Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

കോഴിക്കോട്: മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. എടത്തിൽമുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബവും നാട്ടുകാരും ദുഃഖത്തിലാണ്.
Read more

വ്യാജ രേഖകളുമായി രജിസ്ട്രേഷനെത്തിച്ച ബസ് പിടിയിൽ

മലപ്പുറം: വ്യാജ രേഖകൾ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇന്റേണൽ വിജിലൻസ് പിടികൂടി. തിരൂർ ആർ.ടി.ഒ ഓഫീസിൽ ബസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്. ബസ് നിർമാണത്തിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. തിരൂരിലെ അംഗീകൃത സ്ഥാപനത്തിൽ ബസ് നിർമിച്ചതാണെന്ന് രേഖകളിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും, നിലമ്പൂരിലെ ലോക്കൽ ബോഡി വർക്ക്ഷോപ്പിലാണ് ബസ് നിർമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ബസും ബന്ധപ്പെട്ട രേഖകളും കൂടുതൽ അന്വേഷണത്തിനായി മോട്ടോർ വാഹനവകുപ്പ് തിരൂർ പൊലീസിന് കൈമാറി. സംഭവത്തിൽ […]
Read more

ഓൺലൈൻ ഷോപ്പിങ്ങിൽ വരുന്നത് വൻ മാറ്റങ്ങൾ

ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇ-കൊമേഴ്സ് ചട്ടങ്ങളിൽ മാറ്റവുമായി കേന്ദ്രസർക്കാർ. ഉൽപ്പന്നങ്ങളുടെ വില, ഡിസ്കൗണ്ട്, സെർച്ച് റിസൾട്ടുകൾ, സ്പോൺസേർഡ് ലിസ്റ്റിങ്ങുകൾ, ഉപഭോക്തൃ പരാതികൾ, വ്യക്തിഗത വിവരങ്ങളുടെ ഉപയോഗം തുടങ്ങിയ മേഖലകളിലാണ് പുതിയ വ്യവസ്ഥകൾ. ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്സ്) ചട്ടങ്ങൾ, 2020 ഭേദഗതി ചെയ്തു. പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഓൺലൈൻ വിപണന രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഭേദഗതികളുടെ […]
Read more

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം; കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേസെടുക്കാൻ പൊലീസ് നിർദേശം. കെപിസിസി വക്താവ് രാജു പി. നായർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഡിജിപി നിർദേശം നൽകിയത്. മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകൾ തയ്യാറാക്കി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം. ആന്റോ അഗസ്റ്റിന്റെ കൈവശം രണ്ട് യുവാക്കൾ കൈമാറിയതായി പറയുന്ന രേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജരേഖകൾ ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിച്ചത് വി.ഡി. സതീശനെ […]
Read more

മുഖ്യമന്ത്രി അറിയാതെ പരിശോധന നടക്കില്ല, സതീശന്‍ ഒന്നാന്തരം പഠിച്ച കള്ളന്‍: എം എം മണി

ഇടുക്കി: റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്കിൽ പൊലീസ് നടത്തിയ പരിശോധനയെ വിമർശിച്ച് സിപിഐഎം നേതാവ് എം.എം. മണി. പൊലീസ് നടപടിയിൽ വേദനയും അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി എം.എം. മണി പറഞ്ഞു. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി അറിയാതെ റിപ്പോർട്ടർ ടിവിയിൽ പൊലീസ് പരിശോധന നടത്തില്ലെന്നും എം.എം. മണി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. സതീശൻ അധികാരത്തിലെത്തിയാൽ ഇത്തരം നടപടികൾ മാത്രമല്ല, അതിനപ്പുറവും നടക്കുമെന്നായിരുന്നു എം.എം. മണിയുടെ […]
Read more

സ്വത്ത് തർക്കം: കർണാടകയിൽ അച്ഛനെയും മകളെയും വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. വിരമിച്ച സൈനികനായ രുദ്രപ്പ കുന്ദരഗി (67), മകൾ ശശികല (26) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രുദ്രപ്പയുടെ സഹോദരന്മാരായ ബസപ്പ കുന്ദരഗി, സംഗപ്പ കുന്ദരഗി, സംഗപ്പയുടെ മകൻ മഡിവാളപ്പ കുന്ദരഗി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കിട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം. സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനായി രുദ്രപ്പയും മകൾ ശശികലയും പഞ്ചായത്ത് […]
Read more

വിവേക് എക്സ്പ്രസിൽ 15 കുപ്പി മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ

പാലക്കാട്: തീവണ്ടിയിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗഢിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി അനുപം താലുക്ധാർ (32) ആണ് പിടിയിലായത്. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 15 കുപ്പി വിദേശ മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്. ട്രെയിനിലെ യാത്രക്കാർക്ക് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനായാണ് മദ്യം കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ആർപിഎഫ് അറിയിച്ചു. ഓപ്പറേഷൻ സത്തർക്കിന്റെ ഭാഗമായി പാലക്കാട് ആർപിഎഫും ആർപിഎഫ് ക്രൈംബ്രാഞ്ചും […]
Read more

അമിതമായി പാക്കറ്റ് ചിപ്സ് കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!

ഒറ്റയിരിപ്പിൽ ഒരു പാക്കറ്റ് ചിപ്സെല്ലാം കഴിച്ചു തീർക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോ, ഭാവിയിൽ അത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇല്ലാതാക്കുമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല ​ഗവേഷകർ സമീപകാലത്ത് നടത്തിയ പഠനം. റെഡി-ടു-ഈറ്റ് വിഭവങ്ങളടക്കമുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPF) നമ്മുടെ ആരോ​ഗ്യത്തെ പലതരത്തില്‍ ബാധിക്കാമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാവസായിക പ്രക്രിയകളിലൂടെ അമിതമായി സംസ്കരിച്ച്, പോഷകഗുണം കുറഞ്ഞതും കൃത്രിമ ചേരുവകൾ (പ്രസർവേറ്റീവുകൾ, നിറങ്ങൾ, രുചിവർധിനികൾ) അടങ്ങിയതുമായ ഭക്ഷണങ്ങളാണ് അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്. പാക്കറ്റിലാക്കിയ സ്നാക്സ്, […]
Read more

ഒരാൾക്ക് എത്ര ലിറ്റർ മദ്യം വരെ കൈവശം വെക്കാം? ലംഘിച്ചാൽ എന്താണ് ശിക്ഷ? നിയമം പറയുന്നത് ഇങ്ങനെ

കേരള അബ്കാരി നിയമപ്രകാരം ഒരാൾക്ക് ലൈസൻസില്ലാതെ വ്യക്തിഗത ആവശ്യങ്ങൾക്കായി വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ നിയമപരമായ പരിധികളുണ്ട്. ഈ നിശ്ചിത അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമായിട്ടാണ് കണക്കാക്കുന്നത്. എക്സൈസ് വകുപ്പ് നിർണ്ണയിച്ചിട്ടുള്ള നിയമപരമായ അളവുകൾ പ്രകാരം ഒരാൾക്ക് പരമാവധി 3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും (IMFL), 3.5 ലിറ്റർ ബിയറും, 3.5 ലിറ്റർ വൈനും കൈവശം സൂക്ഷിക്കാവുന്നതാണ്. കൂടാതെ 2.5 ലിറ്റർ കള്ളും, 2.5 ലിറ്റർ വിദേശ […]
Read more

കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ റഹീൻ ഷാ, സോഹേൽ റാണ എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. കളമശ്ശേരിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒരു കിലോ കഞ്ചാവും എട്ട് ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് ലഹരിവസ്തുക്കളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix