Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടതായി വന്ന വാർത്തകൾ വ്യാജമാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. 102 സീറ്റുകളുമായി യുഡിഎഫ് വിജയിച്ചിട്ടും കോൺഗ്രസിൽ തുടരുന്ന മുഖ്യമന്ത്രി തർക്കത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാന്‍ഡാണെന്നും മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ലെന്നുമാണ് പ്രതികരണം. ആര് മുഖ്യമന്ത്രി ആയാലും സമസ്തയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രി തീരുമാനം […]
Read more

മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ രോഷം പ്രകടിപ്പിച്ച് ഷിബു ബേബി ജോൺ

കൊല്ലം: മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ രോഷം പ്രകടിപ്പിച്ച് ഷിബു ബേബി ജോൺ രംഗത്ത്. ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല. ഇനിയും വൈകിപ്പിക്കരുത് എന്നാണ് ഹൈക്കമാൻ്റിനോട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ ഘടക കക്ഷികൾ ഇടപെടേണ്ട എന്ന എം.എം ഹസന് മറുപടിയിയായി ഞങ്ങളും വെള്ളം കോരിയതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആരാകും മുഖ്യമന്ത്രി ആകുക എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. ചർച്ചകൾ […]
Read more

വി ഡി സതീശനെ ആലുവയിലെ വീട്ടിൽ കാണാനെത്തി നിയുക്ത എംഎൽഎമാർ

എറണാകുളം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിക്കായി കാത്തിരിക്കുകയാണ്. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും ഒറ്റ പേരിലെത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുമ്പോൾ, വി ഡി സതീശൻ ആലുവ ദേശത്തെ വീട്ടിൽ തുടരുകയാണ്. അതിനിടെ കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂറും ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസും സതീശന്റെ വീട്ടിലെത്തി. […]
Read more

മുഖ്യമന്ത്രി ചര്‍ച്ച: ഹൈക്കമാന്‍ഡ് തീരുമാനം കാത്തിരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നൂറ് സീറ്റിനുമുളകിൽ നേടി അധികാരത്തിൽ എത്തിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കോൺഗ്രസ്. ഫല പ്രഖ്യാപനം കഴിഞ്ഞു നിമിഷങ്ങൾക്കകം മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിട്ടും ഇതുവരെയും ഒറ്റപേരിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. അണികളും ചേരി തിരിഞ്ഞു നേതാക്കൾക്കായി തെരുവുകളിൽ പ്രതിഷേധമാണ്. ഇപ്പോഴിതാ, മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ യോഗം സാദിഖലി തങ്ങളെ അധികാരപ്പെടുത്തി. അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി […]
Read more

സതീശനെ മുഖ്യമന്ത്രിയാക്കണം, പൊതുവികാരം വിഡിക്കൊപ്പം: കോൺഗ്രസ് പ്രവർത്തകർ

കൊച്ചി: വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ബെന്നി ബെഹനാനെ സമീപിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി പെരുമ്പാവൂർ മുടിക്കലിൽ നടന്ന സ്വകാര്യ ചടങ്ങിനിടെയായിരുന്നു സംഭവം. ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബെന്നി ബെഹനാനെ കാണാനായി യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളും പ്രവർത്തകരും എത്തി. വി.ഡി. സതീശനെ പിന്തുണയ്ക്കണമെന്നും പ്രവർത്തകരുടെ വികാരം അദ്ദേഹത്തോടൊപ്പമാണെന്നും അവർ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡാണെന്നും അത് തങ്ങളുടെ കൈയിലല്ലെന്നും ബെന്നി ബെഹനാൻ പ്രവർത്തകരോട് വിശദീകരിച്ചു. […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ;ദീപാ ദാസ് മുൻഷി കേരളത്തിലേക്ക്

