Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

വനിതാ സംവരണം നടപ്പാക്കണം; 8 വർഷം മുമ്പ് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ല് പ്രതിപക്ഷം ലോക്‌സഭയില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ടിരിക്കുകയാണ് കോൺഗ്രസ്. ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സോണിയാ ഗാന്ധി 2017ലും രാഹുല്‍ ഗാന്ധി 2018ലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചത്. ഇപ്പോൾ കത്തുകൾ പുറത്തുവിട്ടിരിക്കുന്നത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ്. വനിതാ സംവരണത്തിന് തുടക്കം കുറിച്ചത് മുന്‍ പ്രധാനമന്ത്രി […]
Read more

പശ്ചിമബം​ഗാൾ മറ്റന്നാൾ പോളിം​ഗ് ബൂത്തിലേക്ക്; സംസ്ഥാനത്ത് കനത്ത ജാ​ഗ്രത

ന്യൂഡൽഹി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ഇന്ന് കൊട്ടിക്കലാശം. 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മറ്റന്നാൾ 3.6 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. സംസ്ഥാനത്ത് അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയും അധിക അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. ചെറിയ സംഘർഷങ്ങൾ വൻ അക്രമത്തിലേക്ക് മാറുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി കേന്ദ്ര ഏജൻസികളെയും കേന്ദ്ര സേനയെയും ഉപയോഗിച്ച് ബിജെപി തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന് ആരോപിച്ചു. ബംഗാൾ […]
Read more

സ്‌ട്രോങ്ങ് റൂം തുറന്നതിൽ ദുരൂഹതയുണ്ട്; പാര്‍ട്ടി അന്വേഷിക്കും: കെ മുരളീധരന്‍

തിരുവനന്തപുരം: നെന്മാറ സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സ്‌ട്രോങ്ങ് റൂമിന്റെ പരിസരത്ത് പോലും ആരും പോകാന്‍ പാടില്ല എന്നാണ് നിയമം. സ്‌ട്രോങ്ങ് റൂമിന്റെ അടുത്ത് മെറ്റീരിയല്‍സ് കൊണ്ട് വച്ചതില്‍ സംശയമുണ്ട്. അതുകൊണ്ടുതന്നെ റൂം തുറന്നതിൽ ദുരൂഹതയുണ്ടെന്നും പാർട്ടി അത് വിശദമായി അന്വേഷിക്കുമെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശതമാന കണക്ക് ഇതുവരെ ആയിട്ടും പുറത്തുവിട്ടിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ എത്ര പോളിങ് ശതമാനം ഉണ്ടെന്ന് അറിയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കേന്ദ്രസര്‍ക്കാരും […]
Read more

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം; ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

അലഹബാദ്: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വ കേസിൽ ഹര്‍ജി പരിഗണിക്കുന്നത്തിൽ നിന്ന് ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതി ജഡ്ജി സുഭാഷ് വിദ്യാര്‍ത്ഥിയാണ് പിന്മാറിയത്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിരന്‍ ആണ് ആരോപണമുന്നയിച്ച് ഹർജി നൽകിയത്. ജഡ്ജിയെന്ന നിലയില്‍ മാന്യമായ പരിഗണന ഹർജിക്കാരൻ നല്കിയില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി കേസിൽ നിന്നും പിന്മാറിയത്. ഹര്‍ജിക്കാരന്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ജഡ്ജി ആരോപിച്ചു. ഇരട്ട പൗരത്വ ആരോപണത്തിൽ പരിശോധന ആവശ്യമാണെന്ന ഉത്തരവ് അലഹബാദ് ഹൈക്കോടതി […]
Read more

തമിഴ്‌നാട്ടിൽ പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി. തമിഴ്നാടുമായി രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണുള്ളത്. താനിവിടെ ജനിച്ച ആളല്ല. എന്നാലും, തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി. തമിഴ്നാടിനെ ബിജെപി ദില്ലിയിൽ ഇരുന്നു ഭരിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ തമിഴ്നാടിനെ തമിഴ്‌നാട്ടിൽ ഇരുന്നു തന്നെ ഭരിക്കാൻ ആഗ്രഹിക്കുന്നുവെന്നും, ഇത് ബിജെപിക്ക് നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടാണ് […]
Read more

കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

ബെംഗളുരു: കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തി ഇഡി. എന്‍ എ ഹാരിസിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ആറ് വര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. 12 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ആറ് മണിയോടെ സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ എത്തിയത്. മക്കളായ മൊഹമ്മദ് ഹാരിസ് നാലപ്പാട്, ഒമര്‍ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തി.
Read more

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വീണ്ടും അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ വീണ്ടും ശക്തമാവുകയാണ്. മുഖ്യമന്ത്രി ചർച്ചകളിൽ വീണ്ടും പരസ്യമാക്കി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകളില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടുകൊടുക്കുന്നത് ശരിയല്ല. ഭൂരിപക്ഷമുണ്ടാക്കാനും യുഡിഎഫിനെ അധികാരത്തിലേറ്റാനും വെയില്‍കൊണ്ട നിരവധി പ്രവര്‍ത്തകരുണ്ട്. അവരെ നിരാശരാക്കരുതെന്നും അദ്ദേഹം പറഞ്ഞു. വോട്ടുകൾ എണ്ണിക്കഴിഞ്ഞതിന്റെ ശേഷം മാത്രം തീരുമാനമെടുക്കാമെന്നാണ് പിഎംഎ സലാം പ്രതികരിച്ചത്.
Read more

പ്രതിപക്ഷ നേതാവ് പിണറായിയാണോ മരുമകനാണോ ചര്‍ച്ച അവര്‍ നടത്തട്ടെ: പി വി അൻവർ

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ വ്യപകമായിരുന്നു കോൺഗ്രസിനുള്ളിൽ. എന്നാൽ, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ നിരവധി പേരുകളുണ്ടെന്ന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പി വി അന്‍വർ. തങ്ങൾ അധികാരത്തിൽ വന്നാൽ, പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചർച്ച പിണറായി വിജയനും മരുമകനും നടത്തട്ടെയെന്നും അൻവർ പറഞ്ഞു. ധര്‍മ്മടത്ത് പിണറായി തോറ്റാല്‍ അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാല്‍ പതിനായിരം വോട്ടുകളില്‍ താഴെ മാത്രമേ ഭൂരിപക്ഷം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബേപ്പൂരില്‍ പി എ മുഹമ്മദ് റിയാസ് എന്നേ […]
Read more

കെ സുധാകരന്‍റെ പരസ്യ പ്രസ്താവനയിൽ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി പ്രകടപ്പിച്ച് ഒരു വിഭാഗം

തിരുവനന്തപുരം: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടെന്ന കെ. സുധാകരന്റെ പരസ്യ പ്രസ്താവന പാർട്ടിക്കുള്ളിൽ വിവാദമായി. വിഷയത്തിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടി നേതൃത്വത്തോട് പരാതി നൽകിയിട്ടുണ്ട്. ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിക്കാത്തതിൽ അതൃപ്തിയും ഉയരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചയിൽ ലോബിയിങ് വേണ്ടെന്ന നിലപാടിലാണ് വി.ഡി. സതീശൻ പക്ഷം. അതേസമയം വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. മുഖ്യമന്ത്രി ചർച്ചകൾക്കുള്ള വിലക്ക് അവഗണിച്ച് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് സാമൂഹ്യമാധ്യമത്തിൽ […]
Read more

ഇരട്ട പൗരത്വം; രാഹുലിനെതിരേയുള്ള കേസ് മരവിപ്പിച്ച് കോടതി

അലഹബാദ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇരട്ട പൗരത്വ ആരോപണത്തിൽ കേസെടുക്കുന്നത് മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിരനനാണ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് പരാതി നൽകിയത്. അതിന്റെ പശ്ചാത്തലത്തിൽ യുപി സര്‍ക്കാര്‍ നേരിട്ടോ കേന്ദ്ര ഏജന്‍സിയോ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവിടുന്നതിന് മുമ്പ് ആരോപണവിധേയനായ വ്യക്തിക്ക് മുന്‍കൂര്‍ നോട്ടീസ് നൽകണമെന്ന നിയമം ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയത്. ഇതിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix