ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ കെ ശൈലജ
എറണാകുളം: മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. കേരളത്തിലെ ജനങ്ങൾ കേരളം കൈയിൽ ഏൽപ്പിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ ആകാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഫല പ്രഖ്യാപനം കഴിഞ്ഞു മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും കസേരപോരും വാക്പോരുകളും തുടരുകയാണ്. കോൺഗ്രസിലെ ഈ പിടിവലികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം നേതാവ് കെ കെ ശൈലജ. ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്നാണ് പരിഹാസം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ […]
Read more




