സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മൈമൂന വധക്കേസ് പ്രതിയായ അസീസിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയായ വാക്കാലൂര്‍ സ്വദേശി പറക്കോടന്‍ അബ്ദുല്‍ അസീസിനെ (45) നിലമ്പൂര്‍ അകമ്പാടത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അകമ്പാടം കണ്ണന്‍കുണ്ടിലെ കുറുവന്‍ പുഴയിലാണ് മൃതദേഹം കണ്ടത്. പുഴയില്‍ കുളിക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. കണ്ടെത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. 2010 ല്‍ അരീക്കോട് നടന്ന മൈമൂന വധക്കേസിലെ പ്രതിയായ അസീസ്, ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതിനു […]
Read more

ശബരിമല യുവതീ പ്രവേശനം; ​ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്: വി എൻ വാസവൻ

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് മന്ത്രി വി എൻ വാസവൻ. യുവതീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശന കേസിൽ സംസ്ഥാന സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാങ്മൂലമാണ് സമർപ്പിക്കേണ്ടത്. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള […]
Read more

ഇ-പോസ് തകരാറിലായി; റേഷൻ കടകളിൽ വിതരണം മുടങ്ങി

തിരുവനന്തപുരം: ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. രാവിലെ മുതൽ റേഷൻ നൽകാനാകുന്നില്ലെന്നാണ് വ്യാപാരികൾ അറിയിച്ചത്. സർവർ ഡൗൺ ആയതാണ് മെഷീൻ പ്രവർത്തനം നിലച്ചതിനു കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. പ്രശ്നം പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ എന്നതാണ് ഇ-പോസിന്റെ പൂർണരൂപം. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിച്ച മെഷീനിലൂടെ വിരലടയാളം സ്ഥിരീകരിച്ച ശേഷമാണ് റേഷൻ വിതരണം നടക്കുന്നത്. ഇതുവഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർഹമായ വിഹിതം നൽകുകയും […]
Read more

ഫേസ്ബുക്ക് പോലുമില്ലെന്ന് സതീശന്‍, കള്ളം പൊളിച്ച് സുധാകരന്‍; കണ്ണ് മിഴിച്ച് അണികള്‍

പിണങ്ങി നില്‍ക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന് ഓരോ ദിവസവും നല്‍കുന്നത് പുതിയ തലവേദനകള്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കിട്ട അതിവൈകാരികമായ, താനും കണ്ണൂരും തമ്മിലുള്ള ബന്ധം വര്‍ണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ചില്ലറ കോളിളക്കമല്ല കോണ്‍ഗ്രസിനകത്ത് ഉണ്ടാക്കിയിരിക്കുന്നത്. തനിക്ക് മുറിവേറ്റെന്ന ധ്വനിയുള്ള പോസ്റ്റിന് പിന്നാലെ അനുയായികള്‍ കണ്ണൂരിലെ വീട്ടിലേക്ക് ഒഴുകുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടും കെ.പി.സി.സി. നേതൃത്വമുള്‍പ്പെടെ അത് മുഖവിലയ്‌ക്കെടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിക്കുന്നത്. ഇപ്പോള്‍ കൊമ്പുകോര്‍ക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായിട്ടാണ്. കഴിഞ്ഞ ദിവസം […]
Read more

ഇറാഖിൽ കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ എൻജിനീയർക്ക് ദാരുണാന്ത്യം

മുംബൈ: ഇറാഖിലെ ബസറയ്ക്ക് സമീപം ഖോർ അൽ സുബൈർ തുറമുഖത്തിൽ എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലെ അഡീഷണൽ ചീഫ് എൻജിനീയർ ദേവനന്ദൻ പ്രസാദ് സിങ് (54) മരിച്ചു. മാഷൽ ഐലൻഡ്‌സ് പതാകയുള്ള ‘എംടി സേഫ്‌സീ വിഷ്ണു’ കപ്പലിലാണ് ബുധനാഴ്ച ആക്രമണം നടന്നത്. ഫെബ്രുവരി 28-ന് ഇറാനുനേരെ യുഎസും ഇസ്രായേലും നടത്തിയ ആക്രമണത്തിന് മൂന്ന് ദിവസം മുൻപാണ് ദേവനന്ദൻ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. 25 വർഷമായി കപ്പലിൽ ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ ഏഴുവർഷമായി കരയിൽ ഡെസ്‌ക് ജോലികളിൽ […]
Read more

ഹെൽത്തി ഡ്രൈ ഫ്രൂട്ട് റോൾ ഇനി ഈസിയായി ഉണ്ടാക്കാം

പാചകത്തിനായി സമയം അധികം പാഴാകാത്ത എളുപ്പത്തിൽ തയാറാക്കി ഫ്രിജിൽ സൂക്ഷിച്ചു വച്ചു ഉപയോഗിക്കാനാകുന്ന ഒരു കിടിലം സ്നാക് ആണ് ഡ്രൈ ഫ്രൂട്ട് റോൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന പോഷകസമ്പുഷ്ടമായ ഒരു വിഭവമാണിത്. ചേരുവകൾ ബദാം കശുവണ്ടിപ്പരിപ്പ് വാൾനട്ട്– അരക്കപ്പ് വീതം (ഇടത്തരമായി നുറുക്കിയത്) പിസ്ത– മൂന്നു വലിയ സ്പൂൺ മത്തൻ വിത്ത് നെയ്യ്- രണ്ടു വലിയ സ്പൂൺ ഉണക്കമുന്തിരി- രണ്ടു വലിയ സ്പൂൺ ഈന്തപ്പഴം– ഒന്നരക്കപ്പ് കുരു കളഞ്ഞത് പാചകം ചെയ്യേണ്ട വിധം ഒരു പാത്രത്തിൽ […]
Read more

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്; 10 വർഷത്തിന് ശേഷം രണ്ട് സ്ത്രീകൾ പിടിയിൽ

കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിലായി. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നീ രണ്ട് സ്ത്രീകളെയാണ് മധ്യപ്രദേശിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 2016 ഏപ്രിൽ 30-നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്കുപോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് […]
Read more

നഴ്സുമാരുടെ സമരം; ചൊവ്വാഴ്ച ചർച്ചക്ക് നിർദ്ദേശിച്ച് ഹൈക്കോടതി

കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ ഹൈക്കോടതി മധ്യസ്ഥചർച്ച നടത്താൻ നിർദേശം നൽകി. ചർച്ചയ്ക്കായി ചൊവ്വാഴ്ച ഹൈക്കോടതിയിലെ മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഭാരവാഹികളോടും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ.) ഭാരവാഹികളോടും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിർദേശിച്ചു. ചർച്ചക്ക് സമ്മതിച്ച സാഹചര്യത്തിൽ ഹർജി വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചവരെ നഴ്‌സുമാർ ജോലിയിൽ പ്രവേശിക്കണമെന്നും, ഇവർക്കെതിരേ മാനേജ്‌മെന്റ് ഏത് തരത്തിലുള്ള പ്രതികാര നടപടിയും സ്വീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. ചർച്ചയ്ക്കായി സീനിയർ അഭിഭാഷകനെ […]
Read more

ഇറാൻ ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്: ഇറാനിൽനിന്നുള്ള ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് ഓർമിപ്പിച്ചു. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Read more

കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ പടക്കപ്പലിലെ നാവികർ മടങ്ങി

കൊച്ചി: കൊച്ചി തുറമുഖത്തെത്തിയ ഇറാനിയൻ നേവിയുടെ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ 107 നാവികരും 33 ഇറാനിയൻ പൗരന്മാരും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിൽ അർമേനിയയിലേക്ക് മടങ്ങി. ഇന്ത്യൻ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. ഇറാൻ സർക്കാർ ഏർപ്പെടുത്തിയ ഫ്ലൈ എക്സ് എയ്റോ വിമാനത്തിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഘം അർമേനിയയിലെ സവാർനോട്ട്സ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഈ വിമാനം കൊളംബോയിൽ നിന്നാണ് കൊച്ചിയിൽ എത്തിയത്. കഴിഞ്ഞ നാലിനാണ് ശ്രീലങ്കൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.