സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

‘മഹിളാ വർക്ക് ഫ്രം ഹോം’; വ്യാജ വാർത്ത പ്രചാരണം

കേന്ദ്ര സർക്കാർ ‘മഹിളാ വർക്ക് ഫ്രം ഹോം യോജന 2026’ എന്ന പേരിൽ ഒരു പദ്ധതി തുടങ്ങിയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്ത് മാസം 25,000 രൂപ ശമ്പളം നേടാമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായി. ചില സോഷ്യൽ മീഡിയ ചാനലുകൾ ഈ പദ്ധതിക്ക് എങ്ങനെ ഓൺലൈനായി അപേക്ഷിക്കാമെന്നും പറയുന്നുണ്ട്. എന്നാൽ, ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് സർക്കാർ ഫാക്ട്-ചെക്ക് വിഭാഗം കണ്ടെത്തി. ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നും അവർ വ്യക്തമാക്കി.
Read more

വ്യാജ ലോട്ടറി തട്ടിപ്പ്; ഒരേ ടിക്കറ്റിൽ വീണത് പലർ

തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി ലോട്ടറി ഏജൻ്റുമാരെ പറ്റിച്ചയാളെ കണ്ടെത്താൻ പൊലീസ്. പേയാട് പള്ളിമുക്ക് സെന്‍റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്ത് ഭഗവതി ഏജൻസി ലോട്ടറി വില്പന നടത്തുന്ന സിന്ധു (39)വാണ് വ്യാജലോട്ടറി തട്ടിപ്പിന് ഇരയായത്. മലയിൻകീഴ് പാലോട്ടുവിള മാങ്കുന്നിൽ ലോട്ടറി ഏജന്‍റ് നെൽസനെ കബളിപ്പിച്ച അതേ ആളാണ് പ്രതിയെന്ന് സംശയിക്കുന്നു. സിന്ധുവിൽ നിന്ന് 5000 രൂപയാണ് പ്രതി തട്ടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് ലോട്ടറി ഏജന്‍റ് നെൽസൻ പറ്റിക്കപ്പെട്ടത്. ഫെബ്രുവരി 11ന് നറുക്കെടുത്ത […]
Read more

ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് ഷിബു ബേബി ജോൺ

കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷിബു ബേബി ജോൺ രാജിവച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം താൽക്കാലികമായി സ്ഥാനമൊഴിയുന്നത്. മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസിനാണ് തെരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറി ചുമതല നൽകിയിരിക്കുന്നത്. ഷിബു ബേബി ജോൺ ചവറ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. കഴിഞ്ഞ തവണ ഇടത് സ്ഥാനാർഥി സുജിത് വിജയൻ പിള്ളയോട് മത്സരിച്ച് ഷിബു പരാജയപ്പെട്ടിരുന്നു. ഇതിന് മുൻപ് സുജിത്തിന്റെ പിതാവ് വിജയൻ പിള്ളയോടും ഷിബു പരാജയപ്പെടാറുണ്ടായിട്ടുണ്ട്. ആർഎസ്പി സ്ഥാനാർഥി നിർണയത്തിൽ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയായ കണ്ഠർ രാജീവരുടെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം നിയമമന്ത്രി പി. രാജീവ് തള്ളി. എസ്ഐടി അന്വേഷണത്തിന്റെ ഏതൊരു ഘട്ടത്തിലും സർക്കാർ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ എതിർത്തതിന്റെ വൈരാഗ്യമാണ് അറസ്റ്റിന് കാരണമെന്ന് കണ്ഠർ രാജീവർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. ആചാരങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്കു വൈരാഗ്യമുണ്ടായിരുന്നുവെന്ന വാദവും ജാമ്യ ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് നിയമമന്ത്രിയുടെ നിലപാട്. സ്വർണക്കൊള്ളക്കേസിൽ നേരിട്ട് […]
Read more

