Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ വി.ഡി. സതീശനെതിരെ ബാനർ

കോഴിക്കോട്: മുഖ്യമന്ത്രി ആരാകുമെന്ന വ്യക്തമായ തീരുമാനമെടുക്കാൻ ഫല പ്രഖ്യാപനത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസിനായിട്ടില്ല. നേതാക്കന്മാരാക്കായി അണികളും തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. എം എൽ എ മാരുടെ പിന്തുണയും, സീനിയോരിറ്റിയും, ജനപിന്തുണയുമൊക്കെയാണ് നേതാക്കന്മാർ ഹൈകമാൻഡീന് മുൻപിലേക്ക് വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം രൂക്ഷമാകുന്നതിനിടെ വി.ഡി. സതീശനെതിരേ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ പ്രത്യക്ഷപ്പട്ടിരിക്കുകയാണ്. വി.ഡി. സതീശൻ അനുകൂലികൾ കഴിഞ്ഞദിവസം സ്ഥാപിച്ച ഫ്‌ളക്‌സിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. വി.ഡി. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ? അദാനി […]
Read more

മുഖ്യമന്ത്രി ചർച്ച; ഒന്നിലധികം പേരുകൾ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം: എം ലിജു

ആലപ്പുഴ: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഫലം പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ നേതൃത്വത്തിന് ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന് കഴിഞ്ഞിട്ടില്ല. ചർച്ചകൾ നീളുന്നതിനിടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിയുക്ത എംഎല്‍എ എം ലിജു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് ഒന്നിലധികം പേരുകള്‍ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യവും മനോഹാരിതയുമാണെന്ന് എം ലിജു പറഞ്ഞു. വി ഡി സതീശന്‍ അനുകൂലികളുടെ പ്രതിഷേധത്തിലും എം ലിജു പ്രതികരിച്ചു. ഫ്‌ളക്‌സ് വെയ്ക്കുന്നതും കീറുന്നതും തുപ്പുന്നതുമൊന്നും നല്ല പ്രവണതയല്ലെന്ന് […]
Read more

അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തി; ഖർഗെയുടെ വസതിയിൽ നിർണായക യോഗം

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ പുരോഗമിക്കുകയാണ്. അവസാന നിമിഷം രാഹുൽ ഗാന്ധിയും എത്തിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഗർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല […]
Read more

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ: മാത്യു കുഴൽനാടൻ

എറണാകുളം: തനിക്കെതിരായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തില്‍ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മാത്യു കുഴൽനാടൻ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അല്‍പ്പന്‍ തന്നെയാണെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം. ഇക്കാരണത്താല്‍ ഇതിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ തെരുവിലേക്ക് വലിച്ചു വയ്ക്കരുത്. നേതാക്കളുടെ ബാനറുകള്‍ വലിച്ച് കീറുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ […]
Read more

ആരാണ് കോൺ​ഗ്രസിലെ ആ നുഴഞ്ഞുകയറ്റക്കാർ? നടക്കുന്നത് സ്പോൺസേർഡ് നാടകങ്ങളോ?

നൂറ് സീറ്റിന് മുകളിൽ നേടി വിജയിച്ചിട്ടും കേരളത്തിലെ കോൺ​ഗ്രസ് പാർട്ടി കടന്നുപോകുന്നത് സമീപകാലം കണ്ട സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ്. മൂന്ന് പക്ഷമായി മാറിയ പാർട്ടിയിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി തീരുമാനിക്കാനാവാതെ കുഴങ്ങുകയാണ് കെപിസിസിയും ഹൈക്കമാൻഡുമെല്ലാം. എംഎൽഎമാരുടെ പിന്തുണയിൽ കെസി വേണു​ഗോപാലും സീനിയോരിറ്റിയിൽ രമേശ് ചെന്നിത്തലയും റേസിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ പടിക്കൽ കലമുടയ്ക്കുന്ന പോലെയാണ് വിഡി സതീശന്റെ നില. അതിനാൽ തന്നെ ഏറ്റവും അക്രമാസക്തമായ രീതിയിൽ രം​ഗത്തെത്തുന്നതും സതീശൻ പക്ഷമാണ്. ഇനി മുഖ്യമന്ത്രി ആരുമായിക്കൊള്ളട്ടെ, അത് വിഡി സതീശൻ തന്നേയുമായിക്കൊള്ളട്ടെ, […]
Read more

സതീശനുവേണ്ടി പ്രകടനം: ഇടുക്കിയിൽ 4 കോൺഗ്രസ് നേതാക്കളെ സ്ഥാനങ്ങളിൽനിന്നു നീക്കി

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ നഗരത്തിൽ പ്രകടനം നടത്തിയ നാല് കോൺഗ്രസ് നേതാക്കളെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. പ്രകടനത്തിന് നേതൃത്വം നൽകിയ ഡികെടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി, ഡിസിസി സെക്രട്ടറി വി.ഇ. താജുദീൻ, കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി, തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവരെയാണ് തൽസ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. പാർട്ടി അച്ചടക്കം […]
Read more

ഉമ്മൻ ചാണ്ടിയുടെ ചിത്രം നശിപ്പിച്ചത് വേദനാജനകം; KPCC റിപ്പോർട്ട് ഹൈക്കമാൻഡിന് കെെമാറി

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലും സോഷ്യൽ മീഡിയയിലും മാത്രം ഒതുങ്ങി നിന്നിരുന്ന മുഖ്യമന്ത്രിപോര് ഫല പ്രഖ്യാപനത്തിന് പിന്നാലെ, തെരുവിലേക്കും ആളിപ്പടരുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്. ചേരിതിരിഞ്ഞു അണികൾ നേതാക്കന്മാർക്കായി പോര് ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് നശിപ്പിച്ചതില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയായിരിക്കുകയാണ്. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി. കേരളം ആരാധിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം നശിപ്പിച്ചത് വേദനാജനകമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. പ്രകടനങ്ങളും […]
Read more

ബേപ്പൂരിൽ അൻവറിന്റെ പരാജയത്തിൽ പരിശോധനയുമായി കോൺഗ്രസ്

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാനാകാത്തത് പി.വി. അൻവറിന് തിരിച്ചടിയായതായി വിലയിരുത്തൽ. അൻവറിന്റെ പരാജയത്തെക്കുറിച്ച് കോൺഗ്രസ് ആഭ്യന്തരമായി പരിശോധന ആരംഭിച്ചു. ഫറോക്ക് നഗരസഭയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 3500 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 2804 ആയി കുറഞ്ഞു. 23 വാർഡുകൾ ഉള്ള രാമനാട്ടുകരയിൽ യു.ഡി.എഫിന് 145 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ഇവിടെ രണ്ടായിരം വോട്ടിലധികം ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നതായി നേതാക്കൾ പറയുന്നു. ചെറുവണ്ണൂർ മേഖലയിൽ നാലു […]
Read more

തലപ്പത്തും അഴിച്ചുപണി വരുന്നു; ബെന്നി ബഹനാന്‍ KPCC പ്രസിഡന്റ് ആയേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കനുള്ള ശ്രമങ്ങൾ നടക്കുന്നതിിടെ കെപിസിസി, ഡിസിസി തലപ്പത്ത് അഴിച്ചുപണിക്ക് കോൺഗ്രസ്. കെപിസിസി അധ്യക്ഷ പദവിയിൽ മേയ് 12 ന് ഒരു വർഷം പൂർത്തിയാക്കുന്ന സണ്ണി ജോസഫിനെ മാറ്റിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് ജയിച്ച അദ്ദേഹം പുതിയ മന്ത്രിസഭയിൽ ഇടം നേടുമെന്നാണ് സൂചന. ഇതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിക്കേണ്ടി വരും. മുൻ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചു വിജയിച്ച ഡിസിസി പ്രസിഡന്റുമാരും ഇതോടൊപ്പം സംഘടനയുടെ ജില്ലാ […]
Read more

പ്രവര്‍ത്തകര്‍ പരിധിവിട്ടു; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളിൽ അണികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് മറുപടിയുമായി ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത് സങ്കടകരമാണ്. നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും കൂട്ടിച്ചേർത്തു. പരസ്പരമുള്ള ഇകഴ്ത്തലും ആക്രമണവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ടി സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിപദം ഹൈക്കമാന്‍ഡ് തീരുമാനിക്കും. സമൂഹമാധ്യമത്തിലും പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുകയാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ പരിധിവിടുന്നുണ്ട്. വിഡിയും കെസിയും ആര്‍സിയുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix