ജർമ്മനിക്ക് ടോമാഹോക്ക് മിസൈലുകൾ; അമേരിക്കയുടെ അനുമതി
വാഷിങ്ടൺ: ജർമ്മനിക്ക് ടോമാഹോക്ക് മിസൈലുകൾ വിൽക്കാൻ അമേരിക്ക അനുമതി നൽകി. ജർമ്മൻ ചാൻസലർ ഫ്രിഡ്രിക് മെർസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഏറെനാളായി ചർച്ചയായിരുന്ന ആയുധ ഇടപാടുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമമായി. കഴിഞ്ഞ മേയിൽ ടോമാഹോക്ക് മിസൈൽ കരാർ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മെർസ് തന്നെ സൂചന നൽകിയിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്കുശേഷം അമേരിക്ക ഇടപാടിന് അംഗീകാരം നൽകിയതായി അദ്ദേഹം പ്രഖ്യാപിച്ചതോടെ ജർമ്മനിയുടെ പ്രതിരോധ നയത്തിലെ സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ […]
Read more