കൊച്ചിയിൽ സ്ഥാനാർഥി മുഹമ്മദ് ഷിയാസ് തന്നെ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ മുന്നണികൾ ശക്തമായ തിരഞ്ഞെടുപ്പ് ചർച്ചകളും മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഈ സമയം കേരളത്തിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യമാണ്. സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങളിൽ കറങ്ങി നിൽക്കുകയാണ് കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി മണ്ഡലത്തിൽ മത്സരിക്കുന്നതിനെ അടിസ്ഥാനമാക്കിയാവും തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിൽ ആരാവും സ്ഥാനാർഥിയെന്ന് വ്യക്തമാവുക. കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയാകുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. കൊച്ചി ‘ലത്തീൻ […]
Read more

ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് നിരോധിച്ച നോട്ടുകൾ കണ്ടെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് നിരോധിച്ച നോട്ടുകൾ കണ്ടെത്തി. ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയത്. ആകെ 71,500 രൂപ മൂല്യം വരുന്ന 66 നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്. ഇതിൽ 33 എണ്ണം 500 രൂപയുടെ നോട്ടുകളാണ്. അവശേഷിക്കുന്ന 33ൽ 22 എണ്ണം രണ്ടായിരം രൂപയുടെ നോട്ടുകളും 11എണ്ണം 11000 രൂപ മൂല്യം വരുന്ന നോട്ടുകളുമാണ്. കഴിഞ്ഞ മാസങ്ങളിലെല്ലാം ഇതേ നിലയിൽ ഭണ്ഡാരത്തിൽ നിന്ന് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയിരുന്നു. ആരാണ് ഇത്തരത്തിൽ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 1400 രൂപ കൂടി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. പവന് ഇന്ന് രാവിലെ 1,400 രൂപ കൂടിയതോടെ സ്വർണവില 1,16,000 ത്തിന് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 116,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം. ഇന്നലെ രാവിലെ 800 രൂപ കുറഞ്ഞെങ്കിലും ഉച്ച്യ്ക്ക് 880 രൂപ ഉയർന്നിരുന്നു. ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം, സ്വർണവില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കിയിരുന്നു. യുഎസ് സാമ്പത്തിക ഡാറ്റയും […]
Read more

ചങ്ങരംകുളത്ത് നവവധുവിന്റെ ദുരൂഹ മരണത്തിൽ കേസെടുത്ത് പൊലീസ്

മലപ്പുറം: നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം സ്വദേശി അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്‍- നദീറ ദമ്പതികളുടെ മകളുമായ അസ്ന (20) ആണ് മരിച്ചത്. ആറുമാസം മുന്‍പായിരുന്നു അസ്നയുടെ വിവാഹം. രണ്ട് ദിവസം മുന്‍പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]
Read more

ആർ.രശ്മി ബിജെപിയിലേക്ക്; കോൺഗ്രസിനോട് ഇടഞ്ഞു

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചേക്കും. ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അയിഷാ പോറ്റി കോൺഗ്രസ്സിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം. 2021-ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. കൂടാതെ രണ്ട് നിബന്ധനകളും രശ്മി […]
Read more

സീബ്രാലൈനിൽ വാഹനം നിർത്തരുത്; 500 രൂപ പിഴ

കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടപടി സ്വീകരിച്ചാൽ, പിഴ തുക രണ്ടാഴ്ചയ്ക്കുള്ളിൽ ചേവായൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിൽ അടയ്ക്കണം. കോടതി നടപടികൾ ആരംഭിച്ചാൽ പിന്നീട് കോടതിയിലൂടെയാണ് പിഴ അടയ്ക്കാൻ സാധിക്കുക. നഗരത്തിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാൽ സീബ്രാലൈനിൽ വാഹനം നിർത്തുകയോ, സീബ്രാലൈനിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിക്കാതെയോ നിർത്തുകയോ ചെയ്താൽ കർശന നടപടി ഉണ്ടാകും. സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ. നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ ഇ-ചലാൻ […]
Read more

Recent News

Advertisement