തിരുവനന്തപുരം:കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ നിർണ്ണായകമായ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകാൻ സാധ്യത. ഹൈക്കമാൻഡ് പ്രതിനിധി ദീപാ ദാസ് മുൻഷി ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് എത്തും. പ്രഖ്യാപനത്തിന് മുന്നോടിയായി കേരളത്തിലെ മുതിർന്ന നേതാക്കളുമായി അവർ ചർച്ച നടത്തും. അതേസമയം, മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. എഐസിസി സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമിടയിലാണ് പ്രധാനമായും മത്സരമെങ്കിലും നിലവിൽ കെ.സി. വേണുഗോപാലിനാണ് കൂടുതൽ […]
Read more

സതീശൻ യോഗ്യൻ, കാൽക്കുലേഷൻ കിറുകൃത്യം: കല്പറ്റ നാരായണൻ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് കവി കല്പറ്റ നാരായണൻ രംഗത്തെത്തി. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം വൈകുന്നത് ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയം അപ്രതീക്ഷിതമല്ലെന്നും ജനങ്ങൾ ആഗ്രഹിച്ച മാറ്റത്തിന്റെ ഫലമാണിതെന്നും കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. വലിയ ഭൂരിപക്ഷം നൽകിയ ജനങ്ങളുടെ വികാരം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി. സതീശൻ മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. […]
Read more

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

എറണാകുളം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുൻപേ കോൺഗ്രസിനുള്ളിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനം കഴിഞ്ഞു ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും തീരുമാനമായില്ല. വി ഡി സതീശനും, കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരക്കായി കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാത്രം ചർച്ചയായിരുന്ന മുഖ്യമന്ത്രിയും കസേരയും അവസാന ഘട്ടത്തിൽ തെരുവിലേക്കും ഇറങ്ങിയിരുന്നു. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുകയാണ് മുസ്ലിം […]
Read more

‘KC നിങ്ങളുടെ ആളായിരിക്കും, പക്ഷെ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റര്‍

കല്‍പ്പറ്റ: കേരളത്തില്‍ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ. ഇവിടെ നിന്നും ഇനി നിങ്ങള്‍ ജയിക്കില്ല. കേരളം മറ്റൊരു അമേഠി ആയിരിക്കും. സുരക്ഷിത സീറ്റ് തേടി ഇങ്ങോട്ടേക്ക് […]
Read more

സതീശൻ മോഹിക്കേണ്ട, ഈ പണി കോൺ​ഗ്രസിൽ ഇത് ആദ്യത്തെയല്ല; പാഠമാക്കാതെ രാജസ്ഥാനും മധ്യപ്രദേശും

കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരാണല്ലോ കുറച്ച് ദിവസങ്ങളായുള്ള മലയാളികളുടെ എന്റർടെയൻമെന്റ്. അവർക്കിത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കിൽ ജനങ്ങളുടെ മനസിൽ മറ്റ് ചില പേരുകളാണ്. പുതുയുഗയാത്രയിൽ ആരാധകരുടെ ചുമലിലായിരുന്ന വി.ഡി. സതീശന് മുഖ്യമന്ത്രിക്കസേര നിഷിധമാണെന്ന് ഇപ്പോൾ അദ്ദേഹത്തിനൊഴികെ കേരളത്തിലെ എല്ലാവർക്കും മനസിലായ സ്ഥിതിയാണ്. മറ്റൊരു കണ്ടസ്റ്റന്റായ രമേശ് ചെന്നിത്തലയാകട്ടെ, മുഖ്യമന്ത്രിതസ്തികയ്ക്ക് സീനിയർ സിറ്റിസൺ സംവരണമുണ്ടെന്ന കണക്കുകൂട്ടലിലുമാണ്. മണ്ണും ചാരി നിന്നവൻ കസേരയും കൊണ്ട് പോയെന്ന അവസ്ഥയിലാണ് കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് ഇപ്പോൾ പോകുന്നത്. സതീശന് വേണ്ടി ഫ്ളക്സുമായി തെരുവിലിറങ്ങുന്ന പുതുതലമുറ കോൺ​ഗ്രസുകാർക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix