മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു: രണ്ട് പേര്‍ മരിച്ചു
ചെന്നൈ: മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു. മധുര സ്വദേശി പത്മനാഭന്‍ (60), മകള്‍ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗര്‍ഭിണിയായിരുന്നു. വളകാപ്പു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.. ചൊവ്വാഴ്ച പുലര്‍ച്ചെ, മധുരവോയല്‍-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങിയ കാര്‍ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാര്‍ ഡ്രൈവറും ചികിത്സയിലാണ്. ഇടിച്ച കാറിന്റെ […]
Read more

