സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kollam

ബിന്ദു കൃഷ്ണ ബിജെപി ഏജന്റ്; ഡിസിസി ഓഫീസിനുമുന്നിൽ പോസ്റ്റർ

കൊല്ലം: കോൺഗ്രസ്സിൽ പോസ്റ്റർ വിവാദം. രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെയാണ് പോസ്റ്റർ വിവാദം. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റോയെന്ന് വിമർശിച്ചാണ് പോസ്റ്റർ. നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾക്കൊപ്പം താമര ചിഹ്നവും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. 95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളയിൽ എൻഎസ്എസിന് എന്ത് കാര്യമെന്ന് പോസ്റ്ററിൽ ചോദിക്കുന്നു. കൊല്ലത്ത് മത്സരിക്കാനായി സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണോയെന്നാരോപണവും […]
Read more

കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി; പിന്നാലെ സ്വീകരിച്ച് കെ ബി ഗണേഷ് കുമാർ

കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയ തലച്ചിറ അസീസ് കോൺഗ്രസ്സ് ബിയിലേക്ക്. അസീസിനെ ഗണേഷ് കുമാർ സ്വീകരിക്കും. ഇന്നുതന്നെ അസീസിന്റെ വീട്ടിലെത്തി മന്ത്രി മെമ്പർഷിപ്പ് നൽകും. ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണെന്നും അദ്ദേഹത്തെ വീണ്ടും പത്തനാപുരത്ത് നിന്ന് ജയിപ്പിക്കണമെന്നുമുള്ള അസീസിന്റെ പ്രസംഗം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടനവേദിയിലായിരുന്നു അസീസിന്റെ പ്രസംഗം. ‘നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന കരുത്തനായ കായ്ഫലം ചെയ്യുന്ന മരമാണ് കെ ബി […]
Read more

കൊല്ലം കോര്‍പറേഷന്‍ കോണ്‍ഗ്രസ്സിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി എ കെ ഹഫീസ് മത്സരിക്കും

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി എ.കെ.ഹഫീസ് മത്സരരംഗത്തേക്ക്. മുന്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായ ഇദ്ദേഹം നിലവില്‍ ഐ എന്‍.ടി.യു സി ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കൊല്ലം കോര്‍പ്പറേഷനെ കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 13 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
Read more

പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ മോഷണം പോയി

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ 20 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം 22നാണ് ഭർത്താവ് ഐസക് വെട്ടിപ്പരികേൽപ്പിച്ച ശാലിനിയെ പുനലൂർ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു. ഇതിനിടെ ജീവനക്കാരി മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ അഴിച്ചുമാറ്റി. ബന്ധുക്കൾക്കോ പോലീസിനോ കൈമാറാതെ ഇഞ്ചക്ഷൻ റൂമിലെ അലമാരിയിൽ സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കൾ സ്വർണം അന്വേഷിച്ച് എത്തിയതോടെയാണ് മോഷണ […]
Read more

കൊല്ലത്ത് മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. കൊല്ലം വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ള (55) യാണ് മരിച്ചത്. തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ, മരിച്ചശേഷം മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതാണോയെന്ന കാര്യം വ്യക്തമല്ല. ഇദ്ദേഹം താമസിച്ചിരുന്ന ചെറിയ ഷെഡിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം […]
Read more

കൊല്ലത്ത് തട്ടിക്കൊണ്ട് പോയ യുവാവിനെ മോചിപ്പിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍

കൊല്ലം: സാമ്പത്തിക ഇടാപാടുകളില്‍ യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ പ്രതികള്‍ പിടിയില്‍. ശൂരനാട് സ്വദേശികളായ നാല് പേരാണ് കസ്റ്റഡിയിലായത്. ഇരവിപുരം പൊലീസാണ് പ്രതികളെ പിടികൂടിയത്. തൃശൂര്‍ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ആരോമലിനെ പൊലീസ് മോചിപ്പിച്ചു. സമാനമായ മറ്റൊരു സംഭവത്തില്‍ തൃശ്ശൂര്‍ കുന്നംകുളത്ത് വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റിലായി. 9 പേര്‍ ഇനിയും പിടിയിലാകാനുണ്ട്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ഹിലാല്‍, സംഗീത്, […]
Read more

കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; അയൽവാസി കസ്റ്റഡിയിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. അയൽവാസി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ശ്യാം സുന്ദറും ധനേഷും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൂന്ന് വര്‍ഷമായി ശ്യാം സുന്ദറിന്റെ ഭാര്യ ധനേഷിനൊപ്പമാണ് താമസിക്കുന്നത്. അതിന്റെ പേരില്‍ തർക്കങ്ങൾ പതിവായിരുന്നു. തിരുവോണനാളില്‍ ധനുഷും ശ്യാം സുന്ദറും വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു. രാത്രി പതിനൊന്നരയോടെ ശ്യാം സുന്ദറിന്റെ വീട്ടിലെത്തിയ ധനേഷ് കുത്തുകയായിരുന്നു. തുടർന്ന് […]
Read more

ഗൂഗിള്‍ പേയില്‍ പണം ഇടുന്നതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് കടയുടമയ്ക്ക് കുത്തേറ്റു

കൊല്ലം: കൊല്ലത്ത് കടയുടമയെ കുത്തി പരിക്കല്‍പ്പിച്ചു. നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയിയെയാണ് എബി ജോര്‍ജ് എന്ന വ്യക്തി കുത്തി പരിക്കേൽപ്പിച്ചത്. ഗൂഗിള്‍ പേയില്‍ പണം ഇടുന്നതുമായി ബന്ധപ്പെട്ട് കടയിലെത്തിയ ജോയിയും എബിനും തമ്മിൽ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് എബി ജോര്‍ജ് ജോയിയെ കുത്തിയത്. എബി ജോര്‍ജിനെ പൊലീസ് പിടികൂടി. പരിക്കേറ്റ ജോയ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിലായി. ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരെയാണ് പിടികൂടിയത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിൽ എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. 13 പൊതികളാക്കി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. മറ്റൊരു സംഭവത്തിൽ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ സിബിനെ കസ്റ്റംസ് […]
Read more

മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയിൽ

കൊല്ലം: ചടയമംഗലത്തെ മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയിൽ. എൻജിനീയറിങ് വിദ്യാർഥിയടക്കം മൂന്നുപേരാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമാണ് ഇവർ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജസീം ഒളിവിലാണ്. പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഓഗസ്റ്റ് ഒന്നിന് പുലർച്ചെ ഒന്നരയോടെയാണ് ചടയമംഗലത്തെ മൊബൈൽ ഷോപ്പിന്റെ പിൻഭാഗം തകർത്ത് കവർച്ച നടന്നത്. സംഭവത്തിൽ കല്ലമ്പലം സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ആഷിക്, എൻജിനീയറിങ് വിദ്യാർഥിയായ മുഹമ്മദ് ഇർഫാൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.