Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞതിനെ ചൊല്ലി തർക്കം; കണ്ടക്ടറുടെ മൂക്കിടിച്ചുതകർത്തു

കണ്ണൂർ: ബസിൽ ടിക്കറ്റ് എടുക്കാൻ ഗൂഗിൾ പേ സൗകര്യമില്ലെന്ന് അറിയിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യാത്രക്കാരൻ ബസ് കണ്ടക്ടറെ മർദിച്ചു. ആക്രമണത്തിൽ കണ്ടക്ടറുടെ മൂക്കിന് ഗുരുതരമായി പൊട്ടലേറ്റു. സംഭവത്തിൽ പാനൂർ സ്വദേശിയായ യുവാവിനെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ്-പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസിലാണ് സംഭവം. കൂത്തുപറമ്പിൽനിന്ന് പാനൂരിലേക്ക് പോകുന്നതിനിടെ പൂക്കോട്ടുവെച്ചാണ് തർക്കമുണ്ടായത്. ബസിൽ ഗൂഗിൾ പേ സൗകര്യമില്ലെന്ന് കണ്ടക്ടർ രാഘവൻ അറിയിച്ചതോടെ യാത്രക്കാരനായ യുവാവ് അക്രമാസക്തനാവുകയും മുഖത്തേക്ക് ഇടിക്കുകയുമായിരുന്നു. ആക്രമണത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ […]
Read more

ആലത്തൂരിൽ രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളുടെ വീടുകളിൽ കയറി ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് ശനിയാഴ്ച വൈകീട്ട് പൊലീസ് പിടികൂടിയത്. ഓഗസ്റ്റ് എട്ടിനാണ് ഒറ്റയ്ക്ക് താമസിക്കുന്ന രണ്ട് സ്ത്രീകളുടെ വീടുകളിൽ ഇയാൾ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയത്. സ്ത്രീകൾ ബഹളം വെച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ പ്രതി ഇരുവീടുകളിൽനിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തിന് […]
Read more

വേമ്പനാട്ടുകായൽ മലിനമാക്കി പുരവഞ്ചികൾ; അഞ്ചുവർഷത്തിൽ പിഴയായി 1.17 കോടി

ആലപ്പുഴ: വേമ്പനാട്ടുകായൽ മലിനമാക്കിയതിന് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പുരവഞ്ചികളിൽനിന്ന് മലിനീകരണ നിയന്ത്രണബോർഡ് പിഴയായി ഈടാക്കിയത് 1,17,34,560 രൂപ. 2021 മുതൽ 2025 വരെയുള്ള കണക്കാണിത്. 2026 ജനുവരി മുതൽ ജൂൺ 30 വരെ 4,76,000 രൂപയും പിഴയായി ഈടാക്കിയിട്ടുണ്ട്. 2024ലാണ് ഏറ്റവും കൂടുതൽ പരിശോധനയും പിഴ ഈടാക്കലും നടന്നത്. ആ വർഷം മാത്രം 42,70,500 രൂപയാണ് പുരവഞ്ചികളിൽനിന്ന് പിഴയായി ഈടാക്കിയത്. കോടിക്കണക്കിന് രൂപ പിഴയിനത്തിൽ ഈടാക്കുന്നുണ്ടെങ്കിലും പുരവഞ്ചികളിലെ മാലിന്യസംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ മലിനീകരണ നിയന്ത്രണബോർഡ് കാര്യമായ ഇടപെടൽ […]
Read more

വാർത്താ പോസ്റ്റുകൾ നീക്കിയത് സാങ്കേതിക പിഴവെന്ന് മെറ്റ; എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: വാർത്താ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മെറ്റ. ആരുടെയും നിർദേശപ്രകാരമല്ല പോസ്റ്റുകൾ നീക്കം ചെയ്തതെന്നും എഐ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനിടെയുണ്ടായ സാങ്കേതിക പിഴവാണ് കാരണമെന്നും മെറ്റ വ്യക്തമാക്കി. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പൊലീസ് സൈബർ ഓപ്പറേഷൻ വിങിനെ അറിയിച്ചു. സാങ്കേതിക തകരാർ നിലവിൽ പരിഹരിച്ചതായും നീക്കം ചെയ്ത എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി […]
Read more

