സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

വോട്ടർ പട്ടികയിൽ രാഷ്ട്രീയ പാർട്ടികളുടെ സൂക്ഷ്മ പരിശോധന : അർഹരായവർ പുറത്തായെങ്കിൽ അപ്പീൽ നൽകാൻ അവസരം

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ബൂത്ത് അടിസ്ഥാനത്തിലുള്ള വിശദമായ പരിശോധനകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടക്കുന്നു. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടോ എന്നും അർഹതയില്ലാത്തവർ കടന്നുകൂടിയിട്ടുണ്ടോ എന്നും ഓരോ ബൂത്തിലും പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലെ വോട്ടർമാർ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സാഹചര്യം ചില ബൂത്തുകളിൽ നിലനിൽക്കുന്നുണ്ടെന്നാണ് പാർട്ടികളുടെ വിലയിരുത്തൽ.​അർഹതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ സി പി എം ആരോപണമുന്നയിച്ചു. […]
Read more

നിയമസഭാ പോരാട്ടത്തിന് നേമത്ത് തുടക്കമിട്ട് ബിജെപി : പ്രചാരണ ഗോദയിൽ രാജീവ് ചന്ദ്രശേഖർ

​തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി ബിജെപി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാർട്ടിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തിയാണ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. “നമുക്ക് വേണം വികസിത നേമം” എന്ന മുദ്രാവാക്യം ചുവരിൽ കുറിച്ചുകൊണ്ട് അദ്ദേഹം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിട്ടു.​സ്ഥാനാർത്ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വരാത്തതിനാൽ ചുവരെഴുത്തുകളിൽ സ്ഥാനാർത്ഥിയുടെ പേര് നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും, സംസ്ഥാന […]
Read more

കോൺഗ്രസിൽ ഐഷ പോറ്റിക്കെതിരെ പ്രവർത്തകരുടെ പടയൊരുക്കം

കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറികളും ആഭ്യന്തര കലഹങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപം പുറത്തുവരാനിരിക്കെ, പണ്ടെങ്ങുമില്ലാത്ത വിധം ഗ്രൂപ്പ് പോരിനും അപ്പുറമുള്ള ഒരു ‘അതിജീവന പോരാട്ടമാണ്’ പാർട്ടിക്കുള്ളിൽ നടക്കുന്നത്. കാലങ്ങളായി പാർട്ടിയെ സ്നേഹിക്കുകയും അതിനായി തെരുവുകളിൽ വിയർപ്പൊഴുക്കുകയും ചെയ്ത സാധാരണ പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും നോക്കുകുത്തികളാക്കി, മറ്റ് പാർട്ടികളിൽ നിന്ന് അവസാന നിമിഷം പടിയിറങ്ങി വരുന്നവർക്ക് ചുവന്ന പരവതാനി വിരിക്കുന്ന നേതൃത്വത്തിന്റെ നിലപാടാണ് ഈ പ്രകോപനത്തിന് ആധാരം. […]
Read more

ബിയോണ്ട് ദ കേരള സ്റ്റോറി’ക്കെതിരെ രൂക്ഷവിമർശനവുമായി : ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ച ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദ കേരള സ്റ്റോറി’ക്കെതിരെ രൂക്ഷമായ വിമർശനവുമായി സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്. ചിത്രം കേവലം ഒരു സിനിമയല്ലെന്നും, മുസ്ലീങ്ങൾക്കെതിരെ വർഗീയതയും വെറുപ്പും മാത്രം ലക്ഷ്യം വെക്കുന്ന പ്രൊപ്പഗണ്ട സൃഷ്ടിയാണെന്നും അവർ ആരോപിച്ചു. ​കേരളത്തിന്റെ മതേതരത്വത്തെയും സമാധാനപരമായ സാമൂഹികാന്തരീക്ഷത്തെയും നേരിട്ട് വെല്ലുവിളിക്കുന്ന ഇത്തരം സിനിമകൾക്കെതിരെ മതേതര കേരളത്തിൽ നിന്ന് ശക്തമായ […]
Read more

ബിജെപിയോട് പൂർണമായി യോജിക്കാൻ കഴിയാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നത്: അഖിൽ മാരാർ

കൊച്ചി: ബിജെപിയുടെ നിലപാടുകളോട് പൂർണമായും യോജിക്കാൻ സാധിക്കാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നതെന്ന് അഖിൽ മാരാർ. ഒരു സ്വകാര്യ ചാനലിനോടുള്ള അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു: ഞാൻ 80 ശതമാനത്തോളം ബിജെപി നയങ്ങളോട് യോജിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ എതിർപ്പ് ഉള്ളതിനാൽ ട്വന്റി 20 പാർട്ടിയിൽ ചേർന്നതാണ്. ട്വന്റി 20യുടെ ആശയങ്ങൾ എനിക്ക് നേരത്തെ മുതലേ അംഗീകര്യമായിരുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ എല്ലാ ബിജെപി പ്രവർത്തനങ്ങൾക്കും ഞാൻ പിന്തുണ നൽകും. മുൻ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല അടക്കം അദ്ദേഹത്തെ […]
Read more

കേരളം കൈപിടിയിലാക്കാൻ ബിജെപി പ്ലാൻ ?

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൾ എത്തിനിൽക്കേ ശക്തമായ മത്സരത്തെ നേരിടാനൊരുങ്ങുകയാണ് ബിജെപി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക നേതൃത്വം പുറത്ത് വിട്ടിരിക്കുകയാണ്. എ-ക്ലാസ് മണ്ഡലങ്ങളടക്കം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രധാന സവിശേഷത. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ പ്രഥമപരിഗണന ആർ. ശ്രീലേഖയ്ക്കാണ്. അതേസമയം കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കും. ചൊവ്വാഴ്ച ചേർന്ന ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് സാധ്യത പട്ടികയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഇത് […]
Read more

വിജയ് യെ പൂട്ടാൻ ഈ വിവാദം പോരാ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽ നിന്ന് പുറത്തിറങ്ങണം. കുടുംബത്തെ നോക്കുകയും മുതിർന്നവർ പറയുന്നത്‌ കേൾക്കുകയും വേണമെന്നുമായിരുന്നു നൈനാരുടെ ആക്ഷേപം. തമിഴ്നാട്ടിൽ മത്സരം ഡിഎംകെയ്ക്കും ടിവികെയ്ക്കും ഇടയിൽ ആണെന്ന് സേലത്തെ റാലിയിൽ വിജയ് പല തവണ പ്രസംഗിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ ഈ പരാമർശം. ഇതോടെ തമിഴ്നാട് രാഷ്ട്രീയം […]
Read more

മോനിഷ രജീഷിന് ആശംസകൾ നേർന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ്

തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് അയിനൂർ വെസ്റ്റ് വാർഡിൽ നിന്നും വിജയിച്ച മോനിഷ രജീഷിനെ ആശംസകൾ അറിയിക്കുന്നതിനായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ്കുമാർ വീട്ടിലെത്തി. വാർഡിലെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഓരോരുത്തരിലേക്കും എത്തിക്കുന്നതിനും പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ടാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഈ അവസരത്തിൽ ഷാൾ അണിയിച്ച് അഭിനന്ദനവും അറിയിച്ചു.
Read more

കൈപ്പറമ്പ് മണ്ഡലം ബിജെപി നേതൃയോഗം സംഘടിപ്പിച്ചു

തൃശ്ശൂർ: കൈപ്പറമ്പ് മണ്ഡലം ബിജെപി നേതൃയോഗം സംഘടിപ്പിച്ചു. യോഗം ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും പാർട്ടി പ്രവർത്തനം അടിത്തട്ടിൽ കൂടുതൽ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഉദ്ഘാടനം പ്രസംഗത്തിൽ അവർ വ്യക്തമാക്കി. ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാക്കത്ത്, മണ്ഡലം പ്രസിഡന്റ് ബിജീഷ് ഭാസ്കർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. വരാനിരിക്കുന്ന സംഘടനാ […]
Read more

ബിജെപി നേതാക്കൾക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന പുതിയ ചിത്രങ്ങൾ പുറത്ത്

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കാളുമായും ബന്ധമുണ്ടെന്ന് വിവരം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായനുമായും ഉണ്ണികൃഷ്ണൻ പോറ്റി പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തു വന്നു. ഒരു പ്രമുഖ മാദ്ധ്യമമാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണവാതിലുകളുടെ സമർപ്പണത്തിനാന് 2022 ജനുവരി മാസത്തിൽ നടന്ന പരിപാടിയിലാണ് ഇരുനേതാക്കളും എത്തിയത്. അന്ന് സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിയായിരുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.