Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

മുഖ്യമന്ത്രി തീരുമാനം വൈകുന്നു; നാളെ പാണക്കാട്ട് മുസ്ലിം ലീഗിന്റെ നേതൃയോഗം

മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ മുസ്ലിം ലീഗ് നേതൃയോഗം ബുധനാഴ്ച ചേരും. രാവിലെ 10 മണിക്ക് പാണക്കാട്ടിലാണ് യോഗം നടക്കുക. ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ പരിഗണിക്കും. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ തീരുമാനമെടുക്കാത്തതിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്നാണ് സൂചന. നേരത്തേ എഐസിസി […]
Read more

കണ്ണൂരിൽ വീണ്ടും കെസിയുടെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവേ കെസി വേണുഗോപാലിനെതിരെ കണ്ണൂരിൽ പ്രതിഷേധം. പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്. ഫ്ലെക്സിൽ കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ കെസി വേണുഗോപാലിന്റെ ചിത്രത്തിൽ മാത്രമാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഹൈക്കമാൻഡ് ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടും ചില സ്ഥലങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്. എറണാകുളം […]
Read more

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ഉൾകലഹം തുടരുന്നതിനിടെ, ഹൈക്കമാൻഡിന്റെ നിർദ്ദേശം അവഗണിച്ച് വീണ്ടും വി ഡി സതീശനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡ് കൊല്ലത്ത് പ്രത്യക്ഷപ്പെട്ടു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് പുതിയ ഫ്ലക്സ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണിത് സ്ഥാപിച്ചതെന്നാണ് വിവരം. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകവും വി ഡി സതീശന്റെ ചിത്രവും മാത്രമാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബോർഡ് സ്ഥാപിച്ചതാര് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. […]
Read more

അധ്യക്ഷനാവാൻ കൊടിക്കുന്നിലും, ഫാൻസിന്റെ കരുത്തുമായി ഷാഫി; കോൺ​ഗ്രസിൽ തലപൊക്കി പുതിയ അടി

അടികൾക്കും തർക്കങ്ങൾക്കും ഒരുകാലത്തും ഒരു പഞ്ഞവുമില്ലാത്ത പാർട്ടിയാണ് കോൺ​ഗ്രസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് നടക്കുന്ന കോലാഹലങ്ങൾക്കാണല്ലോ കേരളമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇനി ഇത് തീരുമാനമായാൽ തന്നെ അടുത്തത് മന്ത്രിസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പോര് തലപൊക്കും. ജനാധിപത്യത്തിന്റെ സൗന്ദര്യമാണിതെല്ലാം എന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്തായാലും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കാര്യത്തിൽ ഒതുങ്ങുന്നതല്ല ഈ അടിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. സം​ഗതി മറ്റൊന്നുമല്ല, പാർട്ടിക്കുള്ളിൽ, പ്രത്യേകിച്ച് തലപ്പത്ത് വലിയ അഴിച്ചുപണികൾ നടക്കുമെന്നത് ഉറപ്പാണ്. അപ്പോൾ മാറിവരുന്ന […]
Read more

വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാം; മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കെ മുരളീധരന്‍

തിരുവനന്തപുരം: ഫലപ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഇപ്പോഴിതാ, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം വരുമെന്നും വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാമെന്നും തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ തര്‍ക്കമുണ്ടാകുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതെല്ലാം പതിവാണെന്നും മുരളീധരന്‍ പറഞ്ഞു. ഇതെല്ലാം പാര്‍ട്ടിയുടെ നടപടിക്രമങ്ങളാണെന്നും അതനുസരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും കെ മുരളീധരന്‍ […]
Read more

തന്റെ പേരിൽ കെസിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റെന്ന് കെ സി ജോസഫ്

തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രി കെസി ജോസഫ്. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തന്റെ പേരിൽ വ്യാജ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് എഐസിസിയ്ക്ക് പരാതി നൽകിയതായും കെ സി ജോസഫ് അറിയിച്ചു. മറ്റു പല നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പിന്നിൽ ആരായാലും അത് അൽപ്പത്തരമാണെന്നും, കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്നേഹിക്കുന്ന […]
Read more

കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി

ബെംഗളൂരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തമിഴ്നാട്ടിൽ ഡിഎംകെയെ ഒഴിവാക്കി ടിവികെയെ പിന്തുണച്ച് സർക്കാർ രൂപീകരണത്തിൽ പങ്കാളിയായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. മുപ്പത് വർഷത്തോളം പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെയുണ്ടായിരുന്ന ഡിഎംകെയെ, രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയപ്പോൾ കോൺഗ്രസ് വഞ്ചിച്ചുവെന്നാണ് മോദിയുടെ ആരോപണം. അധികാരലോഭം മൂലം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്ന് കുത്തിയെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന് രാഷ്ട്രീയമായി നിലനിൽക്കാൻ മറ്റൊരു പാർട്ടിയുടെ പിന്തുണ ആവശ്യമായി വന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. പല […]
Read more

ആരാകും മുഖ്യമന്ത്രി?; പ്രഖ്യാപനം നീളുന്നു, എന്ന് വരും വിസ്‌മയം

തിരുവനന്തപുരം: നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയിൽ കേരളത്തിലെ കോൺഗ്രസ് പ്രതിസന്ധിയിലാണ്. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നീ നേതാക്കൾക്കിടയിലെ അധികാര പോരാട്ടം തെരുവ് പ്രതിഷേധങ്ങളിലേക്കും പരസ്യ വിവാദങ്ങളിലേക്കും മാറിയ സാഹചര്യമാണ് കേരളത്തിലെ ജനങ്ങൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യം സോഷ്യൽ മീഡിയയിൽ മാത്രം കണ്ടുകൊണ്ടിരുന്ന വാക്ക്പോര് പിന്നീട് തെരുവിലേക്ക് പടർന്നു. അതിൽ, ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറിയ സംഭവം മുതൽ ഡൽഹിയിലെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ ഉണ്ടായ പ്രതിഷേധം വരെ […]
Read more

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രവർത്തകൻ

കണ്ണൂർ: ഇരിട്ടിയിൽ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ശയനപ്രദിക്ഷണം നടത്തി പ്രതിഷേധിച്ചു. “പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ” എന്ന പ്ലക്കാർഡുമായാണ് ശയനപ്രദക്ഷിണം നടത്തിയത്. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് മുന്നിലെ റോഡിലായിരുന്നു പ്രതിഷേധം. പി.വി. രാജൻ മാടത്തിൽ കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റുമാണ്. ജനങ്ങളുടെ ആവശ്യം നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ രീതിയിൽ പ്രതിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പ് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തകർ വി.ഡി. സതീശനെ പിന്തുണച്ച് ഇരിട്ടിയിൽ പ്രകടനം നടത്തിയിരുന്നു. അതേസമയം, കെ.പി.സി.സി. […]
Read more

ഇനിയും കാത്തിരിക്കണം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകും; പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മൂന്ന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നത് തീരുമാനമായില്ല. മൂന്ന് നേതാക്കളും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ശക്തമായി വാദിച്ചതിനാല്‍ ഒറ്റപ്പേരിലേക്ക് എത്താനായില്ല എന്ന സൂചനയാണ് വരുന്നത്. കാത്തിരിക്കുക, തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും എന്നാണ് ദീപദാസ് മുന്‍ഷി അറിയിച്ചിരിക്കുന്നത്. കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം അറിയിച്ചത്. പ്രവര്‍ത്തകരോട് സംയമനം പാലിക്കാനും ഫ്‌ളക്‌സുകളും ബോര്‍ഡുകളും എടുത്ത് മാറ്റാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ഇനി തീരുമാനം ഉണ്ടാകുമോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix