സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

വിനാശകാലേ വിപരീതബുദ്ധി, കോൺഗ്രസിന് ജനങ്ങൾ റീത്തുവെക്കും: വീണ ജോർജ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും തന്റെ വീടിനുനേരെ ഉണ്ടായയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന ആക്രമണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കോൺഗ്രസിന്റെ ഹീനമായ ആക്രമണമാണ് ഇതെന്നും മന്ത്രി ആരോപിച്ചു. ചികിത്സാ പിഴവിൽ സർക്കാർ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളുമെന്നും ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ‘എന്താണ് ഞാൻ ചെയ്ത തെറ്റ്? വിഷയത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തു. ചികിത്സാ പിഴവിൽ കുറ്റക്കാർ ആരായാലും സർക്കാർ ഉത്തരവാദിത്തത്തോടെ നടപടി കൈക്കൊള്ളും. ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. […]
Read more

ആരോ​ഗ്യമന്ത്രിയുടെ പരിപാടിയിൽ വൻ പ്രതിഷേധം; യോ​ഗം അലങ്കോലപ്പെട്ടു

പത്തനംതിട്ട: ടൗൺഹാളിൽ ആരോ​ഗ്യമന്ത്രി പങ്കെടുത്ത യോ​ഗത്തിലാണ് കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധമുണ്ടായത്. ഇതോടെ യോ​ഗം അലങ്കോലപ്പെടുകയായിരുന്നു. ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിയതിൽ അടക്കമായിരുന്നു മന്ത്രിക്കുനേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം എൽഡിഎഫ് പ്രതിനിധികൾ പ്രതിരോധിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ യോ​ഗം നിർത്തിവെക്കുകയായിരുന്നു. ഹാളിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂക്കിവിളിച്ചതോടെ പൊലീസെത്തി നിയന്ത്രിച്ചു. പ്രതിഷേധത്തിനിടെ മാധ്യമങ്ങൾക്ക് നേരെ മന്ത്രി വിമർശനമുന്നയിച്ചു. നിലവിൽ മന്ത്രിക്കുനേരെ കൊല്ലത്തും പ്രതിപകഷ പാർട്ടികളുടെ പ്രതിഷേധം നടക്കുകയാണ്.
Read more

മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരം: വി ശിവൻ കുട്ടി

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വയ്ക്കുക എന്നാൽ അത്യന്തം ഗൗരവതരമായ സംഭവമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിഞ്ഞു കൊണ്ട് നടത്തിയ സമരമാണിത്. യൂത്ത് കോൺഗ്രസ് ജനാധിപത്യ വിരുദ്ധ സമരം സ്വീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ഒന്നും ശ്രമിക്കേണ്ട. അത്തരം വിരട്ടരിൽ തോറ്റു പോകുന്നവരല്ല ഇടതുപക്ഷ പ്രവർത്തകരെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രി വീണ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് […]
Read more

ഗുജറാത്തിൽ കല്യാണം രജിസ്റ്റർ ചെയ്യണമെങ്കിൽ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷ നിർബന്ധം

അഹമ്മദാബാദ്: വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വധൂവരന്മാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെ പ്രണയവിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമഭേദഗതിക്ക് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. പ്രണയത്തിന് എതിരല്ലെന്നും നിഷ്‌കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ പറഞ്ഞു. നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റന്റ് രജിസ്ട്രാർ പത്തുദിവസത്തിനുള്ളിൽ ഇരുവരുടെയും അച്ഛനമ്മമാരെ നേരിട്ടോ ഫോൺവഴിയോ വിവരമറിയിച്ചിരിക്കണമെന്നതാണ് പ്രധാനഭേദഗതി. അപേക്ഷകളിൽ വധൂവരന്മാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെ പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്നും വ്യക്തമാക്കണം. അപേക്ഷ താലൂക്ക് രജിസ്ട്രാരാണ് പിന്നീട് പരിഗണിക്കുക. […]
Read more

ശാസ്‌താംകോട്ടയിൽ നാടൻ പാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ചു; ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലാണ് അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ബീവറേജ്‌സ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി […]
Read more

‘ശസ്ത്രക്രിയയിൽ കൈ വളഞ്ഞത് സ്വാഭാവികം’; വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട്

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസ്സുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികമാണെന്നും അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി. ചികിത്സപ്പിഴവിനെ തുടർന്നു കൈ വളഞ്ഞുപോയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിലായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം. ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതാണ്. വളഞ്ഞിരിക്കുന്നതു കണ്ടോ. അതു സ്വാഭാവികമാണ്. അത് അംഗീകരിക്കണം’– സൂപ്രണ്ട് പറഞ്ഞു. ആദ്യ […]
Read more

യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,839 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12,839 കോടി രൂപ കടന്നു. ഫണ്ടിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 26.27 കോടി രൂപയായി വളര്‍ന്നതായും 2026 ജനുവരി 31ലെ കണക്കുകള്‍ കാണിക്കുന്നു. രാജ്യത്തെ ആദ്യത്തെ ഓഹരി അധിഷ്ഠിത ഫണ്ടായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് 1986 ഒക്ടോബറിലാണ് ആരംഭിച്ചത്. കഴിഞ്ഞ 38 വര്‍ഷത്തിലേറെയായി സമ്പത്ത് സൃഷ്ടിച്ചതിന്‍റെ മികച്ച ചരിത്രവും ഈ ഫണ്ടിനുണ്ട്. യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി […]
Read more

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ട; നിലപാട് വ്യക്തമാക്കി സർക്കാർ

കൊച്ചി: ബെനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ അന്വേഷണം വേണ്ടെന്ന് സർക്കാർ. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കെഎസ്‌യു നേതാവ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. ദിവ്യ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബെനാമി ഇടപാട് നടന്നുവെന്നായിരുന്നു കെഎസ്‌യു നേതാവിന്റെ പരാതി. അതേസമയം, നടപടിക്രമങ്ങളിലെ വീഴ്‌‌ചകളിൽ ഉത്തരവാദിയെന്ന് കണ്ടെത്തിയ […]
Read more

പീഡന ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിറ്റു; ദമ്പതിമാർക്ക് വധശിക്ഷ

ലഖ്നൗ: 33 കുട്ടികളെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽപ്പന നടത്തിയ കേസിൽ ദമ്പതിമാർക്ക് വധശിക്ഷ. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. 2010-2020 കാലത്താണ് മൂന്നുവയസ്സുമുതൽ പത്തുവയസ്സുവരെയുള്ള കുട്ടികളെ പ്രതികൾ പീഡനത്തിനിരയാക്കിയത്. ഓൺലൈൻ വീഡിയോഗെയിമുകളും പണവും സമ്മാനങ്ങളും നൽകി പ്രലോഭിപ്പിച്ചാണ് രാംഭവൻ കുട്ടികളെ പ്രലോഭിപ്പിച്ചത്‌. 2020-ലാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്. കേസ് ’അപൂർവങ്ങളിൽ […]
Read more

ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ യൂത്ത് കോൺഗ്രസ്‌ റീത്ത് വെച്ചു പ്രതിഷേധിച്ചു

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്‍റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് കയറിയ പ്രവര്‍ത്തകര്‍ വീടിന്‍റെ വാതിലില്‍ റീത്ത് വെച്ചു. മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ […]
Read more

Recent News

Advertisement