Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

മുഖ്യമന്ത്രി റെഡി; കോണ്‍ഗ്രസിന് മുന്നിലെ അടുത്ത കടമ്പ മന്ത്രിമാരെ തീരുമാനിക്കല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായതോടെ ഇനി ആകാംക്ഷ മന്ത്രിമാര്‍ ആരെന്നതിലാണ്. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മന്ത്രിമാരെ തീരുമാനിക്കുന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള അടുത്ത കടമ്പ. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നതോടെ, മന്ത്രിസഭയില്‍ കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ കൂടുതല്‍ അവകാശവാദങ്ങളുമായി വന്നേക്കാം. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിച്ചേക്കും. 63 സീറ്റുകള്‍ ഉള്ളതിനാല്‍ ആഭ്യന്തരം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം കോണ്‍ഗ്രസിനാകും. ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടുന്ന ലീഗില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കു പുറമേ പി.കെ. ബഷീര്‍, […]
Read more

കേരളത്തെ നയിക്കാൻ വി.ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിന്റെ 16-ാമത് മുഖ്യമന്ത്രിയായാണ് വി.ഡി. സതീശൻ ചുമതലയേൽക്കുന്നത്. കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളും നീണ്ട ചർച്ചകളും മറികടന്നാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 11 ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ദീപ ദാസ് മുൻഷിയാണ് സതീശന്റെ പേര് പ്രഖ്യാപിച്ചത്. എംഎൽഎമാരിൽ ഭൂരിഭാഗവും […]
Read more

പട നയിച്ചവൻ തന്നെ നാട് നയിക്കാൻ വരുന്നു; സിംഹാസനത്തിലേക്കുള്ള വിഡി സതീശന്റെ യാത്ര….

ഒടുവിൽ പത്ത് ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമായിരിക്കുന്നു. പട നയിച്ചവൻ തന്നെ നാട് നയിക്കാൻ വരുന്നു. കേരള സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദരൻ സതീശനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ താൽക്കാലിക വിരാമമായിരിക്കുന്നത് ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കാണ്. പക്ഷെ മറ്റൊരു യുദ്ധത്തിന്റെ തുടക്കം കൂടിയാണ് ഇവിടെ കുറിക്കപ്പെടുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ വാക്കുകൾ കൊണ്ട് വിസ്മയം തീർത്തവർ ഏറെയുണ്ട്. അവർക്കിടയിലേക്ക്, കൃത്യമായ കണക്കുകൾ നിരത്തി എതിർപക്ഷത്തിന്റെ വാദങ്ങളെ നിഷ്പ്രഭമാക്കുന്ന ‘ഡാറ്റാ അധിഷ്ഠിത’ രാഷ്ട്രീയത്തിന്റെ വക്താവായി കടന്നുവന്ന ഒരാളാണ് […]
Read more

ഒടുവില്‍ പ്രഖ്യാപിച്ചു; വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രി

ന്യൂ ഡല്‍ഹി: പത്ത് ദിവസത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ആകാംഷകള്‍ക്കും ഒടുവില്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ വെച്ചാണ് പ്രഖ്യാപനം ഉണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എത്തിവര്‍ മാധ്യമങ്ങളെ കണ്ട് തീരുമാനം അറിയിക്കുകയായിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നില്‍ക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.
Read more

ലീഗ് നിയന്ത്രിക്കുന്ന സർക്കാർ; പ്രചാരണ ആയുധമാക്കാൻ ബിജെപി

കേരളത്തിലെ സമീപകാല നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ കോൺഗ്രസിന് നൽകിയ ആശ്വാസം ചെറുതല്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസിന് ഭരണം പിടിച്ചെടുക്കാൻ സാധിച്ച ഏക സംസ്ഥാനമായി കേരളം മാറിയതോടെ, ദേശീയ തലത്തിൽ പാർട്ടിയുടെ തിരിച്ചുവരവിന്റെ പ്രഭാവ കേന്ദ്രമായി ഈ തെക്കേ ഇന്ത്യൻ സംസ്ഥാനം മാറി. എന്നാൽ വിജയത്തിന് പിന്നാലെ ഉയർന്നുവന്ന മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തെയും ഗ്രൂപ്പ് സമവാക്യങ്ങളെയും വീണ്ടും ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. ഈ അധികാര വടംവലി പാർട്ടിക്കുള്ളിലെ […]
Read more

കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം 4 മണിക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം അതിന് ശേഷം മാത്രം?

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് ഇന്നുണ്ടായേക്കുമെങ്കിലും സമയം ഇപ്പോഴും വ്യക്തമല്ല. ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി കേരളത്തിലേക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ കെസി വേണുഗോപാലിന്റെ പേരില്ല. പക്ഷേ ഏത് സമയവും കെ സി വേണുഗോപാലിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. നേതാക്കള്‍ എത്തുന്നത് അനുസരിച്ചായിരിക്കും നിയമസഭാകക്ഷി യോഗം ചേരുക. നേരത്തേ ഒരു മണിക്ക് യോഗം ചേരുമെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ അത് നാല് മണിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. നിയമസഭാകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി […]
Read more

ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്; പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം?

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. കേരളത്തിലെ സാഹചര്യങ്ങള്‍ അറിയാവുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും ദീപാദാസ് മുന്‍ഷിയുമാകും എത്തുക. നേതാക്കള്‍ കൂടി കേരളത്തിലേക്ക് എത്തിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഒരു മണിക്കാണ് നിയമസഭാ കക്ഷിയോഗം നടക്കുക. ഇതിന് ശേഷം മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ കെ സി വേണുഗോപാലും ഉണ്ടാകുമോ […]
Read more

ദീപാദാസ് മുന്‍ഷി കേരളത്തിലേക്കില്ല, രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച്ചയും കഴിഞ്ഞു; മുഖ്യമന്ത്രി പ്രഖ്യാപനം നാളെ?

ന്യൂഡല്‍ഹി: ഒന്‍പതാം ദിവസവും ‘വെളുത്തപുക കാണാതെ’ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഇന്ന് കേരളത്തിലേക്കില്ല. യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അറിയിപ്പ് വന്നു. ദീപാ ദാസ് മുന്‍ഷി ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയും അവസാനിച്ചു. രാഹുല്‍ സ്വന്തം വസതിയിലേക്ക് മടങ്ങി. ഇതിന് ശേഷവും പ്രത്യേക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ […]
Read more

അനുനയ നീക്കമോ? കെ സി വേണുഗോപാലിനെ വിളിപ്പിച്ച് ഖര്‍ഗെ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ എഐസിസി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെ വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കായി ആദ്യം മുതലേ കേട്ടുകൊണ്ടിരുന്നത്. അണികളും നേതാക്കന്മാർക്കായി തെരുവുകളിൽ പ്രകടനകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തിലേക്കാണ് കെ സി വേണുഗോപാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖര്‍ഗെയുടെ വസതിയിലേക്കാണ് കെ സി വേണുഗോപാലിനെ വിളിപ്പിച്ചിരിക്കുന്നത്. അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ […]
Read more

മുഖ്യമന്ത്രി ചർച്ച; അവർക്ക് നാണമില്ലെങ്കില്‍ പിന്നെ നമ്മളെന്ത് നാണിക്കാനാണ്: പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിലും ചർച്ചകൾ കനക്കുകയാണ്. നേതാക്കന്മാർക്കായി അണികളും തെരുവുകളിലേക്ക് ഇറങ്ങിയ കാഴ്ചയും കേരളം കണ്ടിരുന്നു. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്നും, അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix