Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

‘പ്രിയദർശിനി’ ഉദ്ഘാടന ബസ് ഓടിക്കുന്നത് KSRTC യുടെ ആദ്യ വനിതാ ഡ്രൈവർ ഷീല

തിരുവനന്തപുരം: ജൂൺ 15 മുതൽ ആരംഭിക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല ബസ് ഓടിക്കും. പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവറായ ഷീല ഓടിക്കുന്ന ബസിലെ കണ്ടക്ടറും വനിതയായിരിക്കും. സംസ്ഥാനത്താകെ 3,125 ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 പ്രമുഖർ ബസിൽ യാത്ര ചെയ്യും. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് ഉദ്ഘാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ബസിന്റെ അവസാനഘട്ട […]
Read more

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന ട്രംപിന്റെ ആരോപണം ഇറാൻ തള്ളി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം ഇറാൻ തള്ളി. ആക്രമണവുമായി ബന്ധപ്പെട്ട് ഇറാനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാനിയൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്ന് ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെടുകയും നാവികർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്നും ഇറാൻ ആരോപിച്ചു. ട്രംപിന്റെ പ്രസ്താവനയെ പൂർണമായും തള്ളിക്കളഞ്ഞ ഇറാനിയൻ എംബസി, അമേരിക്കയുടെ നടപടി പരിതാപകരമാണെന്നും വിമർശിച്ചു. ഇന്ത്യൻ […]
Read more

കുവൈത്തിലെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സ്ഥാനപതി സന്ദർശിച്ചു

കുവൈത്ത് സിറ്റി: ജൂൺ മൂന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി സന്ദർശിച്ചു. ജാബർ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യനില വിലയിരുത്തിയ സ്ഥാനപതി, ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സഹായവും ഉറപ്പുനൽകി. ആക്രമണത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 13 ഇന്ത്യൻ പൗരന്മാരിൽ ഒമ്പത് പേർ ഇതിനകം സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. നിലവിൽ നാല് പേർ മാത്രമാണ് വിദഗ്ധ […]
Read more

അഭിഷേക് ബാനർജിയുടെ വസതിയിൽ സി.ഐ.ഡി പരിശോധന

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വസതിയിൽ ക്രിമിനൽ അന്വേഷണ വകുപ്പ് (സി.ഐ.ഡി.) ഉദ്യോഗസ്ഥർ പരിശോധന നടത്തി. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള വീട്ടിലായിരുന്നു പരിശോധന. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വ്യാജ ഒപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയും സി.ഐ.ഡി. ഉദ്യോഗസ്ഥർ അഭിഷേക് ബാനർജിയുടെ വീട്ടിലെത്തിയിരുന്നു. അതിന് മുൻദിവസം കൊൽക്കത്തയിലെ സി.ഐ.ഡി. ആസ്ഥാനത്ത് അഞ്ച് മണിക്കൂറിലേറെ നേരം അദ്ദേഹത്തെ […]
Read more

അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ AN-32 വിമാനം തകർന്നുവീണ് തീപിടിച്ചു

ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ ഗതാഗതവിമാനം തകർന്നുവീണ് തീപിടിച്ചു. AN-32 വിഭാഗത്തിൽപ്പെട്ട ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റാണ് അപകടത്തിൽപ്പെട്ടത്. ജോർഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിമാനം തകർന്നുവീണതിന് പിന്നാലെ തീപിടിച്ചതായാണ് വിവരം. അപകടത്തിന്റെ കാരണം എന്താണെന്നതിലും ആളപായമുണ്ടായിട്ടുണ്ടോയെന്നതിലും ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. അപകടം സംഭവിച്ചതായി വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും വ്യോമസേന അറിയിച്ചു. അതേസമയം, അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രണ്ടുമാസം മുൻപ് അസ്സമിൽ […]
Read more

വിവാഹവാഗ്ദാനം നൽകി 25-ലധികം സ്ത്രീകളിൽ നിന്ന് കോടികൾ തട്ടി; പ്രതി അറസ്റ്റിൽ

ലഖ്നൗ: വിവാഹവാഗ്ദാനം നൽകി 25-ലധികം സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ മീരാ-ഭയന്ദർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് യൂണിറ്റ്-1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് ഇയാളെ പിടികൂടിയത്. മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെയും പത്രപരസ്യങ്ങളിലൂടെയും വിവാഹമോചിതരായ സ്ത്രീകളെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവിധ വ്യാജ പേരുകളും രേഖകളും ഉപയോഗിച്ച് സ്ത്രീകളുടെ വിശ്വാസം നേടിയശേഷം വൻതുകകൾ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ രീതി. വൈകാരികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച […]
Read more

തെന്മലയിലെ അഭയകേന്ദ്രത്തിൽ വയോധികർക്കെതിരെ ക്രൂര പീഡനമെന്ന് പരാതി

കൊല്ലം: കൊല്ലം തെന്മലയിലെ ഒരു അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കെതിരെ ഗുരുതര പീഡനവും ദുരുപയോഗവും നടന്നതായി ആരോപണം. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസ് മദ്യപിച്ച് പതിവായി മർദിച്ചിരുന്നുവെന്നും ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും നിഷേധിച്ചിരുന്നുവെന്നുമാണ് അന്തേവാസികളുടെ വെളിപ്പെടുത്തൽ. ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയിരുന്നെങ്കിലും അന്തേവാസികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിരുന്നില്ലെന്നും ചിലർ ആരോപിക്കുന്നു. ലൈംഗികാതിക്രമശ്രമങ്ങളും ഉണ്ടായിരുന്നുവെന്ന് അന്തേവാസികളും കെയർടേക്കറും മൊഴി നൽകിയിട്ടുണ്ട്. അഭയകേന്ദ്രത്തിലെ താമസസാഹചര്യങ്ങളും അതീവ ദയനീയമാണെന്നാണ് കണ്ടെത്തൽ. രോഗികളടക്കം ഒൻപത് വയോധികർ ഒരു ചെറിയ മുറിയിലായിരുന്നു താമസം. മുറികളിൽ ദുർഗന്ധവും വൃത്തിഹീനതയും നിറഞ്ഞ […]
Read more

നിപ ഇതുവരെ വ്യാപിച്ചിട്ടില്ല; എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ വൈറസ് ഇതുവരെ വ്യാപിച്ചിട്ടില്ലെന്നും പരിശോധനാഫലങ്ങൾ എല്ലാം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. നിപ റിപ്പോർട്ട് ചെയ്ത സമയത്ത് താൻ കോഴിക്കോട്ടുണ്ടായിരുന്നുവെന്നും ആവശ്യമായ എല്ലാ നിർദേശങ്ങളും നൽകിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മുഴുവൻ സാഹചര്യം വിലയിരുത്തുകയും രോഗം മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിപ പ്രതിരോധത്തിനായി […]
Read more

തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണി

കണ്ണൂർ: തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദന് മൊബൈൽ ഫോണിലൂടെ വധഭീഷണി ലഭിച്ചതായി പരാതി. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂരിൽ മന്ത്രി സണ്ണി ജോസഫിനൊപ്പമുള്ള ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ പി.വി. ജയനാണ് ഫോൺ കോൾ സ്വീകരിച്ചത്. നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ജയിലിൽ പോകുന്നത് തങ്ങൾക്ക് പ്രശ്നമല്ലെന്നും, നിലവിലെ രീതിയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നുമാണ് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനിടെ അസഭ്യവാക്കുകളും ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു. ഫോൺ നമ്പർ പരിശോധിച്ചപ്പോൾ […]
Read more

ഹൈദരാബാദിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു

ഹൈദരബാദ്: ഹൈദരാബാദിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൈകളിൽ എടുത്ത് യുവതി അപ്പാർട്ട്‌മെന്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മിയാപൂരിലെ മയൂരി നഗറിലുള്ള ലക്ഷ്മി പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇഷ സാഹു (37) ആണ് മരിച്ചത്. അതേസമയം, വീഴുന്നതിനിടെ അമ്മയുടെ കൈകളിൽ നിന്ന് തെന്നിമാറിയ കുഞ്ഞ് അത്ഭുതകരമായി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം നടന്ന ഉടൻ അപ്പാർട്ട്‌മെന്റിലെ താമസക്കാരും രക്ഷാപ്രവർത്തകരും ചേർന്ന് കുഞ്ഞിനെ കെ.പി.എച്ച്.ബി പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix