കശുവണ്ടി കോർപ്പറേഷൻ കേസ്; ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞ് കെ. ബിജു IAS
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദ പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ വകുപ്പ് സെക്രട്ടറി കെ. ബിജു ഐ.എ.എസ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഉത്തരവിലെ പരാമർശങ്ങൾ അനുചിതമായിരുന്നുവെന്നും അതിലെ എല്ലാ വിവാദ പദപ്രയോഗങ്ങളും പിൻവലിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായി കെ. ബിജു ഐ.എ.എസ് ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ഉത്തരവിലെ പരാമർശങ്ങൾ കോടതിക്കെതിരായതായി തോന്നിയതിൽ ഖേദമുണ്ടെന്നും പിഴവ് മനസ്സിലായ ഉടൻ വിവാദ ഉത്തരവ് പിൻവലിച്ച് പുതുക്കിയ ഉത്തരവിറക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഇതിന് […]
Read more