്ട്രീയം- മനോജ് വെള്ളനാട് എഴുതുന്നു

കേരളത്തിലെ ഒരാശുപത്രിയിൽ ഒരു രോഗി മരിച്ചാൽ ഒന്നുകിൽ ‘ചികിത്സ കിട്ടാതെ’ മരിച്ചു, അല്ലെങ്കിൽ ‘ചികിത്സാ പിഴവ്’ മൂലം മരിച്ചു എന്ന ചിന്താരീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ട് കുറച്ചു നാളായി. ഇതിൻ്റെ പ്രധാന പ്രായോജകർ, വാർത്തകൾക്ക് വസ്തുതകൾ ബാധ്യത ആവരുതെന്ന് വല്ലാത്ത ശാഠ്യമുള്ള കേരളത്തിലെ തേങ്ങയുടെ എണ്ണത്തേക്കാൾ കൂടുതലുള്ള മാധ്യമങ്ങൾ തന്നെയാണ്. വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗി മരിച്ചത് ഒട്ടും നിസാരമായ കാര്യമല്ല. വാർത്താ പ്രാധാന്യമുള്ളതു തന്നെയാണ്. പ്രത്യേകിച്ചും രോഗി ഒരു യുവാവാണ്. പക്ഷെ വാർത്തയ്ക്ക് വസ്തുതകൾ ബാധ്യത […]
Read more

Recent News

Advertisement