Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

നൂറുമേനി വിജയത്തിന് ക്രഡിറ്റ് മുസ്ലീം ലീഗിനും

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് 10 വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചുവരുമ്പോൾ മുന്നണിയുടെ കരുത്തായി മാറിയത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്. ഇത്തവണ ലീഗ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 26 സീറ്റുകളിൽ 22 ഇടങ്ങളിൽ ലീഗ് വിജയം നേടി. കോൺഗ്രസിനും സിപിഎമ്മിനും ശേഷം ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായി ലീഗ് മാറി. യുഡിഎഫിൽ കോൺഗ്രസിനൊപ്പം നിർണായക ശക്തിയായി ലീഗ് ഉയർന്നതായി വിലയിരുത്തപ്പെടുന്നു. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായി വലിയ തർക്കങ്ങൾ ഒഴിവാക്കി മുന്നണിയോടൊപ്പം […]
Read more

ചരിത്രവിജയം വിനയപൂർവ്വം സ്വീകരിക്കുന്നു; കേരളത്തെ വീണ്ടെടുക്കാൻ നമുക്ക് ഒന്നിക്കാം, മറിയ ഉമ്മൻ

തിരുവനന്തപുരം:കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ സമാനതകളില്ലാത്ത വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനാധിപത്യ ചേരി അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ, ഈ വിജയത്തെ അതിീവ വിനയത്തോടെയാണ് മുന്നണി സ്വീകരിക്കുന്നതെന്ന് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളം അനിവാര്യമായ ഒരു രാഷ്ട്രീയ മാറ്റത്തെ പുണർന്നു കഴിഞ്ഞുവെന്നും മാറ്റത്തിനായുള്ള ജനങ്ങളുടെ വെമ്പൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉടനീളം ദൃശ്യമായിരുന്നുവെന്നും മറിയ ഉമ്മൻ കുറിച്ചു. പ്രചാരണത്തിന്റെ ഭാഗമായി […]
Read more

വമ്പിച്ച ഭൂരിപക്ഷം; പിറവത്ത് അനൂപ് ജേക്കബിന് ഉജ്ജ്വല വിജയം

പിറവം: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബ് വീണ്ടും വിജയം നേടി. 44,681 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ ജയം. അനൂപ് ജേക്കബിന് 89,551 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സാബു കെ ജേക്കബ് 44,870 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ജിബി എബ്രഹാം 14,861 വോട്ടുകളും നേടി. കേരള കോൺഗ്രസിന്റെ പ്രമുഖ നേതാവായ ടി. എം. ജേക്കബിന്റെ പാരമ്പര്യമുള്ള മണ്ഡലമാണ് പിറവം. അദ്ദേഹത്തിന് ശേഷം 2012 മുതൽ അനൂപ് ജേക്കബ് തന്നെ മണ്ഡലം […]
Read more

ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

വടകര: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ വടകര മണ്ഡലം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമ 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. കെ.കെ. രമയ്ക്ക് 70,117 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം.കെ. ഭാസ്‌കരൻ 55,255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ. ദിലീപ് 14,295 വോട്ടുകളും നേടി. വടകര മണ്ഡലം ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് അറിയപ്പെടുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ ആർഎംപി-യുഡിഎഫ് സഖ്യത്തിന് വിജയം ലഭിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം […]
Read more

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭേച്ചിയെ വീഴ്ത്തി പിഷാരടി

പാലക്കാട്: ആവേശകരമായ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ വിജയവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. ശോഭ സുരേന്ദ്രൻ ജയിക്കുമെന്ന് എന്‍ഡിഎ കണക്കുകൂട്ടിയ മണ്ഡലമായിരുന്നു പാലക്കാട്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതില്‍ നിന്നും 2011 ല്‍ യുഡിഎഫിനു വേണ്ടി ഷാഫി പറമ്പില്‍ തിരിച്ചുപിടിച്ച മണ്ഡലമാണ് ഇത്. 2024 ലോക്സഭാ […]
Read more

വടക്കൻ പറവൂരിൽ ആദ്യം ഇടറി വിഡി സതീശൻ; ലീഡ് തിരിച്ചുപിടിച്ചു, 932 വോട്ടിന് മുന്നിൽ

