Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പിണറായി വിജയനെയും എന്നെയും മാറ്റാനാകില്ല; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തന്നെയും മുഖ്യമന്ത്രി പിണറായി വിജയനെയും മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ ചിലരുണ്ടെങ്കിലും അത് നടക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തങ്ങളിരുവരെയും മാറ്റിയാൽ പകരം ആരെ കൊണ്ടുവരുമെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം മേഖലാ റിപ്പോർട്ടിങ് യോഗത്തിലായിരുന്നു പ്രതികരണം. സിപിഐഎം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനോ സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയാനോ നിലവിൽ ആലോചനയില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വ്യക്തികൾക്കെതിരെ ആരോപണങ്ങൾ ഉയർന്നുവെന്ന പേരിൽ അവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റുന്നത് പാർട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി […]
Read more

കൊട്ടാരക്കര KSRTC ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബു ആണ് മരിച്ചത്. കെഎസ്ആർടിസി ഗ്യാരേജിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. 2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബാബു ഉൾപ്പെടെ നാല് പേരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ഈ കാലയളവിൽ ശമ്പളം ലഭിക്കാതിരുന്നത് വലിയ സാമ്പത്തിക […]
Read more

എറണാകുളത്ത് എച്ച്-വൺ എൻ-വൺ ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിൽ എച്ച്-വൺ എൻ-വൺ ബാധിച്ച് വീണ്ടും രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കടവന്ത്ര സ്വദേശിനി ഓമന (61), നേര്യമംഗലം കവളങ്ങാട് മണിക്കിണർ കൈതക്കാട്ടുവീട്ടിൽ സെയ്ത് മുഹമ്മദ് (75) എന്നിവരാണ് ജൂൺ 10-ന് മരിച്ചത്. ഇതോടെ ഈ മാസം ജില്ലയിൽ എച്ച്-വൺ എൻ-വൺ ബാധിച്ച് മൂന്ന് മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഓമന ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എച്ച്-വൺ എൻ-വൺ ബാധിച്ചിരുന്നതായി കുടുംബത്തിന് വിവരം ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പ്രതികരിച്ചു. പനിയും ശ്വാസംമുട്ടും […]
Read more

കക്കോടി അപകടമരണക്കേസ്; രണ്ട് വർഷത്തിന് ശേഷം നിർണായക വഴിത്തിരിവ്

കോഴിക്കോട്: കോഴിക്കോട് കക്കോടി സ്വദേശിയായ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. ബാലകൃഷ്ണനെ ഇടിച്ച സംഭവത്തിൽ പങ്കുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച ഇരുചക്രവാഹനമാണെന്ന് പൊലീസ് കണ്ടെത്തി. വാഹനം മോഡിഫൈ ചെയ്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന്, സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിലൊരാളുടെ അച്ഛനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. 2024 ജനുവരി 12-ന് രാത്രി 9.30-ഓടെ കക്കോടി കൂടത്തുംപൊയിലിലാണ് അപകടം നടന്നത്. കാൽനട യാത്രക്കാരനായ ബാലകൃഷ്ണനെ ഇടിച്ച ശേഷം ഇരുചക്രവാഹനം നിർത്താതെ പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ […]
Read more

പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിൽ എത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിന്റെമുകളിൽ അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി പന്തീരാങ്കാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുമായി ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് പ്രാഥമിക നിഗമനം. […]
Read more

ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ കബറടക്കം ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്

ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കബറടക്കം ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാൻ പ്രസ് ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകൾക്കുശേഷമായിരിക്കും അന്തിമ കബറടക്കം നടക്കുക. ഫെബ്രുവരി 28-നായിരുന്നു ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന് നാലു മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ടെഹ്റാൻ, ഖൂം, മഷദ് എന്നീ മൂന്ന് നഗരങ്ങളിലായാണ് ചടങ്ങുകൾ നടക്കുന്നത്. […]
Read more

കുവൈത്തിൽ വ്യാജ സർക്കാർ സ്റ്റാമ്പ് തട്ടിപ്പ്; അഞ്ചംഗ ബംഗ്ലാദേശി സംഘം അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും ചില കമ്പനികൾക്കും ഔദ്യോഗിക വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തി അനധികൃത ലാഭം നേടിയിരുന്നുവെന്നാണ് കണ്ടെത്തൽ. ആശുപത്രികളിൽ ഉൾപ്പെടെ ഔദ്യോഗിക സ്റ്റാമ്പ് ആവശ്യമായ രേഖകൾ ലക്ഷ്യമിട്ട് സംഘം പ്രവർത്തിച്ചിരുന്നതായും അധികൃതർ […]
Read more

കുവൈത്തിൽ വ്യാജ ഡോക്ടറായി തട്ടിപ്പ് നടത്തിയ വ്യക്തിക്ക് 3 വർഷം കഠിനതടവ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു പബ്ലിക് ആശുപത്രിയിൽ ഡോക്ടറുടെ വേഷം ധരിച്ച് എത്തി രോഗികളെ വഞ്ചിക്കുകയും വ്യാജ വാഗ്ദാനങ്ങളിലൂടെ പണം തട്ടിയെടുക്കുകയും ചെയ്ത കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും പിഴയും ശിക്ഷയായി വിധിച്ചു. ക്രിമിനൽ കോടതി ഇയാൾക്ക് 3,000 കുവൈത്ത് ദിനാർ പിഴയും ചുമത്തി. ഡോക്ടറുടെ കോട്ടും ഔദ്യോഗിക യൂണിഫോമും ധരിച്ച് ആശുപത്രിക്കുള്ളിൽ സ്വതന്ത്രമായി സഞ്ചരിച്ച ഇയാൾ ജീവനക്കാരെയും രോഗികളെയും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സൗന്ദര്യവർദ്ധക ശസ്ത്രക്രിയ നടത്തിക്കൊടുക്കാമെന്നും എല്ലാ മെഡിക്കൽ നടപടികളും വേഗത്തിലാക്കാമെന്നും വാഗ്ദാനം […]
Read more

DRDO യുടെ ചരിത്ര നേട്ടം; 24 മണിക്കൂറിൽ 3 മിസൈൽ പരീക്ഷണങ്ങൾ വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ മേഖലയ്ക്ക് വലിയ നേട്ടം കൈവരിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). 2026 ജൂൺ 10, 11 തീയതികളിലായി 24 മണിക്കൂറിനുള്ളിൽ മൂന്ന് അത്യാധുനിക മിസൈൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. രണ്ട് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ഇന്റർസെപ്റ്റർ മിസൈലുകളും നാവികസേനയ്ക്കായി വികസിപ്പിച്ച തദ്ദേശീയ നേവൽ ആന്റി-ഷിപ്പ് മിസൈൽ – മീഡിയം റേഞ്ച് (NASM-MR) മിസൈലുമാണ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM) വരെ തടയാൻ ശേഷിയുള്ള പ്രതിരോധ സംവിധാനങ്ങളുള്ള […]
Read more

കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്ര മോഷണക്കേസ്; കീഴ്‌ശാന്തി അറസ്റ്റിൽ

ആലപ്പുഴ: കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗൽ പളനി സ്വദേശിയായ ശശിധരൻ (69) ആണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്. ഇയാൾ ക്ഷേത്രത്തിൽ കീഴ്‌ശാന്തിയായി ജോലി ചെയ്തുവരികയായിരുന്നു. 2025 ഡിസംബർ 31-ന് വൈകിട്ട് മേൽശാന്തി ശ്രീകോവിൽ അടച്ചതിന് പിന്നാലെ പ്രതി അകത്ത് കടന്ന് മോഷണം നടത്തിയതായാണ് പൊലീസ് കണ്ടെത്തൽ. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കം വരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix