Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗണേഷ് കുമാറിനെതിരെ NSS; കരയോഗ അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യം

കൊല്ലം: കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കൊട്ടാരക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ. എൻ.എസ്.എസ് പ്രസ്ഥാനത്തെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പരസ്യമായി വിമർശിച്ച ഗണേഷ് കുമാറിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി യൂണിയൻ അംഗം ജി. തങ്കപ്പൻ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. എൻ.എസ്.എസിന്റെ പിന്തുണയിലും തണലിലും അധികാരസ്ഥാനങ്ങളിലെത്തിയ കുടുംബമാണ് ആർ. ബാലകൃഷ്ണപിള്ളയുടേതെന്ന് പ്രമേയത്തിൽ ആരോപിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ള ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തിന് ആശ്വാസമായത് ജി. സുകുമാരൻ നായരുടെ ഇടപെടലുകളായിരുന്നെന്നും പ്രമേയത്തിൽ പറയുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താൽപര്യമില്ലാതിരുന്നിട്ടും […]
Read more

16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 22കാരന് ജീവപര്യന്തം

മൈൻപുരി: 16കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 22കാരന് ജീവപര്യന്തം കഠിനതടവ് ശിക്ഷ. ഉത്തർപ്രദേശിലെ മൈൻപുരിയിലെ പ്രത്യേക പോക്സോ കോടതിയാണ് കരൺ എന്ന അലോകിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ പ്രതിചേർത്ത ഇയാളുടെ പിതാവിനെയും സുഹൃത്തിനെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. 2025 മേയ് 15നാണ് മൈൻപുരിയിലെ ബെവാറിൽ കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന 16കാരിയെ കരൺ എന്ന അലോകും കൂട്ടാളിയും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം […]
Read more

മധുരയിൽ 11 ദിവസത്തിനിടെ എട്ട് കൊലപാതകങ്ങൾ; പോലീസിനെതിരെ വിമർശനം

മധുര: തമിഴ്നാട്ടിലെ മധുരയിൽ അക്രമസംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ജൂലൈ 30 മുതൽ ഓഗസ്റ്റ് ഒൻപത് വരെയുള്ള 11 ദിവസത്തിനിടെ നഗരത്തിൽ എട്ട് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ട എട്ട് പേരിൽ അഞ്ച് പേർ പൊലീസ് പട്ടികയിലുള്ള കുറ്റവാളികളാണ്. ഒരാൾ മയക്കുമരുന്ന് ഇടപാടുകാരനാണെന്നും രണ്ട് കൊലപാതകങ്ങൾ ഗുണ്ടാപ്പകയുടെ ഭാഗമാണെന്നും പൊലീസ് അറിയിച്ചു. ജൂലൈ 30ന് ഷോലവന്താൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോലിസ്ഥലത്ത് സഞ്ജയ് കുമാർ (23) ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചെല്ലദുരൈ എന്നയാളുടെ കൊലപാതകത്തിന് പ്രതികാരമായാണ് സഞ്ജയ് കുമാറിനെ […]
Read more

ഓണാഘോഷ ദിനത്തിലെ പരീക്ഷ മാറ്റി; എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ഒന്നിന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷാ ക്രമത്തിൽ മാറ്റം. ഓണാഘോഷ ദിവസം നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിയത്. ഓഗസ്റ്റ് 21ന് നടത്തേണ്ടിയിരുന്ന പരീക്ഷ ഓണാവധിക്ക് ശേഷം സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം. ഓണാഘോഷ ദിവസത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ തുറക്കും. മാറ്റിവച്ച എട്ടാം ക്ലാസ് പരീക്ഷ […]
Read more