കാപ്പ ഉത്തരവ് ലംഘിച്ച് നഗരത്തിലെത്തി; നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

കൊച്ചി: കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് കൊച്ചി നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കാമാടം കരയിൽ പനക്കൽ വീട്ടിൽ വിൻസന്റിന്റെ മകൻ നോർബർട്ട് പി.ആർ. (36), ചക്കാമാടം ലൈജു എന്നയാളാണ് അറസ്റ്റിലായത്. നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള നോർബർട്ടിനെതിരെ കാപ്പ നിയമത്തിലെ 15(1)(a) വകുപ്പ് പ്രകാരം ഓഗസ്റ്റ് 11നാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ ആറ് മാസത്തേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് […]
Read more

ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരത്ത് വീണ്ടും സീബ്രകൾ; ഓണത്തിന് കാഴ്ചയുടെ വിരുന്ന്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകളെത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (വൻതാര)യിൽനിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു. ഒൻപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം വീണ്ടും ഉണ്ടാകുന്നത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് എത്തിച്ച സീത എന്ന സീബ്ര 2017ൽ പ്രായാധിക്യംമൂലം ചത്തതോടെയാണ് മൃഗശാലയിൽ സീബ്രകളില്ലാതായത്. വൻതാരയിൽനിന്ന് മൂന്നും […]
Read more

വിവാഹ ആവശ്യത്തിനെടുത്ത ആഡംബര കാർ പാടത്തേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് വിവാഹ ആവശ്യത്തിനായി വാടകയ്ക്കെടുത്ത ആഡംബര കാർ അപകടത്തിൽപ്പെട്ട് പാടത്തേക്ക് മറിഞ്ഞു. ബി.എം.ഡബ്ല്യു കാർ പാലത്തിൽവച്ച് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ച ശേഷമാണ് പാടത്തേക്ക് മറിഞ്ഞത്. അപകടസമയത്ത് വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്കുകളേറ്റെങ്കിലും വലിയ ദുരന്തം ഒഴിവായി എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

അധ്യാപകരുടെ മാനസിക പീഡനമെന്ന് പരാതി; ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നാണ് നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നജാദിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയായിരുന്നു അഹമ്മദ് നജാദ്. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധ്യാപകർ നജാദിനെ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്ന് പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതിൽ മനംനൊന്താണ് നജാദ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ […]
Read more

കോൺഗ്രസ് സ്വീകരണച്ചടങ്ങിൽ മറനീക്കി വിഭാഗീയത; സതീശന്റെ ചിത്രം ഒഴിവാക്കി

മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് എംഎൽഎമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പാർട്ടിയിലെ വിഭാഗീയത പരസ്യമായി പ്രകടമായി. ജില്ലയിൽ മുഴുവൻ സീറ്റുകളിലും നേടിയ ചരിത്രവിജയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിലാണ് വി.ഡി. സതീശൻ–കെ.സി. വേണുഗോപാൽ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത പ്രകടമായത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രചാരണ ബോർഡുകളിൽ ഉൾപ്പെടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം ഉണ്ടായിരുന്നില്ല. മൂന്ന് എംഎൽഎമാരുൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ പ്രസംഗങ്ങളിലും മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പ് വിജയത്തിൽ വി.ഡി. സതീശന്റെ […]
Read more

കാവേരി വന്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വനത്തിനുള്ളിൽ വേട്ടയ്ക്കെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക വിശദീകരണം. എന്നാൽ കൊല്ലപ്പെട്ടവർ വേട്ടയ്ക്കെത്തിയവരാണെന്ന വനംവകുപ്പിന്റെ വാദം നാട്ടുകാർ തള്ളി. വെടിവയ്പ്പ് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയും ഓഫീസ് കെട്ടിടത്തിനും ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix