Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

തലശ്ശേരി സഹകരണ സംഘം തട്ടിപ്പ്; സെക്രട്ടറിക്കെതിരെ കേസ്

കണ്ണൂർ: തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതുവരെ ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് അറിയിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി അനുകൂലിൽ നിന്ന് 37.95 ലക്ഷം രൂപയും, തിരുവങ്ങാട് മഞ്ഞോടി സ്വദേശി കെ.സി. ജലജയിൽ നിന്ന് 55.70 ലക്ഷം രൂപയും, മുഴുപ്പിലങ്ങാട് സ്വദേശി ജഷീനയിൽ നിന്ന് 17 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. ഈ പരാതികളിലാണ് തലശ്ശേരി […]
Read more

മഹാരാഷ്ട്രയിലെ വനിതാ ഡോക്ടർക്കും ജീവനക്കാർക്കും നേരെ കയ്യേറ്റം; മൂന്നുപേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ ശിവസേന നേതാവിന്റെ അനുയായികളായ മൂന്ന് പേർ അറസ്റ്റിൽ. കല്യാൺ-ഡോംബിവാലി മുനിസിപ്പൽ കോർപറേഷൻ (കെഡിഎംസി) ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. അക്ഷയ് കരാൻഡെ, രമേഷ് പവാർ, ഷൈലേഷ് നികം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ശിവസേന കോർപറേറ്റർ രമേഷ് സുക്ര്യ മഹാത്രേയുടെ അനുയായികളാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയോനേറ്റൽ ഇൻറൻസീവ് കെയർ യൂണിറ്റിൽ (NICU) […]
Read more

ചൈനയിൽ പ്രളയത്തിൽ ഒഴുകിപ്പോയ പാമ്പ് ഫാം; 900 പാമ്പുകൾ നഗരത്തിലേക്ക് ഒഴുകിയെത്തുന്നു

ബീജിങ്: തെക്കൻ ചൈനയിൽ ചുഴലിക്കാറ്റിനും കനത്ത പ്രളയത്തിനും പിന്നാലെ നൂറുകണക്കിന് പാമ്പുകൾ നഗരത്തിലേക്ക് ഒഴുകിയെത്തിയത് ജനങ്ങളിൽ ആശങ്ക പരത്തി. വാങ്ഷി ഷുവാങ് സ്വയംഭരണ മേഖലയിലെ ഹെങ്‌ഷൗവിലുള്ള ഒരു പാമ്പ് ഫാം പ്രളയത്തിൽ ഒഴുകിപ്പോയതോടെയാണ് ഫാമിലുണ്ടായിരുന്ന പാമ്പുകൾ കൂടുകളിൽ നിന്ന് രക്ഷപ്പെട്ടത്. ഫാമിൽ ഏകദേശം 900 പാമ്പുകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവയിൽ അതീവ വിഷമുള്ള ഇനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതോടെ പാമ്പുകളെ പിടികൂടാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക രക്ഷാസംഘങ്ങളെ വിന്യസിച്ചു. ഹെങ്‌ഷൗ നഗരത്തിൽ രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് പ്രളയജലത്തിലൂടെ […]
Read more

ഓട്ടോറിക്ഷയിൽ പ്രസവം; നാല് നവജാത ശിശുക്കളും മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച യുവതിയുടെ നാല് നവജാത ശിശുക്കളും മരിച്ചു. ഏഴാം മാസത്തിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ പ്രസവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞും രക്ഷിക്കാനായില്ല. യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മണ്ഡ്ല ജില്ലയിലെ രജനി സിംഗാരാമിനാണ് നാല് കുഞ്ഞുങ്ങൾ ജനിച്ചത്. പ്രസവവേദന ശക്തമായതിനെ തുടർന്ന് ആദ്യം ഘൂട്ടാസ് സർക്കാർ ആരോഗ്യകേന്ദ്രത്തിലെത്തിച്ച യുവതിയെ ആരോഗ്യനില ഗുരുതരമായതിനാൽ ബിച്ചിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. […]
Read more

ഓൺലൈൻ ടാസ്കിലൂടെ 10 ലക്ഷം തട്ടിപ്പ്; മൂന്നംഗ സംഘം അറസ്റ്റിൽ

ആലപ്പുഴ: ഐടി കമ്പനിയുടെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകി പത്തുലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ തെജ്ബത്ത് (33), മുഹമ്മദ് ഹനീഫ് (23), മുഹമ്മദ് ഫാദിൽ (22) എന്നിവരെയാണ് വെൺമണി പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിൽ എൻഎസ്ഇ കമ്പനിയുടെ പ്രതിനിധികളാണെന്ന പേരിൽ നൽകിയ പരസ്യം കണ്ടാണ് വെൺമണി സ്വദേശിനി പ്രതികളുമായി ബന്ധപ്പെടുന്നത്. പരസ്യത്തിൽ നൽകിയ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ച യുവതിയെ തുടർന്ന് ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേർക്കുകയും വിവിധ ഓൺലൈൻ ടാസ്കുകൾ നൽകുകയും ചെയ്തു. […]
Read more

സംസ്ഥാനത്ത് മഴ കനക്കും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വയനാട്ടിൽ രാവിലെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ ഇന്നും നാളെയും മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ […]
Read more

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ അഞ്ച് ദിവസമായി സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. തെക്കൻ കശ്മീരിലെ സൈദ്‌പോര മേഖലയിലാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. അഞ്ച് ദിവസം മുമ്പ് പ്രദേശത്തെ ഒരു തോട്ടത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിൽ രണ്ട് ഭീകരരുടെ സാന്നിധ്യം പതിഞ്ഞതിനെ തുടർന്ന് സുരക്ഷാസേന വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. ലഷ്കർ കമാൻഡർ സാക്കിർ ഗനിയും സഹായി ലത്തീഫ് ഭട്ടും മേഖലയിൽ ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പ്രദേശം വളഞ്ഞ് […]
Read more

പോലീസ് ജീപ്പിന് പിഴ; MVIക്കെതിരെ കേസുമായി പൊലീസ്

തൃശൂർ: വടക്കാഞ്ചേരിയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും (എം.വി.ഐ.) തമ്മിൽ നടപടിപോരിലേക്ക് നീങ്ങിയിരിക്കുകയാണ്. പൊലീസ് ജീപ്പിന് പിഴ ചുമത്തിയ സംഭവത്തെ തുടർന്ന് ഇരുവിഭാഗവും പരസ്പരം നടപടിയെടുത്തതോടെയാണ് വിവാദം ശക്തമായത്. രണ്ടുദിവസം മുൻപ് ഉത്രാളിക്കാവിൽ രാത്രി പട്രോളിംഗിനിടെ വടക്കാഞ്ചേരി പൊലീസ് ജീപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.വി. ബിജു തടഞ്ഞുനിർത്തി പരിശോധിച്ചു. ഇൻഷുറൻസും മലിനീകരണ നിയന്ത്രണ (പൊള്യൂഷൻ) സർട്ടിഫിക്കറ്റും ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2,000 രൂപ വീതം ആകെ 4,000 രൂപയുടെ പിഴ ചുമത്തുകയായിരുന്നു. അന്നത്തെ പരിശോധനയിൽ […]
Read more

വിഴിഞ്ഞം ഓഹരി കൈമാറ്റം നടന്നിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി.)ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിലവിൽ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂർണമായും സംസ്ഥാന സർക്കാരിനാണെന്നും കൺസഷൻ കരാർ പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ 25 ശതമാനത്തിലധികം ഓഹരികൾ കൈമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഹരി കൈമാറ്റത്തിന് കമ്പനി ഔദ്യോഗികമായി അപേക്ഷ നൽകിയാൽ […]
Read more

കൊയിലാണ്ടി–താമരശ്ശേരി പാതയിൽ അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

കോഴിക്കോട്: കൊയിലാണ്ടി–താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തുനിന്ന് എത്തിയ കാറും ബാലുശ്ശേരി ഭാഗത്തുനിന്ന് വന്ന ഗുഡ്‌സ് വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്ത് ലോകകപ്പ് ഫുട്ബോൾ മത്സരം കാണുകയായിരുന്ന യുവാക്കളാണ് ഉടൻ രക്ഷാപ്രവർത്തനം നടത്തി വിവിധ ആശുപത്രികളിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix