സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പുകൾ മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. അതീവ സുരക്ഷാ മേഖലയായ ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് കാണാതായത്. രണ്ട് കോടി രൂപ വിലമതിപ്പുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. 1929-ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണിവെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ക്ലബിൽ നടന്ന പാർട്ടിക്ക് ശേഷമാണ് മോഷണം നടന്നതായി സംശയിക്കുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് ഇന്നലെ രാത്രി കേസെടുത്തു. സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചകളടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ […]
Read more

ഇരവിപുരത്ത് അനിയൻ ചേട്ടനെ തലയ്ക്കടിച്ച് കൊന്നു

കൊല്ലം: ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലുവ: 4.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. എടത്തല ഇടയത്താളി വീട്ടിൽ ഹൈനസ് എന്നയാളെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഐരാപുരം തട്ടുപാലം പ്രദേശത്തെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു പിടിച്ചെടുത്തത്. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഭിജിത്ത് എം., നിസാർ കെ.വി., അബൂബക്കർ വി.എസ്., എഎസ്ഐമാരായ അബ്ദുൾ റഷീദ് സി.എ., മുരളീധരൻ യു.എ., സിനോജ് […]
Read more

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച സംഭവം; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് പൊലീസ് കസ്റ്റഡിയിൽ. നിലമ്പൂർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറിൽ നടന്നതായി ആരോപിക്കുന്ന സംഭവത്തിൽ 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിയാണ് പരാതിക്കാരി. ഇന്നലെ രാത്രി വൈകിയാണ് ഫിലിപ് മമ്പാടിനെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് […]
Read more

ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിള്‍ ശേഖരണം രണ്ടാം ദിവസവും തുടരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചത്. പരിശോധനയുടെ ആദ്യ ഘട്ടത്തിൽ ശ്രീകോവിലിന്റെ പിൻഭാഗത്തെ തൂണുകളിലെ സ്വർണപാളികൾ ഇളക്കി സാമ്പിളുകൾ എടുത്തു. തുടർന്ന് ദ്വാരപാലക ശില്പങ്ങളിലെ പാളികളിൽ നിന്നുമാണ് ശേഖരണം നടത്തിയത്. ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നുള്ള […]
Read more

ചോക്കാട് നെല്ലിക്കര മലവാരത്ത് വീണ്ടും കാട്ടുതീ

മലപ്പുറം: ചോക്കാട് നെല്ലിക്കര മലവാരത്ത് കാട്ടുതീ പടരുന്നു. വനസംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘവും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ പൂർണമായി നിയന്ത്രിക്കാനായിട്ടില്ല. എന്നിരുന്നാലും നെല്ലിക്കര മലവാരത്തിൽ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയാൻ നടത്തിയ നീണ്ട പരിശ്രമം ഫലപ്രദമായതായി അധികൃതർ അറിയിച്ചു. നാൽപ്പത് സെന്റ് നഗർ പ്രദേശത്തും മലവാരത്തിന്റെ ഭാഗങ്ങളിലും തീ പടരുന്നുണ്ട്. കാട്ടുതീ പടർന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. ഏക്കറുകണക്കിന് വനം ഇതിനകം കത്തി നശിച്ചിരിക്കുകയാണ്. […]
Read more

ശബരിമല സ്വർണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചു. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡ് തുടരുന്നതിനാൽ ബൈജു ഉടൻ ജയിൽ മോചിതനാകില്ല. ഈ മാസം 25-ന് ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യത്തിനായി ഹർജി സമർപ്പിക്കാനാണ് നീക്കം. സ്വർണക്കൊള്ള കേസിൽ ഇതുവരെ […]
Read more

തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഓടി മറഞ്ഞയാളെ കണ്ടെത്തി പോലീസ്

കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് കോട്ടയം വെസ്റ്റ് പോലീസ്. വീട്ടിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ, കുടുംബ വഴക്കിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഗൃഹനാഥൻ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി വീട്ടിൽ നിന്ന് ഓടിപ്പോയെന്ന വിവരമാണ് ലഭിച്ചത്. എസ്ഐ ജയകുമാറിന്റെയും സിവിൽ പോലീസ് ഓഫീസർ പ്രതാപന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ നടത്തി. പൊന്തക്കാടിനുള്ളിലേക്ക് ഓടിപ്പോയ […]
Read more

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം; കുന്നംകുളത്ത് മാർച്ചും പൊതുയോഗവും നടത്തി

തൃശ്ശൂർ: ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെഎസ്എസ്പിയു കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളത്ത് മാർച്ചും പൊതുയോഗവും നടത്തി. കുന്നംകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിലേക്കായിരുന്നു മാർച്ച്.തുടർന്ന് നടന്ന പൊതുയോഗം ബ്ലോക്ക് സെക്രട്ടറി സി ജി ജോബ് രാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. ടി രാജഗോപാൽ സ്വാഗതവും കെ കെ മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു.ശ്രീധരൻ വി ടി, അബി വി ആർ, പി കെ വേലു, […]
Read more

തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ മോഷണം

തൃശൂർ: തൃശൂരിലെ ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച നടന്നു. ഇരട്ടച്ചിറ ശിവക്ഷേത്ര സമുച്ചയത്തിലെ മാരിയമ്മൻ കോവിലിലാണ് സംഭവം. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചതായി പൊലീസ് അറിയിച്ചു. രാത്രി 11.42ഓടെയാണ് മോഷ്ടാവ് ക്ഷേത്രത്തിലെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സംശയാസ്പദനായ വ്യക്തിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഭണ്ഡാരത്തിന് സമീപത്ത് നിന്ന് വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. മനോജ് മുർമു എന്ന പേരിലുള്ള കാർഡുകളാണിവയെന്ന് പൊലീസ് വ്യക്തമാക്കി. ഇവ മോഷ്ടാവിന്റേതാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.