Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 3 വർഷം പീഡനത്തിനിരയാക്കി; ഫുട്ബോൾ കോച്ചിനെതിരെ പോക്സോ കേസ്

പാൽഗർ: മഹാരാഷ്ട്രയിലെ പാൽഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിജിത് മെണ്ഡാൾ (36) എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വസായിയിലെ ഒരു ഫുട്ബോൾ പരിശീലന അക്കാദമിയിൽ പരിശീലനം നേടിയിരുന്ന 17-കാരിയെ മൂന്ന് വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മികച്ച അവസരങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പീഡന ദൃശ്യങ്ങൾ […]
Read more

ബെംഗളൂരുവിൽ ബൈക്ക് അപകടം; രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരിയിലെ രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപം നടന്ന അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. […]
Read more

ബിഹാറിൽ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; ഭർത്താവ് അറസ്റ്റിൽ

പാറ്റ്ന: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 25-കാരിയായ ഹേമലത കുമാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാൻ മൃതദേഹം മാവിൽ കെട്ടിത്തൂക്കിയതായും പൊലീസ് കണ്ടെത്തി. ഗർകട്ടി ഗ്രാമത്തിന് സമീപമുള്ള തോട്ടത്തിലെ മാവിൽ യുവതിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയ ശേഷം വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയിൽ ആത്മഹത്യയല്ല, കൊലപാതകമാണെന്ന […]
Read more

UAEയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ഏജൻസി

അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കായുള്ള ഔട്ട്‌സോഴ്‌സിങ് ഏജൻസിയിൽ മാറ്റം വരുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിഎൽഎസ് ഇന്റർനാഷണൽ, എസ്‌ജിഐവിഎസ് ഗ്ലോബൽ എന്നിവയ്ക്ക് പകരമായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെയാണ് പുതിയ സേവനദാതാവായി തെരഞ്ഞെടുത്തത്. ടെൻഡർ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് പാസ്‌പോർട്ട്, വിസ അപേക്ഷകൾ സ്വീകരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്ന ചുമതല അൽഹിന്ദിന് കൈമാറിയത്. പുതിയ സംവിധാനം 2026 ജൂലൈ 1 മുതൽ നിലവിൽ വരും. ജൂൺ […]
Read more

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരൻ ട്രെയിനിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റായ എം.എം. മഹേശൻ (54) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കോഴിക്കോട് ചികിത്സയിലുള്ള അമ്മയെ സന്ദർശിച്ച് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി എടക്കാട് സമീപം അപകടം സംഭവിച്ചത്. സംസ്കാരം കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ നടക്കും. ഭാര്യ: കെ.പി. ബീന മക്കൾ: കെ.പി. അഭിഷേക്, കെ.പി. ദേവിക
Read more

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ സ്വർണാഭരണ മോഷണക്കേസ്; മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങൾ കാണാതായ കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസറായ ടി.ടി. വിനോദനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നടപടി വൈകുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അറസ്റ്റ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നടന്ന ഓഡിറ്റിംഗിലാണ് എട്ടുമാസം മുമ്പ് 20 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്. തുടർന്ന് മുൻ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ടി.ടി. വിനോദനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ […]
Read more

അനധികൃത കുടിയേറ്റം തടയാൻ അസമിൽ ആധാർ കാർഡിന് കർശന നിയന്ത്രണം

ഗുവാഹത്തി: അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് ആധാർ കാർഡ് ലഭിക്കുന്നത് തടയാൻ അസം സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തീരുമാനം പ്രഖ്യാപിച്ചത്. പുതിയ നിബന്ധനകൾ പ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് നിലവിലുള്ള രീതിയിൽ ആധാർ രജിസ്ട്രേഷൻ നടത്താം. എന്നാൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധന നടത്തും. അപേക്ഷകരുടെ വിവരങ്ങൾ പരിശോധിച്ച ശേഷം ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മിഷണർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകണം. […]
Read more

ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 824 ആക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി

ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിച്ച് ആകെ സീറ്റുകൾ 543ൽ നിന്ന് 824 ആക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ശുപാർശ. 170 മണ്ഡലങ്ങൾ പുനഃസംഘടിപ്പിച്ച് 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കണമെന്നാണ് നിർദേശം. വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയ ബില്ലുകൾ പാർലമെന്റിൽ മുന്നേറാതിരുന്നതിന് പിന്നാലെയാണ് ഈ നിർദേശം മുന്നോട്ടുവന്നത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ പത്തെണ്ണം രണ്ടായി വിഭജിച്ച് ആകെ സീറ്റുകൾ 30 ആക്കണമെന്നും സമിതിയുടെ പഠനരേഖയിൽ പറയുന്നു. കണ്ണൂർ, […]
Read more

ശബരിമല സ്വർണപ്പാളി കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണം; അയ്യപ്പ സേവാ സമാജം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കവർച്ചക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ ആർ. മുരുകൻ സെൽവൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കിടയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്നും, പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടും നിരവധി ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനും തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലയ്ക്കൽ, പമ്പ, […]
Read more

മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മിഥുനമാസം ഒന്നാം തീയതിയായ ജൂൺ 15ന് രാവിലെ 5 മണിക്കാണ് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുക. ശബരിമല, മാളികപ്പുറം, ഉപദേവതകൾ എന്നിവയുടെ അഷ്ടബന്ധ കലശ ചടങ്ങുകൾ ജൂൺ 15, 16, 17 തീയതികളിലായി നടക്കും. മിഥുനമാസ പൂജകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix