Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പ്രതീക്ഷ കൈവിടാതെ ശബരീനാഥന്‍; പോസിറ്റീവായ ഫലമുണ്ടാകുമെന്ന് വിശ്വാസം

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്കതമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനതപുരം ജില്ലയിലെ നേമം മണ്ഡലം. ഇടതുപക്ഷത്തിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറും, യുഡിഫിനായി കെ സ് ശബരിനാഥനും ഇറങ്ങിയ മണ്ഡലം. ശ്കതമായ ത്രികോണ മത്സരമാണ് ഇത്തവണ ജനം കണ്ടത്. വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുഡിഫ് സ്ഥാനാർഥി കെ സ് ശബരിനാഥൻ. നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും ജനങ്ങളില്‍ നിന്ന് പോസിറ്റീവ് […]
Read more

എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്

ഗുവാഹത്തി: അസം നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗോഗോയ് രംഗത്തെത്തി. എക്‌സിറ്റ് പോളുകൾ ടെലിവിഷൻ ചർച്ചകൾക്കായി മാത്രമാണെന്നും യഥാർത്ഥ ജനവിധി മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് വീണ്ടും അധികാരം പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് സഖ്യം വിജയിക്കുമെന്ന് ഗോഗോയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങൾ മാറ്റത്തിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വോട്ടിംഗ് ശതമാനത്തിലെ വർധന ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്നും […]
Read more

മുഖ്യമന്ത്രി ചര്‍ച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണ്, നേതൃദാരിദ്ര്യമുളള പാര്‍ട്ടിയല്ല: പി ജെ കുര്യന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുൻപേ തുടക്കം കുറിച്ച കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് പി ജെ കുര്യന്‍. മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരായ നിരവധി നേതാക്കൾ കോൺഗ്രസിലുണ്ടെന്നും ഇപ്പോൾ പരിഗണനയിലുളള മൂന്നുപേരും അതിനർഹരായവർ തന്നെയാണെന്നും പി ജെ കുര്യൻ പറഞ്ഞു. കോൺഗ്രസ് നേതൃദാരിദ്ര്യമുളള പാർട്ടിയല്ലന്നും, കെ സുധാകരനും മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തില്‍ വരും, ആത്മവിശ്വാസമുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നേതാക്കൾക്കിടയിൽ നടക്കുന്ന […]
Read more

പട്ടാമ്പിയിൽ ഫ്ലക്സ് ബോർഡ്; നിയുക്ത എംഎൽഎ ടി പി ഷാജിക്ക് അഭിവാദ്യങ്ങൾ

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയുന്നതിന് രണ്ട് ദിവസം ബാക്കി നിൽക്കേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിയെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് ഉയർന്നു. പട്ടാമ്പിയില്‍ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ യുഡിഫിനായി ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചെർക്കള നഗരത്തിലും കൂറ്റൻ ബോർഡ് ഉയര്‍ന്നിരുന്നു. വിഡി സതീശനെ നിയുക്ത […]
Read more

മുഖ്യമന്ത്രി ചര്‍ച്ച; കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്, അപ്പുറത്തില്ല: ഷിബു ബേബി ജോൺ

കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയിരുന്നു. സ്വന്തം അഭിപ്രായങ്ങളും പ്രതികരണങ്ങളുമായി നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രി ആകാൻ കൊള്ളാവുന്ന കുറച്ചുപേര്‍ ഇവിടെയുണ്ട്. പക്ഷെ, അപ്പുറത്ത് ഇല്ലെന്നുമാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. വി ഡി സതീശന്‍ മുന്നോട്ടുവെച്ച ടീം യുഡിഎഫ് എന്നുള്ള നിലയിലായിരുന്നു പ്രവര്‍ത്തനം. ജനവികാരം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം […]
Read more

വിലക്കയറ്റക്കാരൻ മോദി’; വാണിജ്യ സിലിണ്ടർ വില വർധനവിൽ കടന്നാക്രമിച്ച് കോൺഗ്രസ്

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധനയെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വിലക്കയറ്റക്കാരൻ മോദി” എന്ന് പരിഹസിച്ചാണ് കോൺഗ്രസ് പ്രതികരിച്ചത്. കേന്ദ്രസർക്കാർ തുടർച്ചയായി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ വാണിജ്യ സിലിണ്ടറിന് 1518 രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്. മെയ് 1-ന് മാത്രം 993 രൂപയുടെ […]
Read more

കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടും: ശശി തരൂർ

ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂർ. കേരളത്തിൽ യുഡിഎഫ് 75ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് തരൂരിന്റെ പ്രതികരണം. എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ പറഞ്ഞു. ബംഗാളിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു.
Read more

കെസി മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം

പാലക്കാട്: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ടുള്ള തുലാഭാരം നേർന്നു. ചരിത്രപ്രസിദ്ധമായ ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാടു നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം. അനിൽകുമാറാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ രോഹിണി നാളിൽ ഈ വഴിപാടു നേർന്നത്. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കൈപ്പത്തി പ്രതിഷ്ഠയുള്ളതിനാൽ പ്രത്യേകതയുള്ളതാണ്. ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിലുള്ള രണ്ട് കൈപ്പത്തികളാണ് ശ്രീകോവിലിലെ പ്രതിഷ്ഠ. കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ […]
Read more

ഏറ്റവും വലിയ റിസ്ക് കോൺഗ്രസിൽ ചേർന്നത്; രാഹുൽ ഗാന്ധിയെ ഞെട്ടിച്ച് വിദ്യാർഥിനിയുടെ മറുപടി

ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോളജ് വിദ്യാർഥിനികളും തമ്മിൽ നടന്ന സംവാദത്തിനിടയിലെ രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ഗാർഗി കോളജിലെ വിദ്യാർഥിനികളുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഗൗരവമേറിയ ചർച്ചകൾക്കിടയിൽ സദസ്സിനെയാകെ പൊട്ടിച്ചിരിപ്പിച്ച ഈ സംഭവം അരങ്ങേറിയത്. വിദ്യാർഥികളുമായി വിവിധ വിഷയങ്ങൾ സംസാരിക്കുന്നതിനിടയിൽ, ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് ചോദിച്ച രാഹുൽ ഗാന്ധിക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് ഒരു വിദ്യാർഥിനിയിൽ നിന്ന് ലഭിച്ചത്.“നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും […]
Read more

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ചെന്നിത്തലയുടെ പത്രപരസ്യത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

കണ്ണൂർ/തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും എല്ലാവരും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് ഇത്തരം ചർച്ചകളിൽ നിയന്ത്രണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പേരിൽ വന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന സർക്കാർ വാദം തള്ളി, ജനങ്ങൾക്ക് പവർകട്ട് അനുഭവപ്പെടുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാർ യാഥാർഥ്യം മറയ്ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix