Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ നാളത്തേക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ […]
Read more

കോന്നിയിൽ 17 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ 17 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് സ്വദേശി ശബരി (17)യെയാണ് വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കോന്നി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Read more

മീൻ ഫ്രൈയിൽ ചത്ത അട്ട; തിരുവനന്തപുരം പൊലീസ് കാന്റീൻ പൂട്ടിച്ച് കോർപ്പറേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കാന്റീൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു. മീൻ ഫ്രൈയിൽ ചത്ത അട്ടയെ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് നടപടി. പരിശോധനയിൽ കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു പൊലീസുകാരൻ കാന്റീനിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലായിരുന്നു മീൻ ഫ്രൈക്കൊപ്പം ചത്ത അട്ടയെ കണ്ടെത്തിയത്. വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരാതി ഉയർന്നത്. പരാതിയെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഭക്ഷണശാല ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി […]
Read more

ലഹരി ആരോപിച്ച് ആൾക്കൂട്ട വിചാരണ; മൂന്ന് യുവാക്കൾക്ക് തലമുണ്ഡനം

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കഞ്ചാവ് വാങ്ങാനോ വിൽക്കാനോ എത്തിയവരാണെന്ന് ആരോപിച്ചാണ് യുവാക്കളെ ഉപദ്രവിച്ചതെന്ന് പരാതിയിൽ പറയുന്നു. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് പേരാണ് സംഭവത്തിൽ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

‘ഐ നോബഡി’ സിനിമയ്ക്ക് പൈറസി വിരുദ്ധ ‘ജോൺ ഡോ’ കോടതി ഉത്തരവ്

പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ പകർപ്പവകാശം സംരക്ഷിക്കുന്നതിനായി ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി ജോൺ ഡോ (അശോക് കുമാർ) ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കുവേണ്ടി അഡ്വ. സ്വേത ശ്രീധർ ഹാജരായ ഹർജിയിലാണ് കോടതി ഈ ഉത്തരവ് നൽകിയത്. Original Application No. 684 of 2026, C.S. (Comm. Div.) No. 197 of 2026 എന്ന കേസിലാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് കെ. കുമരേഷ് ബാബു 2026 ജൂലൈ […]
Read more

മോഷ്ടിച്ച ബൈക്കിൽ പരമ്പര കവർച്ച; അഞ്ചംഗ സംഘം അറസ്റ്റിൽ

എറണാകുളം: മുൻകൂട്ടി ആസൂത്രണം ചെയ്ത് മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച് പെട്രോൾ പമ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ കവർച്ച നടത്തിയിരുന്ന അഞ്ചംഗ സംഘത്തെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി, ആമ്പല്ലൂർ, കാഞ്ഞിരമറ്റം, അരയൻകാവ് തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന പരമ്പര കവർച്ചക്കേസുകളിലെ പ്രതികളാണ് പിടിയിലായത്. അറസ്റ്റിലായവർ തൃശ്ശൂർ മാമ്പ്ര സ്വദേശി റിയാദ് സി.ആർ. (26), കൊടുങ്ങല്ലൂർ സ്വദേശി ടി.ഐ. തൻസീർ (28), എൻ.ബി. ബൈജു (29), നോർത്ത് പറവൂർ സ്വദേശി സി.എ. മിഥുൻ (28), കെ.എ. […]
Read more

സംസ്ഥാന പൊലീസ് ഓൺലൈൻ സംവിധാനത്തെ ലക്ഷ്യമിട്ട് സൈബർ ആക്രമണശ്രമം

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഓൺലൈൻ ഫയൽ നീക്ക സംവിധാനമായ ‘അയാപ്സ്’ സോഫ്റ്റ്‌വെയറിനെ ലക്ഷ്യമിട്ട് മാൽവെയർ ആക്രമണശ്രമം നടന്നു. സൈബർ ആക്രമണത്തെ തുടർന്ന് വെബ്‌സൈറ്റിന്റെ പ്രവർത്തനത്തിൽ അൽപ്പസമയത്തേക്ക് തടസ്സം നേരിട്ടെങ്കിലും സാങ്കേതിക വിദഗ്ധർ ഉടൻ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും സേവനം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തു. ആക്രമണശ്രമത്തെ തുടർന്ന് ചുരുങ്ങിയ സമയത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടതൊഴിച്ചാൽ മറ്റ് സുരക്ഷാ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംവിധാനത്തിലുള്ള എല്ലാ ഫയലുകളുടെയും വിവരങ്ങൾ സുരക്ഷിതമാണെന്നും ഡാറ്റയ്ക്ക് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. […]
Read more

കാക്കനാട് ജില്ലാ ജയിൽ നിറഞ്ഞുകവിഞ്ഞു; ലഹരിക്കേസുകളിലെ റിമാൻഡ് പ്രതികൾ വർധിച്ചു

കൊച്ചി: ലഹരിവിരുദ്ധ നടപടികൾ ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു. 87 പേരെ മാത്രം പാർപ്പിക്കാനുള്ള ശേഷിയുള്ള ജയിലിൽ നിലവിൽ 215 തടവുകാരാണ് കഴിയുന്നത്. ഇവരിൽ മൂന്നിലൊന്നോളം പേർ ലഹരിക്കേസുകളിൽ റിമാൻഡിലായവരാണ്. തടവുകാരുടെ എണ്ണം വർധിച്ചതോടെ ജയിലിൽ കടുത്ത സ്ഥലപരിമിതി അനുഭവപ്പെടുകയാണ്. ഒൻപത് വലിയ ലോക്കപ്പ് മുറികളും അഞ്ച് ചെറിയ ലോക്കപ്പ് മുറികളും നാല് സിംഗിൾ ലോക്കപ്പ് മുറികളുമുള്ള ജയിലിൽ പല മുറികളിലും കിടക്കാൻ പോലും ആവശ്യമായ സ്ഥലമില്ല. ഫാനുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന […]
Read more

കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്; ജലാശയങ്ങളിൽ പ്രവേശനവും നിരോധിച്ചു

കോഴിക്കോട്: കനത്ത മഴയും റെഡ് അലർട്ടും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഖനനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം താൽക്കാലിക വിലക്കേർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുപ്പ് എന്നിവയാണ് നിരോധിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി നാല് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നതുവരെയാണ് വിലക്ക്. ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 26, 30 എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ […]
Read more

മേപ്പാടി മണ്ണിടിച്ചിൽ; മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗം നാട്ടിലേക്ക്

കോഴിക്കോട്: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ എംബാം ചെയ്തശേഷമാണ് നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. മധ്യപ്രദേശ് സ്വദേശിയും ഹിറ്റാച്ചി ഓപ്പറേറ്ററുമായ ചന്ദ്രബാൻ, ബിഹാർ സ്വദേശിയും ഫോർമാനുമായ വികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശിയായ അൻമോൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരായ ഇവർ മീനാക്ഷിപ്പാലം മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽപ്പെടുകയായിരുന്നു. അപകടസമയത്ത് കമ്പനിയിലെ എട്ട് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരിൽ മൂന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix