സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

​’അമിത മോഹം വേണ്ട’ ഘടകകക്ഷികൾക്ക് ലക്ഷ്മണരേഖ വരച്ച് സിപിഎം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി എൽ.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുമ്പോഴും, മുന്നണിയുടെ കെട്ടുറപ്പാണ് മുൻഗണനയെന്ന് വ്യക്തമാക്കുകയാണ് പാർട്ടി . “അധികം ഒന്നുമില്ല, കുറവും ഇല്ല” എന്ന നിലപാട് വെറും രാഷ്ട്രീയ തീരുമാനമല്ല , മുന്നണിയുടെ സമതുലിതാവസ്ഥ സംരക്ഷിക്കാനുള്ള കണക്കുകൂട്ടലാണ് എന്ന വിലയിരുത്തൽ ശക്തമായി കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ തവണ ആരെവിടെ മത്സരിച്ചുവോ, അതേ സീറ്റുകളിൽ ഇത്തവണയും മത്സരിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം. ഘടകകക്ഷികളുടെ ആവശ്യം അംഗീകരിച്ച് സീറ്റ് വർധിപ്പിക്കുന്നത് മറ്റു കക്ഷികളിലും സമാന ആവശ്യം ഉയർത്തും […]
Read more

63 വർഷത്തെ സിപിഎം അംഗത്വത്തിന് വിട; മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്ത്. സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു.എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും:നിയമ സഭ […]
Read more

ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ സബ്‌സിഡി; ആദ്യ 1000 പേര്‍ക്ക് ആനുകൂല്യം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് 30,000 രൂപ സബ്സിഡി നല്‍കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 പേര്‍ക്ക് സബ്‌സിഡി ലഭിക്കും. ഇതില്‍ 500 എണ്ണം മാര്‍ച്ച് 15-ന് മുന്‍പ് അപേക്ഷിക്കുന്ന വനിതകള്‍ക്ക് നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍ വനിതകളുടെ അപേക്ഷകള്‍ ലഭിച്ചിട്ടില്ലെങ്കില്‍ ഇതു പൊതുവിഭാഗത്തിലേക്ക് മാറ്റും.അപേക്ഷ സമര്‍പ്പിക്കാന്‍ സന്ദര്‍ശിക്കുക: https://transportservices.nic.in/KeralaEV/#/dashboard/service-info
Read more

അച്ഛന്റെ ഓർമ്മകളെ നെഞ്ചിലേറ്റി ശിഖ സുരേന്ദ്രൻ : തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റു

തൃശ്ശൂർ : സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛന്റെ ഓർമ്മകളെ സാക്ഷിയാക്കി ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറായി ഔദ്യോഗികമായി ചുമതലയേറ്റു. അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക് സ്ഥലംമാറിപ്പോയ ഒഴിവിലാണ് പുതിയ കലക്ടറുടെ നിയമനം നടന്നത്. ടൂറിസം വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവെയാണ് ശിഖ സുരേന്ദ്രൻ ആദ്യമായി ഒരു ജില്ലയുടെ അമരത്തേക്ക് എത്തുന്നത്. ചുമതലയേൽക്കുമ്പോൾ തന്റെ ഔദ്യോഗിക മേശപ്പുറത്ത് അച്ഛന്റെ ചിത്രം വെച്ച കലക്ടർ, ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഡയാലിസിസ് കിടക്കയിൽ കിടക്കുമ്പോഴും […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; രണ്ടാം കേസിലും ജാമ്യം, പത്മകുമാര്‍ പുറത്തേക്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് ദ്വാരപാലകയിലും ജാമ്യ ഹര്‍ജി നല്‍കിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇതോടെ പത്മകുമാര്‍ ഇന്ന് ജയില്‍ മോചിതനാകും. കേസിലെ ഏഴ് പ്രതികള്‍ ഇതിനോടകം […]
Read more

ശ്വാസംമുട്ടലിന് ചികിത്സയ്‌ക്കെത്തിയ യുവതിക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിൻ മാറി നൽകി

കൊല്ലം : കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിനും പനിക്കും ചികിത്സ തേടിയെത്തിയ യുവതിക്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയെത്തുടർന്ന് പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിൻ മാറി നൽകി. ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് തിങ്കളാഴ്ച ആശുപത്രിയിൽ വെച്ച് ഈ ദുരനുഭവമുണ്ടായത്. പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്‌ക്കെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ കുത്തിവെപ്പെടുക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കുത്തിവെപ്പ് എടുക്കുന്ന മുറിയിലെത്തിയ യുവതിക്ക്, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് നായയുടെ കടിയേറ്റ മറ്റൊരാൾക്കായി കരുതിവെച്ചിരുന്ന വാക്സിൻ മാറി നൽകുകയായിരുന്നു. ​സംഭവസമയത്ത് കുത്തിവെപ്പ് മുറിയിൽ […]
Read more

മാജിക് മഷ്‌റൂം തകർത്ത 14 വർഷങ്ങൾ : വെളിപ്പെടുത്തലുമായി നടി ലെന

തിരുവനന്തപുരം : ആത്മീയമായ അന്വേഷണങ്ങൾക്കിടയിൽ കൊടൈക്കനാലിൽ വച്ച് പരീക്ഷിച്ച ‘മാജിക് മഷ്‌റൂം’ തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. ഈ ഒരു തെറ്റായ പരീക്ഷണം കാരണം ഏകദേശം 14 വർഷത്തോളം തന്റെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്ന് താരം തുറന്നുപറഞ്ഞു. മഷ്‌റൂം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക-മാനസിക മാറ്റങ്ങളെ ‘ഭ്രാന്ത്’ എന്ന് വീട്ടുകാരും സുഹൃത്തുക്കളും തെറ്റിദ്ധരിച്ചതോടെയാണ് ലെനയുടെ ദുരിതപർവ്വം ആരംഭിക്കുന്നത്. നീണ്ട കാലയളവിൽ കടുത്ത സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നതും അതിന്റെ പാർശ്വഫലമായി ശരീരഭാരം കുറഞ്ഞതും […]
Read more

ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കി സതീശൻ : പാലക്കാട് പിഷാരടിയെ കെട്ടിയിറക്കിയത് രാഹുലിന്റെ വാശി

പാലക്കാട് :പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിതുറന്നിരിക്കുകയാണ്. പീഡനക്കേസിൽ പ്രതിയായി പാർട്ടിക്ക് പുറത്തുപോയ മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ കടുംപിടുത്തത്തിന് മുന്നിൽ ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും അടിയറവ് പറയുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമാകുന്നത്. കെ. മുരളീധരനെപ്പോലൊരു കരുത്തനായ നേതാവിനെ വെട്ടിമാറ്റി, സിനിമാ താരം രമേഷ് പിഷാരടിയെ രംഗത്തിറക്കാൻ നേതൃത്വം തീരുമാനിച്ചത് രാഹുലിന്റെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ്. ​തന്റെ നോമിനിയെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന രാഹുലിന്റെ ഭീഷണിക്ക് മുന്നിൽ വി.ഡി. സതീശനും കെ. സുധാകരനും […]
Read more

വേതന വര്‍ധനവ്; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടങ്ങി

തിരുവനന്തപുരം: സ്വകാര്യ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു. മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ സമരം നടത്തുന്നത്. ഇതിന്റെ ഭാഗമായി നഴ്സുമാര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഐസിയു, വെന്റിലേറ്റര്‍ പോലുള്ള അടിയന്തര സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. വേതന വര്‍ധന ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം അടിയന്തരമായി നടപ്പാക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിലേക്ക് […]
Read more

SSLC, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍

തിരുവനന്തപുരം: കേരളം വീണ്ടും പരീക്ഷ ചൂടിലേക്ക്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം 4,18,516 വിദ്യാര്‍ഥികളാണ് നാളെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 26,000ത്തോളം അധ്യാപകരെ നിയമിച്ച് മൂല്യനിര്‍ണയം, ഏപ്രില്‍ 7ന് ആരംഭിച്ച് ഏപ്രില്‍ 28ന് പൂര്‍ത്തീകരിക്കും. മേയ് എട്ടിനാണ് പരീക്ഷാ ഫലപ്രഖ്യാപനം. 4,37,854 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഒന്നാംവര്‍ഷ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.