വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു
കൊച്ചി: എറണാകുളം വടുതലയില്‍ അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫർ(52) ആണ് മരിച്ചത്. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് വില്യംസ് പാട്രിക് എന്നയാള്‍ ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികള്‍ പള്ളി പെരുന്നാളിന് പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ക്രിസ്റ്റഫറിന് എണ്‍പതു ശതമാനവും മേരിക്ക് പതിനഞ്ച് ശതമാനവുമാണ് പൊള്ളൽ ഏറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനഞ്ചുകൊല്ലത്തോളമായി വില്യംസിന് ക്രിസ്റ്റഫറിനോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നു എന്നാണ് വിവരം. Content: Man dies after […]
Read more