നെടുങ്കണ്ടം കൊലപാതകം; അജീഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ്

ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടിലെത്തിച്ചപ്പോൾ അമ്മ എവിടെയെന്ന് അജീഷ് പൊലീസിനോട് ചോദിച്ചു. തുടർന്ന് വീട് ഇത്തരത്തിലായിരുന്നില്ലെന്നും സംഭവസ്ഥലത്തെ കാഴ്ചകൾ കള്ളമാണെന്നും തനിക്കെതിരായ നീക്കമാണിതെന്നും പ്രതി തെളിവെടുപ്പിനിടെ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നാലെ അജീഷ് വിചിത്രമായ രീതിയിലാണ് പെരുമാറിയതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരും അധികൃതരും സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്ന ഇയാൾ വീട്ടിലിരുന്ന് ബൈബിൾ വായിക്കുകയും കൈയിൽ കൊന്ത പിടിച്ചിരിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ താൻ ‘ദൈവത്തിനടുത്തേക്ക് […]
Read more

രതീശന്റെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് വി.കെ. സനോജ്

കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് എം. രതീശന്റെ ആത്മഹത്യയിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണവും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും രതീശന്റെ ആത്മഹത്യയ്ക്ക് കാരണമായെന്നത് ദുഃഖകരവും അതീവ ഗൗരവമുള്ള വിഷയവുമാണെന്ന് സനോജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു രതീശനെന്നാണ് സനോജിന്റെ ആരോപണം. വ്യാജ നിയമന ഉത്തരവുകൾ നൽകി ഉദ്യോഗാർഥികളിൽനിന്ന് വൻതുക […]
Read more

ജിദ്ദയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ്: ജിദ്ദയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂർ വടക്കേ അനാര വൈലശ്ശേരി സ്വദേശി മുഹമ്മദ് അനസ് (33) ആണ് മരിച്ചത്. മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനസ് ഒരാഴ്ചയായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. അഞ്ച് വർഷമായി പ്രവാസിയായിരുന്ന അനസ് ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. പിതാവ് ഇബ്രാഹീം, മാതാവ് ഉസൈബ. ഭാര്യ ഹസ്‌ന. മകൻ അലൻ. […]
Read more

മൃഗചൂഷണം അവസാനിപ്പിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ നിരാഹാരം

തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ നിരാഹാര സമരം. സാമൂഹിക പ്രവർത്തകനും മൃഗസ്‌നേഹിയുമായ ജീവൻ ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11നാണ് സമരം ആരംഭിക്കുന്നത്. കേരളത്തിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള മൃഗസ്‌നേഹികൾ പ്രതിഷേധത്തിൽ പങ്കെടുക്കും. മനുഷ്യരുടെ ആവശ്യങ്ങൾക്കായി മൃഗങ്ങളെ വളർത്തുകയും കൂട്ടിലടയ്ക്കുകയും വിവിധ രീതിയിൽ ഉപയോഗിക്കുകയും കൊല്ലുകയും ചെയ്യുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. മൃഗങ്ങളുടെ ദുരിതം തടയുന്നതിനായി ശക്തമായ നിയമപരവും ഭരണഘടനാപരവുമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. മനുഷ്യനിയന്ത്രിത വ്യവസായങ്ങളിൽ […]
Read more

സ്വർണവിലയിൽ വീണ്ടും വർധന; പവന് 1,13,760 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,220 രൂപയും ഒരു പവന്റെ വില 1,13,760 രൂപയുമായി. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില
Read more

വ്യോമസേനയ്ക്കായി 60 യാത്രാവിമാനങ്ങൾ; ഒരുലക്ഷം കോടിയുടെ ടെൻഡർ

ന്യൂഡൽഹി: വ്യോമസേനയ്ക്കായി 60 ബഹുമുഖ യാത്രാവിമാനങ്ങൾ വാങ്ങുന്നതിന് ഒരുലക്ഷം കോടി രൂപയുടെ ടെൻഡർ ക്ഷണിച്ച് പ്രതിരോധ മന്ത്രാലയം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, മഹീന്ദ്ര, അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ്, റിലയൻസ് ഡിഫൻസ് എന്നീ ഇന്ത്യൻ കമ്പനികളെയും ടെൻഡർ നടപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിലിട്ടറി ഏവിയേഷൻ നിർമാണ മേഖലയിൽ തദ്ദേശീയ ഉൽപാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ കമ്പനികൾക്ക് അവസരം നൽകുന്നതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വിദേശ പ്രതിരോധ കമ്പനികളുമായി സഹകരിച്ച് ഇന്ത്യൻ കമ്പനികൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix