ഹിസ്ബുള്ള കമാൻഡർ അബു ഹസൻ അലാ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലാ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫ്. തെക്കൻ ലബനനിലെ അൻസാർ മേഖലയിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് അലാ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. ഹിസ്ബുള്ളയുടെ മേഖലയിലെ പ്രധാന കമാൻഡറായ അലാ, ഐഡിഎഫ് സേനയ്ക്കെതിരായ നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്ന് ഇസ്രയേൽ അനുകൂല മാധ്യമമായ ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഹിസ്ബുള്ള ഫോഴ്‌സിലെ ബറ്റാലിയൻ കമാൻഡർ അലി സമീർ അൽ-ഹാജ് ഹസനും […]
Read more