എറണാകുളം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടക്കൻ പറവൂർ മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന വി.ഡി. സതീശൻ പിന്നീട് ലീഡ് തിരിച്ചുപിടിച്ചു. ഇപ്പോൾ 932 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യമായി എൽഡിഎഫ് സ്ഥാനാർഥി ഇ ടി ടൈസൺ മാസ്റ്റർ 243 വോട്ടിന് മുന്നിലായിരുന്നു. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകൾ എണ്ണിയപ്പോഴാണ് വി.ഡി. സതീശൻ പിന്നിലേക്ക് പോയത്. ഇത് എൽഡിഎഫിന് ശക്തമായ പ്രദേശമാണെന്ന് അറിയപ്പെടുന്നു. കൂടാതെ, ബിജെപി ദീർഘ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. അതേസമയം, ധർമ്മടം മണ്ഡലത്തിൽ […]
Read more

വോട്ടെണ്ണും നേരത്ത് മുഖ്യമന്ത്രി ധർമ്മടത്ത്; കോൺഗ്രസ് നേതാക്കൾ തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതുമ്പോൾ നെഞ്ചിടിപ്പോടെ മുന്നണികളും സ്ഥാനാർത്ഥികളും. പത്തു വർഷത്തിന് ശേഷം തിരിച്ചെത്തുമെന്ന് പ്രതീക്ഷയിൽ ടീം യുഡിഫിലെ നേതാക്കളെല്ലാവരും തിരുവനന്തപുരത്തുതന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാണുണ്ടാവുക. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഔദ്യോഗികവസതിയായ കന്റോൺമെന്റ് ഹൗസിലാണുള്ളത്. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എന്നിവരെല്ലാം കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉണ്ടാകും . […]
Read more

ഹജ്ജ് ടിക്കറ്റ് നിരക്ക് വർധന;കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഹജ്ജ് തീർഥാടനത്തിനുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ് രംഗത്തെത്തി. മെയ് 15 മുതൽ ഹജ്ജ് തീർഥാടകർ 10,000 രൂപ അധികമായി നൽകണമെന്ന ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ സയിദ് നാസർ ഹുസൈൻ വ്യക്തമാക്കി. ഭൂരിഭാഗം ഹാജിമാരും ഇൻസ്റ്റാൾമെന്റുകളിലൂടെയും മറ്റും ടിക്കറ്റ് തുക പൂർണ്ണമായും അടച്ചുതീർത്ത സാഹചര്യത്തിൽ, യാത്രയുടെ തൊട്ടടുത്തെത്തിയപ്പോൾ അധിക തുക ആവശ്യപ്പെടുന്നത് ക്രൂരമായ നടപടിയാണെന്ന് […]
Read more

പായസം, ലഡു, ബിരിയാണി, കൂറ്റന്‍ പന്തല്‍… വിജയം ഉറപ്പിച്ച് തന്നെ കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളം ആർക്കാണ് വിധിയെഴുതിയതെന്നറിയാനുള്ള ആകാംഷയിലാണ് ജനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എൽഡിഎഫും ഭരണമാറ്റം ഉറപ്പാണെന്ന് യുഡിഎഫും അവകാശപ്പെടുമ്പോൾ, ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്. കൂട്ടത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്ന യുഡിഎഫ് ക്യാമ്പിൽ‌ നടക്കുന്ന വലിയ ഒരുക്കങ്ങളാണ് ശ്രദ്ധേയം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്. […]
Read more

കൊച്ചി മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കും: മുഹമ്മദ് ഷിയാസ്

എറണാകുളം: കൊച്ചി നിയമസഭാ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസ്. താന്‍ സ്ഥാനാര്‍ത്ഥിയായതില്‍ ലത്തീന്‍ സഭയ്ക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞത് സിപിഐഎം ആണെന്ന് ഷിയാസ് പറഞ്ഞു. മുനമ്പത്ത് വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയിലും ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ കാര്യങ്ങളിലുമൊക്കെ എടുത്ത സമീപനം ജനങ്ങള്‍ തമ്മില്‍ അടിക്കട്ടെ എന്നുളളതാണ്. അതേ തീരുമാനം തന്നെയായിരുന്നു സര്‍ക്കാരിന്റേതും. ആ തീരുമാനത്തെ തുടക്കത്തിലേ ഇല്ലാതാക്കിയത് ലത്തീന്‍ സഭയാണ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇപ്പോള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix