ആനിയിളപ്പ്- പൂഞ്ഞാർ റോഡിന്റെ ശോച്യാവസ്ഥ; യുഡിഎഫ് ജനകീയ ധർണ സംഘടിപ്പിച്ചു
കോട്ടയം: ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച ആനിയിളപ്പ്-വെട്ടിപ്പറമ്പ്-പൂഞ്ഞാർ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ജനകീയ ധർണ സംഘടിപ്പിച്ചു. റോഡിന്റെ തകർച്ച മൂലം നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താത്ത എം.എൽ.എയ്ക്കും സർക്കാരിനുമെതിരായ പ്രതിഷേധ വേദിയായി ധർണ മാറി. യു.ഡി.എഫ് തീക്കോയി, പൂഞ്ഞാർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആനിയിളപ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെപിസിസി സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് തീക്കോയി മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം […]
Read more

