Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വട്ടിയൂർക്കാവ് കൗൺസിലർ സുഗതനെതിരെ 19ഓളം ക്രിമിനൽ കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്തുവന്നു. വധശ്രമം, കൊലപാതകശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 19ഓളം കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. പുറത്തുവന്ന രേഖകൾ പ്രകാരം, മൂന്ന് നരഹത്യാശ്രമക്കേസുകളും ഒരു കൊലപാതകശ്രമക്കേസും സുഗതനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിൽ ലഹളയുണ്ടാക്കൽ, ഭീഷണിപ്പെടുത്തൽ, അക്രമം, നാശനഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിവിധ കേസുകളും നിലവിലുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം […]
Read more

പൊലീസ് സ്റ്റേഷനിലുള്ളിൽവെച്ച് 19 കാരിയെ കുത്തിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

ബാന്ദ: ഉത്തർപ്രദേശിലെ ബാന്ദയിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി. 19 വയസ്സുകാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ലളിത് വർമയുമായി പ്രണയത്തിലായിരുന്ന ശിവാനി, മെയ് 18-ന് വീട്ടിൽ നിന്ന് ഇറങ്ങി യുവാവിനൊപ്പം പോകുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. തുടർന്ന് യുവാവിനെതിരെ ശിവാനിയുടെ കുടുംബം പരാതി നൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശിൽ നിന്ന് ദമ്പതികളെ ബാന്ദയിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്നും വിവാഹത്തിന്റെ രേഖകൾ കൈവശമുണ്ടെന്നും […]
Read more

സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായി നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായും നിലച്ചു. കഴിഞ്ഞ നാല് ദിവസമായി ഉൽപ്പാദന പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയാണ്. മദ്യം പായ്ക്ക് ചെയ്യുന്നതിനാവശ്യമായ സാമഗ്രികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായത്. കുപ്പി, കേസ്, ലേബൽ, ക്യാപ് തുടങ്ങിയ പായ്ക്കിംഗ് വസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ ഉൽപ്പാദനം തടസപ്പെട്ടിരിക്കുകയാണ്. ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നാണ് ആരോപണം. ബെവ്‌കോ എംഡി എം.ആർ. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ടെൻഡർ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആവശ്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പായ്ക്കിംഗ് […]
Read more

നിപ്പ പ്രതിരോധത്തിൽ സർക്കാരിന് ഏകോപനമില്ല; പിണറായി വിജയൻ

തിരുവനന്തപുരം: നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് ഏകോപനക്കുറവുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ആരോഗ്യവകുപ്പും മന്ത്രിയും ജില്ലാ ഭരണകൂടവും തമ്മിൽ ആവശ്യമായ ഏകോപനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിപ്പയെ രാഷ്ട്രീയ ആയുധമാക്കാൻ എൽഡിഎഫ് ശ്രമിക്കില്ലെന്നും രോഗത്തെ പ്രതിരോധിക്കാൻ സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവരുടെ പ്രസ്താവനകളിൽ തന്നെ ആശയക്കുഴപ്പം പ്രകടമാണെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് ഭരണകാലത്ത് നിപ്പ വ്യാപനമുണ്ടായപ്പോൾ ആരോഗ്യമന്ത്രി കോഴിക്കോട് ക്യാംപ് […]
Read more

ബെംഗളൂരുവിൽ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

ബം​ഗളൂരു: ബെംഗളൂരുവിൽ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. സിക്കിം സ്വദേശിനിയായ അതി ഹാങ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഡാർജിലിങ് സ്വദേശിയായ പുർബ ലെപ്ചയാണ് കേസിലെ പ്രതി. ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുന്ന ഇയാളും യുവതിയും പ്രണയത്തിലായിരുന്നു. ഒരു മാസം മുൻപാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്. ദൊഡ്ഡക്കണ്ണഹള്ളിയിലെ വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഞായറാഴ്ച പുലർച്ചെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. […]
Read more

ബെംഗളൂരുവിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; ജനസംഖ്യയെ മറികടക്കാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനങ്ങളുടെ എണ്ണം ജനസംഖ്യയെ മറികടക്കുന്ന സാഹചര്യം അധികം വൈകാതെ ഉണ്ടാകുമെന്ന് വിലയിരുത്തൽ. നഗരത്തിലെ വാഹനവളർച്ച ജനസംഖ്യാ വർധനയെക്കാൾ ഏറെ വേഗത്തിലാണ് മുന്നേറുന്നത്. ജനസംഖ്യാ വളർച്ച നാല് ശതമാനത്തിൽ താഴെയായിരിക്കുമ്പോൾ വാഹനങ്ങളുടെ എണ്ണം വർഷംതോറും ഏകദേശം 10 ശതമാനം നിരക്കിൽ ഉയരുന്നതായാണ് കണക്ക്. നിലവിൽ നഗരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1.25 കോടിയിലധികമാണ്. രാജ്യത്തെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ജനസംഖ്യാ വർധനയും വാഹനപ്പെരുപ്പവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. വാഹനങ്ങളുടെ എണ്ണം […]
Read more

കുവൈത്തിൽ രഹസ്യ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു ഫാമിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ സുരക്ഷാസേന മിന്നൽ റെയ്ഡ് നടത്തി. ക്യാപ്റ്റഗൺ ഗുളികകൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളാണ് നടപടി സ്വീകരിച്ചത്. നിരീക്ഷണത്തിലൂടെയും രഹസ്യാന്വേഷണത്തിലൂടെയും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഫാമിൽ റെയ്ഡ് നടത്തിയത്. അറസ്റ്റ് ഒഴിവാക്കാൻ പ്രതികൾ ശക്തമായി പ്രതിരോധിച്ചെങ്കിലും സുരക്ഷാസേനയുടെ ഇടപെടലിൽ രക്ഷപ്പെടാനായില്ല. രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ചിരുന്ന രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് […]
Read more

ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റ് സ്പീക്കർ ബോക്സിൽ ഒളിപ്പിച്ച നിലയിൽ 2.8 കിലോ സ്വർണം കണ്ടെത്തി

അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്. വിമാന എഞ്ചിനിയർമാരുടെ സഹായത്തോടെ നടത്തിയ വിശദ പരിശോധനയിലാണ് ടോയ്ലറ്റ് സ്പീക്കർ ബോക്സ് തുറന്ന് പരിശോധിച്ചത്. കറുത്ത ടേപ്പിൽ പൊതിഞ്ഞ രണ്ട് പാക്കറ്റുകളിൽ നിന്നായി വിദേശ നിർമ്മിതമായ 24 എണ്ണം 24 കാരറ്റ് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തി. ആകെ […]
Read more

സഹകരണ ബാങ്കുകളിലെ 10 വർഷം പഴക്കമുള്ള നിഷ്ക്രിയ അക്കൗണ്ടുകൾ ഗാരന്റി ഫണ്ട് ബോർഡിലേക്ക്

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിൽ 10 വർഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് കൈമാറാൻ നിർദേശം. റിസർവ് ബാങ്ക് പിന്തുടരുന്ന മാതൃകയിലാണ് സഹകരണ വകുപ്പും പുതിയ സംവിധാനം നടപ്പാക്കുന്നത്. 10 വർഷമായി ഇടപാടുകളില്ലാത്ത അക്കൗണ്ടുകൾ സഹകരണ സ്ഥാപനങ്ങൾ കണ്ടെത്തി, അവയിലെ തുക മൂന്ന് മാസത്തിനകം നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിന് കൈമാറണം. പിന്നീട് അക്കൗണ്ട് ഉടമയോ അവകാശിയോ തുക ആവശ്യപ്പെട്ട് എത്തിയാൽ ബന്ധപ്പെട്ട സഹകരണ സ്ഥാപനം തുക നൽകുകയും, തുടർന്ന് ബോർഡിൽ […]
Read more

സീറോ-വാല്യൂ ടിക്കറ്റ് നിർബന്ധം; ഇല്ലെങ്കിൽ 500 രൂപ പിഴ

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര ലഭ്യമാകും. യാത്രയ്ക്ക് നിരക്ക് ഈടാക്കില്ലെങ്കിലും യാത്രക്കാർ നിർബന്ധമായും കണ്ടക്ടറിൽ നിന്ന് ‘സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റണമെന്ന് കെഎസ്ആർടിസി അറിയിച്ചു. സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ബസുകളിൽ ‘പ്രിയദർശിനി’ പദ്ധതി സൂചിപ്പിക്കുന്ന പ്രത്യേക സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടാകും. ബസിൽ കയറിയ ശേഷം യാത്രക്കാർ കണ്ടക്ടറെ വിവരം അറിയിച്ച് പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് വാങ്ങണം. ടിക്കറ്റ് എടുക്കാതെ യാത്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix