Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: v d satheesan

ധവളപത്രം ഉമ്മാക്കിയല്ല, എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടി: വി ഡി സതീശന്‍

തിരുവനന്തപുരം: ധവളപത്രം ഉമ്മാക്കിയിട്ടില്ലെന്നും, എൽഡിഎഫ് സർക്കാറിനെതിരെ ഉപയോഗിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ധവളപത്രത്തെ ഉമ്മാക്കി കാണിക്കുകയാണെന്ന് പിണറായി വിജയൻ പരാമർശിച്ചതിനാണ് സതീശന്റെ മറുപടി. സാമ്പത്തികാവസ്ഥയുടെ ശരിയാക്കിയ വിവരം സഭയിൽ വിശദീകരിച്ച സതീശൻ മെയിൽ ട്രഷറിയിൽ 5000 കോടി രൂപ ഉണ്ടെന്ന ഇടത് പ്രചാരണം തെറ്റാണെന്നും മെയ് 16ന് ട്രഷറിയിൽ ഉണ്ടായത് 2000 കോടി മാത്രം മാത്രമാണെന്നും വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ അതീവ മോശമാണെന്നും, മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വായ്പയുടെ പലിശ നിരക്ക് […]
Read more

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ; 18 തരം മോഡിഫിക്കേഷൻ ആകാം

തിരുവനന്തപുരം: വാഹനങ്ങളിൽ അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് ഗതാഗത കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കും. റിപ്പോർട്ടിൽ അനുമതി ഇല്ലാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകളും, പ്രത്യേക അനുമതിയോടെ ചെയ്യേണ്ട ചില മാറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബോഡി സ്റ്റിക്കറുകൾ, സീറ്റ് കവറുകൾ, ഡാഷ് കാം, ജിപിഎസ് ട്രാക്കർ തുടങ്ങിയവ അനുമതി ഇല്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളിലുൾപ്പെടുന്നു. എന്നാൽ സ്റ്റിക്കറുകൾ മാന്യമായ രീതിയിലായിരിക്കണമെന്ന് നിർദേശമുണ്ട്. വാഹനത്തിന്റെ നിറം മാറ്റം ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങൾക്ക് പ്രത്യേക […]
Read more

മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം, ഞാൻ അടക്കം ഭരണകർത്താക്കൾ വിമർശിക്കപ്പെടണം’: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ദീപിക പത്രത്തിന്റെ ജൂബിലി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ മുഖപ്രസംഗങ്ങളിലൂടെ ഏറ്റവും കൂടുതൽ ഉയർത്തിക്കാട്ടുന്ന പത്രമാണ് ദീപികയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പത്രസ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായി വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രീഡം ഓഫ് പ്രസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 157-ആണെന്നും, ഈ വിഷയത്തിൽ രാജ്യം പിന്നാക്ക നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ സൗന്ദര്യം എല്ലാവർക്കും അഭിപ്രായ […]
Read more

സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ വി.ഡി സതീശൻ: കെ കെ രാകേഷ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഈ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നുവെന്ന് രാഗേഷ് പറഞ്ഞു. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും രാഗേഷ് വിമർശനം ഉന്നയിച്ചു. കേരളത്തിലെ […]
Read more

‘പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി, സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി’: വി ഡി സതീശൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾക്ക് പിന്തുണ തേടിയതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയപാത സ്ഥലമേറ്റെടുപ്പിന് ആവശ്യമായ തുകയിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും, കടമെടുപ്പ് പരിധിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ ബാധ്യതകൾ സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, അവ പരിശോധിച്ച […]
Read more

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ദേവസ്വം

തൃശ്ശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്നതായി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു. ഞായറാഴ്ചകളിൽ വിഐപികൾക്ക് പ്രത്യേക ദർശനത്തിന് വിലക്കുള്ളപ്പോൾ മുഖ്യമന്ത്രി അത് ലംഘിച്ചാണ് ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന ആരോപണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 4500 രൂപയുടെ നെയ്വിളക്ക് ശീട്ടെടുത്താണ് മുഖ്യമന്ത്രി ദർശനം നടത്തിയതെന്നും അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ഭക്തരെ തടഞ്ഞുവെന്ന പ്രചാരണവും ശരിയല്ലെന്ന് ദേവസ്വം വിശദീകരിച്ചു. പായസം കൊണ്ടുപോകുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായി തെക്കേ പ്രദക്ഷിണവഴിയിൽ […]
Read more

കേൽക്കറുടെ നിയമനം സ്വാഭാവിക നടപടി: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരായ വിവാദങ്ങൾ സർക്കാർ തള്ളി. നിയമനം സാധാരണ ഭരണനടപടി മാത്രമാണെന്ന് മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. കേൽക്കറുടെ നിയമനം പൂർണ്ണമായും സ്വാഭാവികമായ ഭരണപരമായ തീരുമാനമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല അവസാനിക്കുമെന്നും തുടർന്ന് സർവീസിൽ തുടരുന്നത് സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നിയമിച്ചതിനെ ഉദാഹരണമായി […]
Read more

മന്ത്രി കെ മുരളീധരനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ; വകുപ്പുകളിൽ തര്‍ക്കമില്ല

തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കങ്ങളുണ്ടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. വകുപ്പ് വിഭജന ചർച്ചകൾ സത്യപ്രതിജ്ഞാ ദിവസം തന്നെ പൂർത്തിയായിരുന്നുവെന്നും ഒരു തർക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ സ്ഥലത്തില്ലാതിരുന്നതാണ് ലിസ്റ്റ് സമർപ്പിക്കാൻ വൈകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് മന്ത്രി കെ മുരളീധരൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. ഘടക കക്ഷികളുമായുള്ള തർക്കം […]
Read more

2006 മെയ്18 ന് VSന്‍റെ സത്യപ്രതിജ്ഞ; ഇന്ന് VD സതീശൻ

എറണാകുളം: ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഒരു തിയതിയാണ്. പത്ത് വർഷങ്ങളായുള്ള ഇടതുപക്ഷത്തിന്റെ ഭരണത്തിന് ശേഷം കോൺഗ്രസ് അധികാരത്തിലേറിയ ദിവസം. കേരളത്തിൽ പുതുചരിത്രം പിറന്നപ്പോൾ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ഇതേ ദിവസം, കൃത്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, 2006 മെയ് 18-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18-ന് […]
Read more

വി ഡി സതീശനെ ആലുവയിലെ വീട്ടിൽ കാണാനെത്തി നിയുക്ത എംഎൽഎമാർ

എറണാകുളം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിക്കായി കാത്തിരിക്കുകയാണ്. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും ഒറ്റ പേരിലെത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുമ്പോൾ, വി ഡി സതീശൻ ആലുവ ദേശത്തെ വീട്ടിൽ തുടരുകയാണ്. അതിനിടെ കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂറും ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസും സതീശന്റെ വീട്ടിലെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix